• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

റെയിൻ ഫോറെസ്റ് ആയുർ- 365 ദിവസവും മഴ പെയ്യുന്ന കോട്ടയത്തെ റിസോർട്ട്

അവധിക്കാലം ആഘോഷിക്കാൻ ഇനി മറ്റെവിടെയും പോകേണ്ട. വിനോദത്തിനും വിശ്രമത്തിനുമായി കോട്ടയം നഗരമധ്യത്തിൽ തന്നെ ഒരു റിസോർട്ടുണ്ട്.  നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും അവധി എടുത്തു കുടുംബത്തോടൊപ്പമോ, കൂട്ടുകാരോടൊപ്പമോ പ്രകൃതിയുമായി ഇണങ്ങിച്ചേരാൻ പറ്റിയയിടം. ഹണിമൂൺ യാത്രയ്ക്ക് തികച്ചും അനുയോജ്യം.  ഒരേ സമയം ആഢംബരവും ശാന്തമായ പച്ചപ്പും നിറഞ്ഞ അന്തരീക്ഷം. ഇതാണ് റെയിൻ ഫോറെസ്റ്റ് ആയുർ കൗണ്ടി റിസോർട്ട്. റെയിൻ ഫോറെസ്റ്റ് കൊച്ചിയിൽ നിന്നും അധിക ദൂരത്തല്ല.

ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള കോട്ടയം നഗരത്തിൽ കണ്ണ് നിറയെ കാണാനും, ഗ്രാമത്തിന്റെ മനോഹാരിതയിൽ മുഴുകാനും ഇവിടുത്തെ താമസം ഗുണം ചെയ്യും. കുമരകം, വേമ്പനാട് കായൽ എല്ലാം കൈയെത്തും ദൂരത്താണ്.

മൂന്നേക്കറിൽ വിശാലമായ ചുറ്റുപാടുകൾ, ധാരാളം മരങ്ങൾ, എങ്ങും കിളികളുടെ ചിലമ്പലുകൾ, മഴയുടെ കുളിർമയുള്ള അന്തരീക്ഷം , ഒരു കാട്ടിലെന്നപോലുള്ള തോന്നൽ! റെയിൻ ഫോറെസ്റ്റ് ആയുർ കൗണ്ടി റിസോർട്ട് അടിപൊളിയാണ്. കുളം, വെള്ളച്ചാട്ടങ്ങൾ, എല്ലാ ദിവസവും കൃത്രിമ മഴ! ഇതൊക്കെയാണ് റെയിൻ ഫോറസ്റ്റ്‌ ആയുർ റിസോർട്ടിനെ വ്യത്യസ്തമാക്കുന്നത്.

റെയിൻ ഫോറെസ്റ്റിന്റെ പ്രത്യേകതകൾ

എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള 1 4 ഹെറിറ്റേജ് കോട്ടേജുകളാണിവിടെയുള്ളത്. കാറ്റും വെളിച്ചവും കടക്കുന്ന വിശാലമായ മുറികൾ, നല്ല കിടക്കകൾ, എല്ലാ മുറികളിലും AC. വൃത്തിയുള്ള പരിസരം..  ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ, ആരോഗ്യ പരിപാലത്തിനായി നല്ലൊരു ജിംനേഷ്യം , സ്പാ ട്രീട്മെൻറ് എന്നിവയും റിസോർട്ടിലുണ്ട്. തികച്ചും ആഡംബരപൂർണ്ണം.

 

കുട്ട വഞ്ചി യാത്ര, ബോട്ടിങ് എന്നിവയ്‌ക്കെല്ലാം സൗകര്യമുണ്ട്.കുട്ടികളുടെ ഉല്ലാസത്തിന് അവർക്കായി പ്ലേ ഏരിയയുണ്ട്.

കൂടാതെ ബർത്ത് ഡേ പാർട്ടികൾ, ഫാമിലി ഗെറ്റ് ടുഗെതർ, വിവാഹം,  കോർപ്പറേറ്റ് മീറ്റിംഗുകൾ എന്നിവയ്ക്ക് അനുയോജ്യമായ വേദികളും ഇവിടെയുണ്ട്.  ഇവൻ്റുകൾക്കുള്ള ബാങ്ക്വറ്റ് ഹാളും ആംഫി തിയേറ്ററും നിങ്ങളുടെ ചടങ്ങുകളെ മോടിപിടിപ്പിക്കുന്നു. പരിചയസമ്പന്നരായ പാചകക്കാരും സമർപ്പിതരായ ജീവനക്കാരും കേരളീയ
ശൈലിയിലുള്ള വൈവിധ്യമാർന്ന തനതു ഭക്ഷണം തയ്യാറാക്കുന്നു.

കോട്ടയത്തിനടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവയാണ്:കുമരകം,വാഗമൺ, ഇലവീഴാപൂഞ്ചിറ, സൂര്യകാലടി മന, കുട്ടിക്കാനം,ഇല്ലിക്കൽ കല്ല്, മര്മല, പാമ്പനാൽ വെള്ളച്ചാട്ടം,കട്ടികായം, അരുവിച്ചാൽ വെള്ളച്ചാട്ടം, കട്ടിക്കയംവെള്ളച്ചാട്ടം.

വൈക്കം മഹാദേവ ക്ഷേത്രം, തിരുനക്കര ക്ഷേത്രം, പനച്ചിക്കാട് ദേവി ക്ഷേത്രം, മണർകാട് പള്ളി, ഭരണങ്ങാനം സെൻറ് മേരീസ് പള്ളി, താഴത്തങ്ങാടി ജുമാ മസ്‌ജിദ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്താം.

യാത്രകൾ രസകരമാകുന്നത് താമസം നല്ലതാകുമ്പോഴാണ്, റെയിൻ ഫോറെസ്റ്റ് ഇന്ന് തന്നെ ബുക്ക് ചെയ്തോളൂ.

Rain Forest Ayur County Kottayam

Address: Thoothootty Junction, opposite KIMS Hospital, Kudamaloor, Kottayam, Kerala 686016

Hours: 

Open 24 hours

Phone: 070341 13330

Visit Our Store!- https://www.amazon.in/shop/livekerala


List Your Business Here- https://livekerala.com/register

Reader Interactions

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.