ചെറായിയുടെ യഥാർത്ഥ ആകർഷണം ബീച്ച് മാത്രമല്ല, പ്രധാന ബീച്ചിൽ നിന്ന് കൂടുതൽ ആകർഷകമാമായ ഭാഗം വടക്കേ അറ്റമാണ്. ഇവിടെ, കായൽ സമുദ്രത്തോട് വളരെ അടുത്താണ്, മാത്രമല്ല ഇവിടം മണൽ നിറഞ്ഞ കരയാൽ മാത്രം വേർതിരിക്കപ്പെടുകയും ചെയ്യുന്നു.
ആകർഷകമായ ചെറായി ബീച്ച്
ഏകദേശം 15 കിലോമീറ്റർ ദൈർഘ്യമുള്ള ബീച്ച് വളരെ വൃത്തിയുള്ളതും സൂര്യപ്രകാശം, നീന്തൽ, സർഫിംഗ് എന്നിവയ്ക്ക് അനുയോജ്യവുമാണ്.
കടൽത്തീരത്ത്, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വാട്ടർ സ്കൂട്ടറുകൾ, സ്പീഡ് ബോട്ടുകൾ, സ്നോർക്കലിംഗ്, കനോ റൈഡ് തുടങ്ങി വിവിധ ജല കായിക വിനോദങ്ങൾ ആസ്വദിക്കാം. കടലിൽ ഉല്ലസിക്കുന്ന ഡോൾഫിനുകളെ കാണാം.
ഗ്രാമങ്ങളിലൂടെയുള്ള സൈക്കിൾ സവാരിയാണ് പ്രാദേശിക ജീവിതവും സ്ഥലത്തിൻ്റെ പ്രകൃതി ഭംഗിയും അറിയാനുള്ള മാർഗ്ഗം. ചെറായിയിലെ ഗ്രാമീണ ജീവിതത്തിൻ്റെ മനോഹരമായ കാഴ്ചകൾ കാണാം. ഇത് ഒരു രസകരമായ അനുഭവം ആണ്. പട്ടം പറത്തൽ ചെറായിയിൽ കാണുന്ന രസകരമായ മറ്റൊരു വിനോദമാണ്. എല്ലാ വർഷവും ഒരു വാർഷിക പട്ടം പറത്തൽ ഉത്സവം ആഘോഷിക്കപ്പെടുന്നു.
ചെറായിലെ മറ്റ് കാഴ്ചകൾ:
ചെറായിയുടെ നെൽവയലുകളും പരിസരവും സന്ദർശകർക്ക് ഒരു പുത്തനുണർവ് നൽകും.
ചെറായി ഗൗരീശ്വര ക്ഷേത്രം
ക്ഷേത്രവും ഇവിടെ നടക്കുന്ന എലിഫൻ്റ് മാർച്ചും പ്രധാന ആകർഷണമാണ് .
അഴീക്കൽ ശ്രീ വരാഹ ക്ഷേത്രം
മനോഹരമായ മരം കൊത്തുപണികൾ, കിഴക്കൻ ഗോപുരത്തിൻ്റെ മേൽക്കൂര, വെള്ളി പല്ലക്ക്,ഇവയെല്ലാം ക്ഷേത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
മുനമ്പം
കേരളത്തിലെ മനോഹരമായ ബീച്ചുകളിൽ ഒന്നാണിത്. നേരിട്ട് സമുദ്രവിഭവങ്ങൾ വാങ്ങാൻ വിനോദസഞ്ചാരികൾക്ക് ഇവിടെ അവസരമുണ്ട് മറ്റൊരു പ്രധാന ആകർഷണമാണിത്.
പള്ളിപ്പുറം പള്ളി
ചെറായിയുടെ സാംസ്കാരിക ജീവിതത്തിൽ പള്ളിയ്ക്ക് ഗണ്യമായ പങ്കുണ്ട്.
ബ്രേക്ക് വാട്ടർ പോയിൻ്റ്
ചെറായി ബീച്ചിൻ്റെ വടക്കേ അറ്റത്താണ് ബ്രേക്ക് വാട്ടർ പോയിൻ്റ്, മനോഹരമായ സൂര്യാസ്തമയങ്ങൾ ഇവിടെ കാണാം.
എങ്ങനെ എത്തിച്ചേരാം:
വിമാനത്തിൽ:
കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ട് ചെറായി ബീച്ചിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ്. ചെറായി ബീച്ചിലേക്ക്, ടാക്സികളോ സ്വകാര്യ വാഹനങ്ങളോ വിമാനത്താവളത്തിൽ നിന്ന് എളുപ്പത്തിൽ ലഭ്യമാണ്.
തീവണ്ടിയിൽ:
ചെറായിയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ,അവിടെ നിന്ന് 45 മിനിറ്റ് ഡ്രൈവ് ചെയ്താൽ എളുപ്പത്തിൽചെറായിൽ എത്തിച്ചേരാം. ചെറായിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ആലുവ റെയിൽവേ സ്റ്റേഷൻ.
ഇവിടെ താമസിക്കാൻ: ആനന്ദ ചെറായി
ആനന്ദ ചെറായി, ഇവിടുത്തെ ഒരു ഹോളിസ്റ്റിക് ആയുർവേദ റിസോർട്ടാണ് , പ്രശസ്തവും ആയുവേദ ജീവിതരീതികൾക്കും പാരമ്പര്യ ചികിത്സകൾക്കും പറ്റിയ ഒരു ആധുനിക റിസോർട്ടാണിത്. സഞ്ചാരികൾക്ക് ശാന്തതയും നവോന്മേഷവും പ്രദാനം ചെയ്യുന്നു.
Leave a Reply