സ്മൈൽ(SMILE) 10 വർഷത്തിലധികമായ ലേസർ ഐ സർജറി സാങ്കേതികവിദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റം
വൺ-സ്റ്റെപ് ലേസർ പ്രോസിജിയർ ലാസിക്കിനേക്കാളും ലെസ്സ് ഇൻവസീവ്.
“സ്‌മോൾ ഇൻസിഷൻ ലെന്റിക്കുൾ എക്‌സ്‌ട്രാക്ഷൻ” എന്നതിൻറ്റെ ചുരുക്കപ്പേരാണ് SMILE, കണ്ണിൻറ്റെ റിഫ്രാക്ടിവ് ഏററുകൾ പരിഹരിക്കാനുള്ള, ലേസർ വിഷൻ കറക്ഷൻ ഉപയോഗിച്ചുള്ള വ്യാപക അംഗീകാരം ലഭിച്ചതുമായ ഏറ്റവും പുതിയ ചികിൽസാ രീതിയാണ്.
മയോപിയ (സമീപദർശനം), ഹൈപ്പറോപ്പിയ (വിദൂരദൃശ്യം), ആസ്റ്റിഗ്മാറ്റിസം എന്നിവ തിരുത്തുന്നതിന്, ലാസിക്കിനേക്കാൾ മികച്ചതും ലളിതവുമായ സർജ്ജറി.
വൺ സ്റ്റെപ്, വൺ ലേസർ, ഏറ്റവും ചെറിയ മുറിവിലൂടെയുള്ള നടപടിക്രമമാണ് സ്മൈൽ (SMILE). ഒരു സ്മൈൽ നടപടിക്രമത്തിനിടയിൽ, കോർണിയയിൽ ഒരു ചെറിയ മുറിവുണ്ടാക്കാൻ സർജൻ കമ്പ്യൂട്ടർ നിയന്ത്രിത ഫോക്കസ്ഡ് ലേസർ ലൈറ്റ് ഉപയോഗിക്കുകയും കോർണിയയിൽ ഒരു ചെറിയ മുറിവ് ഉണ്ടാക്കി അതിലൂടെ കോർണിയയെ വീണ്ടും രൂപപ്പെടുത്തുകയും നിങ്ങളുടെ കാഴ്ച ശരിയാക്കുകയും ചെയ്യുന്നു.
പരമ്പരാഗത രീതിയിലുള്ള ചികിത്സാ രീതിയെ ആധുനിക സംവിധാനങ്ങളുപയോഗിച്ചു സുരക്ഷിതവും സുഖകരവുമായ രീതിയിൽ കൂടുതൽ കൃത്യതയോടും കൂടി ഇത് സാധ്യമാക്കുന്നു.
ലാസിക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പലരും സ്മൈലിനൊപ്പം കാണുന്ന ഏറ്റവും വലിയ നേട്ടം ഒരു ഫ്ലാപ്പിന്റെ അഭാവമാണ്. മുറിവ് ഏകദേശം 2 മില്ലീമീറ്ററായി കുറയ്ക്കുന്നതിലൂടെ, ഫ്ലാപ്പുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
കൃത്യമായ നടപടിക്രമം
സ്മൈലിൽ കാഴ്ചശക്തി ഫോക്കസ് ചെയ്യുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, കോർണിയയിൽ ലേസർ ഉപയോഗിച് ചെറിയ കീഹോൾ മുറിവുണ്ടാക്കുന്നു അതിലൂടെ കാഴ്ച ശരിയാക്കുന്നതിന് ശസ്ത്രക്രിയാവിദഗ്ധന് കൃത്യമായി ടാർഗെറ്റുചെയ്‌ത ടിഷ്യു നീക്കംചെയ്യാൻ കഴിയും. നിമിഷങ്ങൾക്കുള്ളിൽ കോർണിയ പുനർനിർമ്മിക്കുകയും രോഗിക്ക് മികച്ച കാഴച വളരെ പെട്ടെന്ന് സാധ്യമാക്കുകയും ചെയ്യുന്നു.
