റോസ ചെടി കൂടുതൽ പൂക്കൾക്കായുള്ള പരിപാലനം, ആരെയും ആകര്‍ഷിക്കുന്ന പൂക്കളുടെ റാണിയാണ് റോസപ്പൂവ്. നിറത്തിലും മണത്തിലുമുണ്ട് സവിശേഷത . നമ്മുടെ വീടുകളിൽ റോസച്ചെടി സര്‍വ്വസാധാരണമാണ്. കമ്പുകള്‍ നാട്ടിയും , ബഡ് ചെയ്തതും ചെടികൾ നട്ടുമാണ് റോസാ ചെടികൾ വളർത്തുന്നത്. കമ്പ് കുത്തി ചെടികൾ വളർത്തുന്നത് എല്ലാവര്ക്കും വീട്ടിൽത്തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ലൈവ്കേരള യൂട്യൂബ് ചാനലിനുവേണ്ടി ശ്രീമതി ആനിറ്റ് തോമസ് അവതരിച്ചിരിപ്പിക്കുന്ന ഈ വീഡിയോ കണ്ടുനോക്കു വളരെ എളുപ്പം നമുക്കും ചെയ്യാം.
റോസിന്റെ കമ്പുകൾ നട്ട് വളർത്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം, ആദ്യം നല്ല അധികം മൂക്കാത്തതും തീരെ ചെറുപ്പമല്ലാത്തതുമായ ശാഖകൾ കണ്ടെത്തി അവ ചെറിച്ചുമുറിച്ചെടുക്കുക. അത് എളുപ്പം വേര് പിടിക്കാൻ ഏതെങ്കിലും റൂട്ടിംഗ് ഹോര്മോണിൽ മുക്കി വേണം നടാൻ റൂട്ടിംഗ് ഹോർമോണായിട്ട് ചിരട്ടക്കരിയോ തേനോ അല്ലെങ്കിൽ വാങ്ങാൻ കിട്ടുന്ന റൂട്ടിങ് ഹോർമോണായിട്ട് ഉപയോഗിക്കാം. നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് മണ്ണും മണലും ചാണകപ്പൊടിയും മിക്സ് ചെയ്ത് വേണം തയ്യാറാക്കാൻ. കൊമ്പുകൾ നട്ട് കുറച്ചുദിവസം തണലിൽ വെക്കുക. ദിവസവും ചെറുതായി നനച്ചുകൊടുക്കുക. ഇലകൾ വന്നതിനുശേഷം കൂടുതൽ വെയിലത്തേക് മാറ്റിവെക്കാം. വളർച്ച വേഗത്തിലാക്കാൻ പച്ചച്ചാണകം കലക്കി നേർപ്പിച്ചതോ ജൈവസ്ളറിയോ ആഴ്ചയിൽ ഒരിക്കൽ കൊടുക്കുക. പൂവിടാറാകുമ്പോൾ പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക അല്ലെങ്കിൽ മുട്ടത്തോട്, ചായപിണ്ടി പഴത്തൊലി എന്നിവ പൊടിച് ഇട്ടുകൊടുക്കുക. ഒരിക്കൽ പൂവിട്ടാൽ കൊമ്പുകൾ കൊതി പ്രൂണിങ് ചെയ്യണം . കൂടുതൽ വിഡിയോകൾക്കായി livekerala.com ചാനൽ സബ് സ്ക്രൈബ് ചെയ്യക.
Leave a Reply