2 വർഷത്തിനുശേഷം ഒരു മൂന്നാർ യാത്ര. ഒപ്പം സുഹൃത്തു സജിയും. യാത്രയ്ക്കിടെ അടിമാലിയിൽ എത്തിയപ്പോഴാണ് റോഡ് ശ്രദ്ധിച്ചത്. റോഡ് വീതി കൂട്ടി മനോഹരമാക്കികൊണ്ടിരിക്കുന്നു. കൊച്ചി ധനുഷ്‌കോടി റോഡാണിത്. ഇവിടെ നല്ല ഒരു മാറ്റമാണ് കണ്ടത്. മൂന്നാർ ടൂറിസം മേഖലയ്ക്ക് ഇതൊരുണർവ് നൽകും.
അവിടെ നിന്ന് നേര്യമംഗലം പാലത്തിലെത്തി, ചുറ്റുമുള്ള നല്ല സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും കണ്ട് യാത്ര തുടർന്നു. മുന്നാറിലേക്കുള്ള യാത്രയുടെ ഹരിത ഭംഗി ഇവിടെ നിന്നും തുടങ്ങും. ദൃശ്യങ്ങൾ മനോഹരമാണെങ്കിലും ചൂടുള്ള കാലാവസ്ഥ സുഖകരമായില്ല. നേര്യമംഗലം പാലം കഴിഞ്ഞാൽ പിന്നെ ഇടുക്കി ജില്ലയാണ്. മുന്നാറിലേക്കുള്ള ഹെയർപിൻ വളവും, അവിടെയുള്ള ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ ബോർഡും ശ്രദ്ധയിൽപ്പെട്ടു. സുരക്ഷ മുന്നറിയിപ്പായിരുന്നു അത്. ഈ റോഡ് തിരുവിതാകൂർ റാണിയായിരുന്ന സേതു ലക്ഷ്മി ഭായിയാണ് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്, അതിന്റെ ഒരു ഫലകം അവിടെ കാണാമായിരുന്നു.
പോകുന്നവഴി ഏലത്തോട്ടത്തിലും കയറി, മൂന്നാർ തേക്കടി റോഡിലെത്തി. ഈ റോഡും വീതികൂട്ടി ടോൾ റോഡാക്കിയിരുന്നു. ചാർജ് 35 എന്നെഴുതിവെച്ചിരിക്കുന്നത് കണ്ടു. പോകുന്ന വഴി ലോക് ഹർട്ട് എന്ന സ്ഥലം കണ്ടു. മനോഹരമായയിടം, തേയില തോട്ടവും, മലകളും ഒക്കെയുള്ള ഒരു പ്രദേശം. കെ എസ് ആർ ടി സി ബസ് സർവീസ് അതുവഴിയാണ് പോകുന്നത്. അവിടെ നിന്ന് ബൈസൺ വാലിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് ഡ്രീം ക്യാച്ചർ റിസോർട്ടിലെത്തി.
അവിടുത്തെ വിശാലമായ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചു. ചുറ്റും മനോഹരമായ പച്ചപ്പ്. അങ്ങകലെ മലനിരകൾ കാണാം. അവിടുത്തെ വ്യൂ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇപ്പോൾ തണുപ്പില്ല എന്ന് മാത്രം. മുകളിലായി വലിയൊരു സ്വിമ്മിങ് പൂളുമുണ്ട്. റിസോർട്ടിൽ ട്രീ ഹൗസുകൾ ധാരാളമുണ്ട്, എല്ലാ സൗകര്യങ്ങളൂം അവിടെ ലഭ്യമാണ്.
റിസോർട്ടിന് ചുറ്റും ഫോട്ടോ ഷൂട്ടിനൊക്കെ പറ്റിയയിടം. പൊളാരിസിൽ കയറി ചുറ്റും കറങ്ങി, യാത്ര രസമായിരുന്നു. ഡ്രീം ക്യാച്ചറിൽ കുട്ടികൾക്കായി ഒരു പാർക്ക് ഉണ്ട്, അവിടെ ഊഞ്ഞാലും എല്ലാം ഉണ്ട്. കുതിര സവാരിക്കും സൗകര്യമുണ്ട്. റിസോർട്ടിൽ ചിലവഴിച്ച നിമിഷങ്ങൾ മുന്നാറിലെ യാത്ര രസകരമാക്കി. അവധിക്കാല യാത്രയ്ക്ക് കുട്ടികളുമായി പോകാൻ പറ്റിയ മികച്ച റിസോർട്ടാണിത്.
Where to Stay in Munnar:
Dream Catcher Plantation Resort
Address: Tea Company,Bisonvalley Road, Rathnagiri, Kerala 685565
Leave a Reply