പച്ചക്കറികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാം
വിഷലിപ്തമായ പച്ചക്കറികൾ കഴിക്കുമ്പോൾ നാം അറിയാതെ രോഗികളായി മാറുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്, ഇവ ആഴ്ചകൾ തന്നെ കേടുകൂടാതെയുമിരിക്കും. ഇത്തരം പച്ചക്കറികൾ കഴിക്കുമ്പോൾ നാം ആപത്തു വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്. സ്വന്തം വീട്ടിൽ ഒരു കൃഷിയിടം ഒരുക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കാം.
ശീതകാല പച്ചക്കറികൾ നടാൻ സമയമായി, തണുപ്പ് തുടങ്ങുന്ന സെപ്തംബർ തുടങ്ങി ജനുവരി മാസങ്ങൾ വരെ നമുക്ക് ഇവ കൃഷി ചെയ്യാം. നമ്മുടെ നാട്ടിൽ തണുപ്പ് കൂടുതലുള്ള ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു മുൻപ് ശീതകാല പച്ചക്കറികൾ നട്ടിരുന്നത്. എന്നാൽ ഇന്ന്, ഗുണമേന്മയുള്ള വിത്തുകൾ നമുക്ക് ലഭ്യമായി തുടങ്ങി, ശീതകാല പച്ചക്കറികളായ കാബേജും കാരറ്റും കോളിഫ്ലവറും റാഡിഷുമെല്ലാം നമ്മുടെ വീട്ടിൽ ധാരാളമായി കൃഷി ചെയ്യാം.
ശീതകാല പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നവയാണ്. കാബേജ് ദഹനത്തിനും, അതുപോലെ കുടലിന്റെ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യുന്നു. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അമിത വണ്ണം കുറയ്ക്കാനും കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് കഴിയുന്നു.
പോഷക സമ്പന്നമായ കാരറ്റിൽ വിറ്റാമിൻ എ കൂടുതലായി കാണുന്നു, ഇത് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു, കുട്ടികളുടെ ആരോഗ്യത്തിന് ഇവ വളരെ ആവശ്യമാണ്. അതുപോലെ പ്രധാനപ്പെട്ട പച്ചക്കറികളാണ് കോളിഫ്ലവറും, റാഡിഷുമെല്ലാം. ഇവയെല്ലാം നിത്യ ഭകഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ആരോഗ്യകരമായ ജീവിത ശൈലിയ്ക്ക് അടിസ്ഥാനം സമീകൃതമായ ഭക്ഷണം തന്നെയാണ്.
വിത്ത് വാങ്ങാന് www.mahaagrin.com സന്ദർശിച്ചാൽ മതി . google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.
Buy Best Winter Vegetable Seeds Online
Leave a Reply