സ്മാൾ ഇൻസിഷൻ ലെന്റികുൾ എക്സ്ട്രാക്ഷൻ, അതായത് ജർമ്മൻ ടെക്നോളജിയിൽ കാൾ സീസ് മെഡിടെക് വികസിപ്പിച്ചെടുത്ത ഫെംടോസെകണ്ട് ലെന്റികുൾ എക്സ്ട്രാക്ഷൻ എന്ന് വിളിക്കപ്പെടുന്ന ലേസർ അധിഷ്ഠിത റിഫ്രാക്റ്റീവ് നേത്ര ശസ്ത്രക്രിയയാണ്.
പ്രചാരത്തിലുള്ള ലാസിക് ചകിത്സകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കൃത്യതയുള്ള ബ്ലേഡ് രഹിത ലേസർ വിഷൻ സാങ്കേതികവിദ്യയാണ് സ്മൈൽ ലേസർ നേത്ര ശസ്ത്രക്രിയ. ബ്ലേഡില്ലാത്ത, വേദനയില്ലാത്ത കീഹോൾ ലേസർ നേത്ര ശസ്ത്രക്രിയയാണ്, ലാസിക് ചികിത്സയേക്കാൾ മികച്ച ഫലം വാഗ്‌ദാനം ചെയ്യുന്നു. ഇതിലൂടെ ഉയർന്ന രീതിയിലുള്ള മയോപിയയും (ഹ്രസ്വ കാഴ്ച) ആസ്റ്റിഗ്മാറ്റിസവും ചികിത്സിക്കാൻ അനുയോജ്യമാണ്.
ദീർഘനേരം നീണ്ടുനിൽക്കുന്നതും സുസ്ഥിരവുമായ ഫലങ്ങൾ നൽകുന്നതിനായി ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്ന പൂർണ്ണമായും കംപ്യൂട്ടറൈസ്ഡ് ആയ നെക്സ്റ്റ് ജനറേഷൻ പ്രൊസിജിയർ ആണ് റിലെക്സ് സ്മൈൽ നേത്ര ശസ്ത്രക്രിയ. ഒരു സ്മൈൽ ട്രീറ്റ്‌മെന്റിൽ, ഡോക്ടർ കണ്ണ് അനസ്തേഷ്യ ചെയ്യാൻ ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നു. കണ്ണ് തുറന്നിടാനും മിന്നുന്നത് തടയാനും ഒരു സ്പെക്കുലം ശ്രദ്ധാപൂർവ്വം ലിഡുകളിൽ സ്ഥാപിക്കുന്നു. നൂതന ഫെംടോസെകണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഡോക്ടർ കൃത്യമായ ഒരു ലെന്റിക്കിൾ സൃഷ്ടിക്കുന്നു, ഇത് ടിഷ്യുവിന്റെ നേർത്ത വൃത്താകൃതിയിലുള്ള ഒരു ഭാഗമാണ്. കണ്ണിൽ സൃഷ്ടിച്ച ചെറിയ മുറിവുകളിലൂടെ ലെന്റിക്കിൾ നീക്കംചെയ്യുന്നു.
ഫ്ലാപ്പിനുപകരം ചെറിയ കട്ട് അതായത് 20 mm ന് പകരം 2 mm : ലാസിക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കോർണിയയെ സ്‌മൈൽ പ്രൊസിജിയർ സംരക്ഷിക്കുന്നു.