ആശ്വാസവും എളുപ്പവും
കമ്പ്യൂട്ടർ നിയന്ത്രിത ലേസർ ആയതിനാൽ പ്രോസീജിയാർ വളരെ വേഗത്തിലാണ്, ഇതിന് 25 സെക്കൻഡ് സമയമെ ആവശ്യമുള്ളു 10 മിനിറ്റിനകം നടപടിക്രമം പൂർത്തിയാക്കാം. സ്മൈൽ വളരെ സുഖപ്രദമായ നടപടിക്രമമാണ് . മിക്ക ആളുകൾക്കും അന്നുതന്നെ മികച്ച കാഴച ലഭിക്കുന്നു , തൊട്ടടുത്ത അടുത്ത ദിവസം തന്നെ. ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാം
സ്മൈലിന്റെ പ്രയോജനങ്ങൾ –
ചെറിയ മുറിവിലൂടെസാധ്യമാക്കുന്നു
സ്മൈൽ ഒരു ലേസർ ഉപയോഗിച്ചുള്ള വളരെ ചെറിയ മുറിവിലൂടെയുള്ള വൺ സ്റ്റെപ് പ്രോസീജിയാറാണ്. സ്മൈൽ ലാസിക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, ലാസിക്കിൽ ഡോക്ടർ ഒരു ഫ്ലാപ്പ് സൃഷ്ടിക്കുന്നു. ഈ ഫ്ലാപ്പ് 20 മില്ലീമീറ്റർ ചുറ്റളവിലാണ്. ഒരു സ്മൈൽ നടപടിക്രമത്തിൽ, കോർണിയയിൽ 3 മില്ലീമീറ്റർ കീ-ഹോൾ മുറിവ് മാത്രമേ സർജന് ആവശ്യമുള്ളൂ. ചെറിയ മുറിവായതിനാൽ ഇത് കോർണിയയിലെ ഞരമ്പുകൾക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ ശസ്ത്രക്രിയ പൂർത്തിക്കാൻ കഴിയുന്നു. ശസ്ത്രക്രിയാനന്തരം കോർണിയക്ക് സ്ഥിരതയും ലഭിക്കുന്നു
സ്‌മൈലിൽ ഫ്ലാപ്പ് സർജറി ഇല്ല
ലാസിക് പ്രോസിജിയറിന്റെ ഒരു പോരായ്മ കോർണിയൽ ടിഷ്യുവിന്റെ സ്ഥിരമായ ഫ്ലാപ്പ് സൃഷ്ടിക്കുക എന്നതാണ്. ലാസിക്ക് സമയത്ത്, ലേസർ ഉപയോഗിച്ച് കോർണിയൽ ടിഷ്യുവിന്റെ ഒരു ചെറിയ ഫ്ലാപ്പ് സൃഷ്ടിക്കുകയും പിന്നീട് മടക്കുകയും ചെയ്യുന്നു. കോർണിയൽ ടിഷ്യു ശരിയാക്കാനായി ശസ്ത്രക്രിയാ വിദഗ്ധൻ രണ്ടാമത്തെ ലേസർ ഉപയോഗിക്കുന്നു ഇത് സ്മൈലിനേക്കാൾ സങ്കീർണ്ണമായ നടപടിക്രമമാണ്. ലാസിക്കിൽ ചില കോംപ്ലിക്കേഷൻസ് ഉണ്ടാകാം. ഈ കോംപ്ലിക്കേഷൻസ് പലതും ‘ഫ്ലാപ്പുമായി ബന്ധപ്പെട്ടതാണ്. ഒരു സ്‌മൈൽ പ്രോസീജിയറിൽ ഒരു ഫ്ലാപ്പും സൃഷ്ടിച്ചിട്ടില്ലാത്തതിനാൽ, ഫ്ലാപ്പുമായി ബന്ധപ്പെട്ട കോംപ്ലിക്കേഷൻസിന് സാധ്യതയില്ല.
സുരക്ഷിതവും കൃത്യവും വേഗത്തിലുള്ളതുമായ കാഴച വീണ്ടെടുക്കൽ
സ്മൈൽ സുരക്ഷിതവും കൃത്യവുമാണെന്ന് കാണാം, പെട്ടെന്നുള്ള കാഴച വീണ്ടെടുക്കലിന്റെ നേട്ടവും സ്മൈലിനുണ്ട്, അതിശയകരമായ ഫലങ്ങൾ അനുഭവിക്കാൻ ഒന്നോ രണ്ടോ ദിവസം മാത്രമേ എടുക്കൂ.
ഡ്രൈ ഐ സിൻഡ്രോമിന്റെ സാധ്യത ഇല്ലാതാക്കുന്നു
വരണ്ട കണ്ണ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നതാണ് സ്മൈലിന്റെ ഒരു ഗുണം. കോർണിയയിൽ ചെറിയ മുറിവുകൾ മാത്രമേ സ്‌മൈലിൽ ഉണ്ടാകുന്നുള്ളൂ എന്നതിനാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം ഡ്രൈഐ ഉണ്ടാകുവാനുള്ള സാധ്യത കുറയുന്നു.
ലാസിക് ചെയ്യാൻ അനുയോജ്യമല്ലാത്തവർക്കും സ്‌മൈൽ ചെയ്യാം
ഒരു രോഗിക്ക് ലാസിക്ക് ചെയ്യാൻ അനുയോജ്യമല്ലാത്ത മൂന്ന് പൊതുവായ കാര്യങ്ങളുണ്ട്:
- ഒന്ന് ക്രമരഹിതമായ ആകൃതിയിലുള്ള അല്ലെങ്കിൽ നേർത്ത കോർണിയ
- രണ്ട് ഡ്രൈ-ഐ അല്ലെങ്കിൽ ക്രോണിക് ഡ്രൈ ഐ സിൻഡ്രോം.
- മൂന്ന് കണ്ണുകളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ജോലികൾ ചെയ്യുന്നവരോ സ്പോർട്സ് മേഖലയിൽ പ്രവർത്തിക്കുന്നവരോ
ഇത്തരം ആളുകൾക്ക് ലസിക് അനുയോജ്യമായിരിക്കില്ല അത്തരക്കാർക്ക് ഉചിതമായ പരിഹാര മാർഗ്ഗമാണ് സ്മൈൽ.
പഠനങ്ങൾ വെളിപ്പെടുത്തുന്നത് സ്മൈൽ തിരഞ്ഞെടുത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ലാസിക്ക് നടപടിക്രമങ്ങളിൽ അല്പം കുറഞ്ഞ സംതൃപ്തി റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ സ്‌മൈലിൽ ഉയർന്ന രോഗി സംതൃപ്തി ദീർഘകാലത്തേക്ക് ഉണ്ട്
കേരളത്തിൽ നിലവിൽ കൊച്ചി ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിൽ മാത്രമാണ് റിലെക്സ് സ്മൈൽ (ReLEx SMILE) ലഭ്യമായിട്ടുള്ളത്.
സ്മൈലിനെ കുറിച്ച് കൂടുതൽ അറിയാനും ചികിത്സ്‌ക്കും ബന്ധപ്പെടുക Lotus Eye & Institute
Leave a Reply