എല്ലാ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുള്ള ഇലക്കറികൾ കഴിക്കേണ്ടത് വളർച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇവയിൽ ധാതുക്കളും ഇരുമ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ഗർഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും കുട്ടികളിലും വിളർച്ച കാണാറുണ്ട്. അങ്ങനെ ഇത് ഒരു സാധാരണ ആരോഗ്യ പ്രശ്നമായി കാണാറുണ്ട്. ഇലക്കറികൾ ധാരാളമായി കഴിക്കുകയാണ് ഇതിനു പ്രതിവിധി.
സമീകൃത ആഹാരമെന്ന നിലയിൽ ഇലക്കറികൾ ധാരാളം പ്രധാന്യം അർഹിക്കുന്നു. ഇലക്കറികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ പ്രവർത്തനം ഊർജ്ജിതമാക്കും, ഒപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യും. കലോറി കുറവാണു, കൊഴുപ്പും കുറവാണ് അതുകൊണ്ടു പൊണ്ണത്തടി കുറയ്ക്കാനും കഴിയും. കണ്ണിന്റെ കാഴ്ചയ്ക്കും തിമിരത്തിനും ഇലക്കറികൾ വളരെ ഫലപ്രദമാണ്.
പലതരം ചീരകൾ ഉണ്ട്. അവ നമ്മുടെ വീട്ടിൽ കൃഷി ചെയ്യാം. വിഷജന്യമായ ഇലക്കറികൾ പുറത്തുനിന്നും വാങ്ങാതെ നമ്മൾ നട്ടു വളർത്തുന്നവ സ്വാദോടെ കഴിക്കാം. ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യാം. മഹാ ഗ്രിൻ വിത്തുകൾ ഹൈബ്രിഡ് വെറൈറ്റിയാണ് നല്ല തൈകൾ നൽകുന്നു.
സുന്ദരി ചീര
പേരുപോലെ സുന്ദരമാണ് ഈ ചീര. കറി വെച്ചാൽ നല്ല സ്വാദാണ്. ഇത്തരം ചീരയിൽ വലിയ കീട ബാധയൊന്നും ഉണ്ടാകാറില്ല. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഈ ചീര കണ്ണിനും ശരീരത്തിനും ഒരു വിരുന്നാണ്. കാൽസ്യം, നിയാസിൻ എന്നിവയാൽ സമ്പുഷ്ടമാണ്.
എങ്ങനെ കൃഷി ചെയ്യാം:
ടെറസിൽ നടാം. ഗ്രോബാഗിലോ ചട്ടിയിലോ കൃഷി ചെയ്യാവുന്ന ഒന്നാണ് സുന്ദരി ചീര. കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് മണ്ണിലേക്ക് ചകിരി ചോറ്, ഉണക്ക ചാണക പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അതിലേക്ക് മുളപ്പിച്ച ചെടികൾ പറിച്ചുനടാം. ഒരു ഗ്രോ ബാഗിൽ അഞ്ച് ചീര തൈകൾ വരെ നടാനാകും. ചൂട് കൂടിയ കാലാവസ്ഥയിൽ രണ്ടു നേരം നനച്ച് കൊടുക്കണം. 25 ദിവസങ്ങൾക്ക് ശേഷം സുന്ദരി ചീരയുടെ വിളവെടുപ്പ് നടത്താനാകും.
അമരാന്തസ് ഗ്രീൻ
പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈ ചീര. കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ സുപ്രധാന ധാതുക്കളും വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, ബി9, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ഇതിലടങ്ങിയിട്ടുണ്ട്. ഗ്രീൻ ചീര ഒരു പോഷക ശക്തിയാണ്. സിങ്ക്, സോഡിയം, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ് എന്നിവയും ഇതിലടങ്ങിയിരിക്കുന്നു.
എങ്ങനെ കൃഷി ചെയ്യാം:
ചീര എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം. വിത്തുകളിൽ നിന്ന് അമരാന്തസ് വളർത്താം. വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ തൈകൾ ആയതിനുശേഷം പറിച്ചുനടുകയോ ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക.
പാലക് ചീര
ഔഷധ ഗുണമുള്ള പാലക് ചീര ഉത്തരേന്ത്യൻ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുന്നു. ദഹനത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പാലക് ചീര കഴിക്കുന്നത് നല്ലതാണ്.
പോഷകസമൃദ്ധമായ പാലക് ചീര വിറ്റാമിനുകൾ (എ, സി, കെ), അവശ്യ ധാതുക്കൾ (ഇരുമ്പ്, കാൽസ്യം), ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. പതിവായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഗുണകരമാണ്.
എങ്ങനെ കൃഷി ചെയ്യാം:
വിത്തുകൾ സ്യുഡോമോണസ് ലായനി വെള്ളവുമായി ചേർത്ത് നേർപ്പിച്ചതിൽ മുക്കി വച്ചിട്ട് വേണം നടാൻ. വിത്തുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളവ വാങ്ങണം. ട്രീറ്റ് ചെയ്ത മണ്ണിൽ ചട്ടിയിൽ പാലക് ചീര നടാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. വേനൽക്കാലത്തു പുതയിട്ടു കൊടുക്കണം. ഇടയ്ക്കു കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ഇട്ട് കൊടുക്കാം. സ്യുഡോമോണസ്സ് ലായനി ഇലകളിൽ തളിച്ച് കൊടുക്കാം. ഇലകള്‍ക്ക് 15 -30 സെ.മി. നീളംആകുമ്പോള്‍ വിളവെടുക്കാം. തണുത്ത കാലാവസ്ഥയാണ് കൂടുതൽ അനുയോജ്യം.
അഗത്തിച്ചീര
അഗത്തി ചീര പയർ വർഗ്ഗത്തിൽ പെട്ടതാണ്. അതുകൊണ്ടു മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും അഗത്തി ചീര നടുന്നത് നല്ലതാണ്. നാട്ടിൻ പുറങ്ങളിൽ സാധാരണയായി കണ്ടു വരുന്ന അഗത്തി ചീരയുടെ പൂവും ഇലയും ഭക്ഷ്യ യോഗ്യമാണ്. ജീവകം എ, ബി, സ്, കാൽസ്യം, ഇരുമ്പ് എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ഇതൊരു ആയുർവേദ ഔഷധമാണ്.
എങ്ങനെ കൃഷി ചെയ്യാം:
അഗത്തി മരമായി വളരും, അതുകൊണ്ട് വേലിയായി പോലും നടാം. വിത്ത് മുളപ്പിച്ചാണ് നടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജന പ്രദമാണ് അഗത്തിചീര. നമ്മുടെ വീട്ടിൽ അത്യാവശ്യമായി വെച്ച് പിടിപ്പിക്കേണ്ട ഒന്നാണ് അഗത്തി. അധികം പരിചരണം ഒന്നും കൂടാതെ ഇതു വളർന്ന് കൊള്ളും.
മഹാഗ്രിൻ വിത്തുകൾ
Leave a Reply