10 വർഷത്തിലേറെയായി, ഫെംറ്റോ ലസിക്ക് റിഫ്രാക്ടിവ് ഏററുകൾക്ക് ശാസ്ത്രീയമായി അംഗീകരിച്ച രീതിയാണ്. ലാസിക്കിൽ ഏകദേശം 20 മില്ലിമീറ്റർ സൈഡ് കട്ട് സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു, ഇത് ഞരമ്പുകളെ വേർപെടുത്തുമ്പോൾ ഇതുമൂലം ഡ്രൈ ഐ വരാനുള്ള സാധ്യത സ്‌മൈലിൽ ഇല്ലാതാക്കുന്നു. ഇന്ന് ലേസർ നേത്ര ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതവും സൗമ്യവും വേഗതയുള്ളതുമായി മാറി. കോർണിയയ്ക്കുള്ളിൽ ഒരു 3D ഡിസ്ക് (ലെന്റിക്കിൾ) തയ്യാറാക്കി ലേസർ തയ്യാറാക്കിയ 2 മില്ലീമീറ്റർ ഓപ്പണിംഗിലൂടെ പ്രൊസിജിയർ നടത്തുന്നു. കോർണിയയുടെ സ്ഥിരത കാത്തുസൂക്ഷിക്കുകയും ഒപ്പം ടിയർ ഫിലിം സംരക്ഷിക്കുകയും ചെയ്യുന്നു.
സ്‌മൈൽ ട്രീറ്റ്‌മെന്റ് ആർക്കെല്ലാം ചെയ്യാം
പ്രായം 18 നും 40 ഇടയിലുള്ളവർക്കാണ് ഈ പ്രൊസിജിയർ നിർദേശിക്കുന്നത്. ഇത് ചെയ്യുന്നതിന് അനുയോജ്യമാണോ എന്നറിയാൻ ചില പരിശോധനകൾ നടത്തേണ്ടതുണ്ട്. പൊതുവേ, ലാസിക്ക് ചെയ്യാവുന്നവർക്കെല്ലാം സ്‌മൈലും ചെയ്യാം.
ഈ നൂതന സാങ്കേതികവിദ്യയുടെ ഗുണങ്ങൾ:
വെറും 10 മിനിറ്റുമാത്രം സമയംഎടുക്കുന്ന ഹ്രസ്വ ചികിത്സ
ഡ്രൈ ഐ രോഗികൾക്കും അനുയോജ്യം
കീഹോൾ സാങ്കേതികവിദ്യ (2 മില്ലീമീറ്റർ മുറിവുണ്ടാക്കൽ) ആയതിനാൽ വേഗത്തിൽ റിക്കവറി
മൈനസ് 10 ഡയോപ്‌ട്രെസ് വരെ മയോപിയ ഉള്ളവർക്കും അനുയോജ്യം
അസ്റ്റിഗ്മാറ്റിസത്തിന് ഫലപ്രദം
നേർത്ത കോർണിയ ഉള്ളവർക്ക്, കോർണിയ സ്ഥിരത നിലനിർത്താൻ ഉപകരിക്കുന്നു.
റിലേക്സ് സ്‌മൈൽ എവിടെയെല്ലാം ലഭ്യമാണ്
കൊച്ചിയിലെ കടവന്ത്രയിൽ പ്രവർത്തിക്കുന്ന ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിൽ മാത്രമാണ് നിലനിൽ കേരളത്തിൽ റെലെക്സ് സ്‌മൈൽ ചികിത്സാ ലഭ്യമായിട്ടുള്ളത്.
ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ട് പതിറ്റാണ്ടുകളായി നേത്രരോഗപ്രചാരണത്തിൽ വ്യാപൃതരാണ് . ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിനു 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്, ലോകമെമ്പാടുമുള്ള രോഗികൾക്ക് കൊച്ചിയിൽ ഏറ്റവും ഉയർന്ന നിലവാരമുള്ള നേത്ര ശസ്ത്രക്രിയകൾ നൽകുന്നു. ആശുപത്രി സംവിധാനത്തിലും ആധുനിക ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളും വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ഉള്ളതിനാൽ ലോകമെമ്പാടുമുള്ള രോഗികക്ക് ഇന്ന് ലേസർ വിഷൻ കറക്ഷനും മറ്റ് നേത്ര ചികിത്സകൾക്കും കൊച്ചിയിലെ ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിൽ ലഭ്യമാണ്. കൂടുതൽ അറിയാനും ചികിത്സകൾക്കും Lotus Eye Hospital
Leave a Reply