മുന്നാറ് ഒരു വിസ്മയമാണ്. മലകളും, വെള്ളച്ചാട്ടവും, തേയില തോട്ടങ്ങളും, മഞ്ഞും പച്ചപ്പും ഒക്കെയുള്ള വശ്യമായ ഒരിടം. ഒരിക്കൽ വന്നാൽ വീണ്ടും വരണം എന്ന് തോന്നിയ്ക്കുന്നയിടം. ഇത്തവണയും എബിൻ ജോസും ഫാമിലിയും മൂന്നാറിലേക്ക് ഒരു ട്രിപ്പിന് പോയി.
ഇത്തവണ സെൻകുളം ഡാമിനടുത്തു ഒരു കുന്നിന്റെ മുകളിൽ ആയിരുന്നു താമസം. റിസെർവോയറിന്റെ ക്യാച്ചുമെന്റു ഏരിയ ഇവിടെ നിന്നാൽ കാണാം. ആനച്ചാലിൽ നിന്ന് 800 മീറ്റർ ദൂരം മാത്രമി ഇവിടേയ്ക്കുള്ളൂ. മുന്നാറിൽ, ഡ്രീം ക്യാച്ചർ റിസോർട്ടിന്റെ തന്നെ മറ്റൊരു പ്രോപ്പർട്ടിയായ ബെൽ വെദേരയിലാണ് ഇത്തവണ താമസിച്ചതു.
ഡാമിലും പരിസരത്തും കാണാൻ ഒരുപാടു കാഴ്ചകളുണ്ട്, കൂടാതെ ഇവിടെ ധാരാളം ആക്ടിവിറ്റീസുകളുമുണ്ട്. സ്പീഡ് ബോട്ടിലും കയറാം.ഡാമിലെ എൻട്രി ഫീയും പെഡൽ ബോട്ടിന്റെ ടിക്കറ്റും ഉൾപ്പടെ ഒരു പാക്കേജ് ബെൽ വേദേരയിൽ നിന്ന് കിട്ടും. മലയുടെ മുകളിൽ ഹോട് എയർ ബലൂൺസ്, ഡാമിനടുത്തുള്ള മറ്റൊരു നല്ല ആക്റ്റിവിറ്റിയാണ്. ഞങ്ങൾ സ്പീഡ്ബോട്ടിൽ കയറി. യാത്ര രസകരമായ അനുഭവമായിരുന്നു, കുട്ടികൾ രണ്ടുപേരും നന്നായി ആസ്വദിച്ചു. ടണലിന്റെ അടുത്തേയ്ക്കായിരുന്നു പോയത്. ഇവിടുന്നു വെള്ളം വെള്ളത്തൂവലിലേയ്ക്കു കൊണ്ടുപോകും അവിടെ നിന്നും പവർ പ്രോജെക്ടിലേയ്ക്കും. ഡാമിലും ഒന്ന് കറങ്ങി മടങ്ങി.
ബെൽ വദേരയിൽ ഷെഫ് ബിനീഷിന്റെ ഭക്ഷണം അടിപൊളിയാണ്. ബെൽ വേദേരയുടെ ആങ്കണത്തിൽ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ട് പുറത്തെ കാഴ്ചകളും കാണാം. ഇവിടുത്തെ റെസ്റ്റോറന്റും നല്ലതാണ്. ഹൈറേൻജ് ചിക്കൻ വരട്ടിയതും പാൽ ചക്കയും പുതുമയും സ്വാദും ഉള്ളതാണ് . ചിക്കൻ, മസാലകൾ ചതച്ചു ചേർത്തതാണ് ,നല്ല മണവും ഒന്നാന്തരം രുചിയും. ഒപ്പം ഡാമിൽ നിന്ന് പിടിച്ച മീൻ, യൂറോപ്പിയൻ നാടൻ മിക്സ്ഡ് പാചകത്തിൽ, ഗ്രിൽഡ് വെറൈറ്റി. കൂടെ ഇവിടുത്തെ സ്പെഷ്യൽ സോസും. തേങ്ങാപ്പാലും പച്ചമുളക് ചതച്ചതുമിട്ട, പാൽ ചക്ക കൂടിയായപ്പോൾ ബെൽവദേരയിലെ ഭക്ഷണം കുശാൽ.
Bell Vedera Resort
Address: Chengulam-Selliampara Road, Selliampara, Kerala 685565
Whatsapp : +91 9745 803 111
Email: mail@spicecountryresorts.com
Leave a Reply