മുള്ളങ്കി കൃഷി ചെയ്യാൻ സമയമായി, ശീതകാലമാണ് ഇതിനു പറ്റിയത്. മഹാ ഗ്രിൻ വിത്തുകൾ ഇപ്പോൾ ഓൺലൈനിൽ കിട്ടും, ഗുണമേന്മയുള്ള വിത്തുകൾ വിശ്വസിച്ചു വാങ്ങാം, ഈ വിത്തുകളുടെ പ്രത്യേകത എല്ലാ വിത്തുകളും മുളയ്ക്കും, കീടബാധ തീരെയില്ല, നല്ല വിളവും കിട്ടും എന്നതാണ്. ഈ രംഗത്തെ മഹ് ഗ്രിനിന്റെ പ്രവർത്തന പരിചയം കൃഷിയ്ക്ക് കൂടുതൽ ഗുണകരമാണ്.
മഹാ ഗ്രിൻ വിത്തുകൾ വാങ്ങാം
വിത്ത് വാങ്ങാൻ www.mahaagrin.com സന്ദർശിച്ചാൽ മതി . നിങ്ങൾക്കുവേണ്ട വിത്തുകൾ സെലക്ട് ചെയ്യുക, cart button click ചെയ്യുക തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.
മുള്ളങ്കിയുടെ ഗുണങ്ങൾ
സലാഡായും ഇത് ഉപയോഗിയ്ക്കാം, നമ്മുടെ ഭക്ഷണത്തിൽ നിത്യവും ഇതുപോലെ പലതരം പച്ചക്കറികൾ ഉപയോഗിക്കണം. വേണ്ടത്ര അളവിൽ പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കണം, എന്നാലെ വിറ്റാമിനുകളുടെ പോരായ്മകൾ പരിഹരിക്കാൻ പറ്റുള്ളൂ. നാരുകൾ ധാരാളം അടങ്ങിയ മുള്ളങ്കി ദഹനത്തിന് വളരെ ഗുണം ചെയ്യുന്നുണ്ട്, കൂടാതെ പ്രഷറും, ഷുഗറും നിയന്ത്രണത്തിലാക്കാനും മുള്ളങ്കി സഹായിക്കുന്നു.
നടീൽ രീതികൾ
മറ്റു പച്ചക്കറികൾ നടുന്നത് പോലെയാണ് നടീൽ രീതികൾ. കീട ബാധ വലുതായി ബാധിക്കാറില്ല. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ ഇട്ടു വെച്ച ശേഷം മാത്രമേ മുളപ്പിക്കാവൂ. ഗ്രോ ബാഗിൽ മണ്ണ് നിറക്കുന്നതിനു മുൻപ് മണ്ണിൽ വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, കമ്പോസ്റ്റു, എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. ഇളക്കമുള്ള മണ്ണിൽ വേണം മുളപ്പിച്ച വിത്തുകൾ നടാൻ. ഇടയ്ക്കു ദ്രവ രൂപത്തിൽ വളം കൊടുക്കാം, ചുവട്ടിൽ മണ്ണ് ഇടവേളകളിൽ ഇട്ടു കൊടുക്കണം. ഇനി ശരിയായ പ്രായത്തിൽ വിളവെടുക്കണം.
Leave a Reply