കടകളിൽ മാത്രം കണ്ടു വന്നിരുന്ന കാബേജ് ഇനി, നമ്മുടെ വീട്ടിലും!
കാബേജ് വീട്ടിലെ ഗ്രോ ബാഗിലോ മണ്ണിലോ നടാം. വേഗം ഒരു തോരൻ തട്ടിക്കൂട്ടാൻ നമ്മളുപയോഗിക്കുന്ന കാബേജ് ഗുണത്തിൽ സൂപ്പർ ആണ്. ദഹനത്തെ സഹായിക്കുന്നു, എല്ലുകളുടെ ബലത്തെ വർദ്ധിപ്പിക്കുന്നു. ശരീര ഭാരം കുറയ്ക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. പോഷക സമ്പുഷ്ടമാണ് കാബേജ്.
മഹാ അഗ്രിൻ വിത്തുകൾ ഇനി ഓൺലൈൻ വിപണിയിൽ
നല്ല വിത്തുണ്ടെങ്കിൽ കൃഷി പൊടിപൊടിക്കും, നല്ല വിത്തുകൾ മഹാ അഗ്രിനിൽ കിട്ടും, വിശ്വസിച്ചു വാങ്ങാം, നല്ല രോഗപ്രതിരോധ ശക്തിയുള്ള തൈകൾ കൃഷിക്ക് മുതൽക്കൂട്ടാണ്. വിത്തിനുവേണ്ടി അന്വേഷിച്ചു നടക്കേണ്ട. ഓർഡർ കൊടുത്താൽ വീട്ടിൽ വിത്തുകൾ എത്തിച്ചു തരും. ഗൂഗിൾ പേ, നെറ്റ് ബാങ്കിങ്, വാട്സാപ്പ് എന്നിവ വഴിയും വിത്തുകൾ വാങ്ങാം.
കാബേജ് വിളയിക്കാനൊരു സൂത്രപ്പണി
വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ മുക്കി വെച്ചിട്ടു വേണം നടാൻ, പോട്രേയിലോ പാത്രങ്ങളിലോ ചകിരിച്ചോറും, ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത മണ്ണിൽ വിത്തുകൾ പാകാം. ഇടയ്ക്കു വെള്ളം തളിച്ച് കൊടുക്കണം. മുളപ്പിച്ചു മൂന്നോ നാലോ ഇല പരുവമാകുമ്പോൾ മാറ്റി നടാം. തൈകൾ നടാൻ ഗ്രോ ബാഗിൽ മണ്ണ് തയ്യാറാക്കി വെയ്ക്കണം. മണ്ണ്, കുമ്മായമിട്ട് ഇളക്കി സൂര്യപ്രകാശം കൊള്ളിച്ചു വയ്ക്കണം. മണ്ണിൽ വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, കമ്പോസ്റ്റ് ഇവ ചേർത്ത് ഇളക്കമുള്ളമണ്ണാക്കി വെയ്ക്കണം. ഇതിലാണ് തൈകൾ നടേണ്ടത്. ആദ്യത്തെ ദിവസങ്ങളിൽ സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന വിധം വെയ്ക്കരുത് . മണ്ണിൽ സ്യുഡോമോണസ്സ് തളിച്ച് കൊടുക്കണം.
ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതെ നോക്കണം.മണ്ണ് കമ്പോസ്റ്റു ചേർത്തു ഇടയ്ക്കു ഗ്രോബാഗിൽ നിറച്ചു കൊടുക്കണം ഒരു മാസം കഴിയാറാകുമ്പോഴേക്കും കാബേജിന്റെ ഇലകൾ ഉരുണ്ടു കൂടി തുടങ്ങും, ഇലകളിൽ വെള്ളം വീഴാതെ ശ്രദ്ധിക്കണം.
Buy Winter Vegetable Cabbage Online
Leave a Reply