കശ്‍മീരി കുങ്കുമ പൂവ് വളരെ പ്രശസ്തമായ ഒരു സുഗന്ധ വ്യഞ്ജനമാണ്.
പുരാതന കാലം കാശ്മീരിൽ കുങ്കുമ പൂവ് കൃഷി ചെയ്യുന്നുണ്ട്. ഗ്രീസിൽ നിന്നാണ് ഈ കൃഷി ഇവിടെ എത്തിപെട്ടതെന്ന് കരുതുന്നു. ആരോഗ്യപരമായ ധാരാളം കഴിവുകൾ ഈ പൂവിനുണ്ട്. ഇതൊരു നല്ല സൗന്ദര്യ വർദ്ധക ഉപാധിയായും വർത്തിക്കുന്നു.
കാശ്മീരി മോണ്ഗ്ര കുങ്കുമ പൂവിന് കടും ചുവപ്പ് നിറമാണ്. കുങ്കുമപ്പൂവിൻ്റെ ഇഴകൾക്ക് ആഴമേറിയതും ഊർജ്ജസ്വലവുമായ ചുവപ്പ് നിറമുണ്ട്, ഇത് അവയുടെ ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്.
കുങ്കുമ പൂവിന് ധാരാളം ഗുണങ്ങളുണ്ട്. പലതരം ഭക്ഷ്യ വിഭവങ്ങളിലും കുങ്കുമ പൂവ് ഉപയോഗിക്കാറുണ്ട്. പാലിൽ ചേർത്ത് കഴിക്കാറുണ്ട്. ഐസ്ക്രീം, കേസർ പിസ്ത കുൽഫി, ഖീർ, ലഡ്ഡു എന്നിവയിൽ കുങ്കുമപ്പൂവ് ചേർക്കാറുണ്ട്. മറ്റ് സ്പൈസസ്സുകളെ അപേക്ഷിച്ചു ഇതിന് വിലകൂടുതലാണ്.
കുങ്കുമപ്പൂവ് ചർമ്മരോഗങ്ങൾക്ക് നല്ല പ്രതിവിധിയാണ്. ഇത് നിറം മെച്ചപ്പെടുത്താനും കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും, ചർമ്മത്തിന് പുതുമ നൽകാനും സഹായിക്കും. മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാനും ഉപയോഗിക്കുന്നു. ഒരു സ്വാഭാവിക സൺസ്ക്രീൻ ആയും ഉപയോഗിക്കാം.
ചർമ്മത്തിലെ മെലാനിൻ പിഗ്മെൻ്റിൻ്റെ ഉത്പാദനം കുറയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും. മെലനോമ (മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ബാധിക്കുന്ന ഒരുതരം ത്വക്ക് അർബുദം) നിയന്ത്രിക്കാനും ഇത് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഗർഭിണികൾ കുങ്കുമ പൂവ് കഴിക്കുന്നതുകൊണ്ട് കുട്ടികൾക്ക് നല്ല നിറമുണ്ടാകും എന്ന് പറയാറുണ്ട്, എന്നാൽ ഇക്കാര്യത്തിൽ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് എപ്പോഴും നല്ലതാണ്.
സമ്പന്നമായ ചുവന്ന നിറവും അതുല്യമായ സുഗന്ധവുമുള്ള ആധികാരിക കുങ്കുമപ്പൂവ് മഹാഗ്രാൻഡ് സ്‌പൈസസിൽ നിന്നും ഓൺലൈനായി വാങ്ങാം.
Leave a Reply