റോസ പൂവ് ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല നിറയെ പൂക്കളുമായി നിൽക്കുന്ന തോട്ടം കാണുവാൻ അതിമനോഹരവുമായിരിക്കും. വീട്ടിൽ ഒരു പൂന്തോട്ടമുണ്ടെങ്കിൽ റോസാച്ചെടികളും ഉണ്ടായിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും റോസാച്ചെടികൾ മനോഹരമായി വളർത്തുവാൻ സാധിക്കും.
റോസിന്റെ നടീലും പരിചരണവും വളരെ ലളിതമായി ലൈവ്കേരള.കോമിനുവേണ്ടി ശ്രീമതി അനിറ്റ് തോമസ് പറഞ്ഞിരിക്കുന്നത് ഒന്ന് കണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്താൻ മറക്കരുത്.
റോസാചെടി ചട്ടിയിലും, നിലത്തും നട്ടുവളർത്താം, നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.. റോസ ചട്ടിയിൽ നട്ടുവളർത്തുന്നതിന് മണ്ണ് പ്രതേകം തയ്യാറാക്കണം, മണ്ണും, മണലും, ചാണകപ്പൊടിയും, ചകിരിച്ചോറും, എല്ലുപൊടിയും കൂട്ടിക്കലർത്തി ചെടിച്ചട്ടിയുടെ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. റോസാച്ചെടി വെറുതെ മണ്ണിൽ നട്ടാൽ എല്ലാം മുളച്ചുകൊള്ളണമെന്നില്ല, അതിലേക്ക് റോസയുടെ നടേണ്ട ഭാഗം ഏതെങ്കിലും വളർച്ചാ ഹോർമോണിൽ മുക്കി നട്ടുപിടിപ്പിക്കുക. വളർച്ച ഹോർമോൺ വീട്ടിലും ഉണ്ടാക്കാം അതിനായി കത്തിച്ച ചിരട്ടക്കരികുഴമ്പു രൂപത്തിലാക്കി നേടേണ്ട ഭാഗത്തു തേച്ചുപിടിപ്പിക്കുക. റോസ തളിർത്തു വരുന്നതുവരെ തണലത്തു വയ്ക്കുക, വെള്ളം തളിച്ചുകൊടുക്കുക. റോസ തളിർത്തു വന്നതിനുശേഷം വെയിലത്തേയ്ക്ക് മാറ്റി വയ്ക്കാം.
നന്നായി പൂക്കൾ പിടിക്കാൻ പൂക്കള്‍ പിടിക്കുവാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളു. ഒന്നാമതായി നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം റോസ് ചെടികള്‍ നടുവാന്‍. ചെടിച്ചട്ടികളില്‍ നടുന്നവയ്ക്ക് എല്ലാ ദിവസവും ആവശ്യമായ തോതില്‍ വെള്ളം ലഭിക്കണം. അതുകൂടാതെ എൻപികെ വളം കിട്ടുമെങ്കിൽ ഒരു സ്പൂണ്‍ ചേര്‍ക്കുക. ചെടിയുടെ വളര്‍ച്ച അനുസരിച്ച് എല്ലുപൊടിയും, വേപ്പിന്‍ പിണ്ണാക്കും കൂട്ടി ഇളക്കിയ മിശ്രിതം ഓരോ പിടി വീതം ഇടക്ക് ഇട്ട് കൊടുക്കണം. അതുപോലെ വീട്ടിൽ തന്നെ ലഭ്യമായ ചായ പിണ്ഡം , മുട്ടത്തോട് , പഴത്തൊലി എന്നിവ പൊടിച്ച മിശ്രിതം ഇട്ടുകൊടുക്കുകയോ ദ്രാവക രൂപത്തിലോ കൊടുക്കുക.
രണ്ടാമതായി പ്രൂണിംഗ് ചെയ്യുക . അതായത് ഒരു സെറ്റ് പൂക്കള്‍ കഴിഞ്ഞാലുടനെ ശിഖരങ്ങള്‍ മുറിച്ചു വിടുക. അതില്‍ നിന്നും നിരവധി പുതിയ ശിഖരങ്ങള്‍ ഉണ്ടായി അതിലെല്ലാം പൂക്കള്‍ ഇടും, അല്ലെങ്കിൽ കമ്പ് മുരടിച്ചു പോകും. അതുകൊണ്ടാണ് കമ്പ് മുറിച്ചു കളയുക . കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ എല്ലാ ദിവസവും ധരാളം പൂക്കള്‍ ഒരു റോസ് ചെടിയില്‍ തന്നെ ഉണ്ടാവും. മഴക്കാലത്ത് വെള്ളം കെട്ടി കിടക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
Leave a Reply