പച്ചക്കറികളിൽ നമ്മൾ വലിയ ശ്രദ്ധ കൊടുക്കാത്ത പീച്ചിങ്ങയുടെ ഗുണം അറിഞ്ഞാൽ അത്ഭുതപ്പെടും. വിറ്റാമിനുകളും ധാതുക്കളും ധാരാളം ഇതിലടങ്ങിയിട്ടുണ്ട്. പീച്ചിങ്ങ പല പേരുകളിലും അറിയപ്പെടുന്നു.
ഹൃദയാരോഗ്യത്തിനും, പ്രമേഹത്തിനും ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. രക്ത ശുദ്ധിക്കും, രോഗപ്രതിരോധ ശക്തിക്കും, കണ്ണിന്റെയും, ചർമ്മത്തിന്റെയും സംരക്ഷണത്തിനും പീച്ചിങ്ങ ഉത്തമമാണ്. ശരീരത്തിന്റെ ചൂടുകുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും പീച്ചിങ്ങയ്ക്കു കഴിയും.
വേനൽക്കാലത്തു നടാൻ പറ്റിയതും കഴിക്കാൻ പറ്റിയതുമായ പീച്ചിങ്ങ കൃഷി ചെയ്യാൻ തയ്യാറാകണം. ഒരു അടുക്കളതോട്ടമുണ്ടാക്കിയാൽ
ഔഷധഗുണമുള്ള പീച്ചിങ്ങ വിളവെടുക്കാം. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണിത്.
കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളാൻ വെച്ചിട്ട് വിത്തുകൾ നടാം. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ മുക്കി വെച്ചശേഷമാണ് നടേണ്ടത്. ടെറസിൽ ഗ്രോ ബാഗിൽ പീച്ചിങ്ങ നട്ടു പിടിപ്പിക്കാം. 1 ഇഞ്ച് ആഴത്തിലും 3 അടി അകലത്തിലും തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് വിത്ത് വിതയ്ക്കുക. വള്ളി വീശുമ്പോൾ താങ്ങു നൽകുക.
ചിലപ്പോൾ പീച്ചിങ്ങയുടെ പൂക്കൾ കൊഴിഞ്ഞു പോകാറുണ്ട്. പൂക്കൾ കൊഴിയുന്നത് വെള്ളം കൂടിയതുകൊണ്ടും കുറഞ്ഞതുകൊണ്ടും ആകാം. വളക്കുറവുകൊണ്ടും പൂക്കൾ കൊഴിഞ്ഞു പോകാറുണ്ട്. ഹൈബ്രിഡ് ഇനമായതുകൊണ്ടു നന്നായി ജൈവ വളങ്ങൾ ചെയ്താൽ നല്ലപോലെ കായകൾ ഉണ്ടാകും.കീടങ്ങൾ സാധാരണ ബാധിക്കാറില്ല. കായീച്ച ശല്യം ഒഴിവാക്കാൻ ട്രാപോ, പഴക്കെണിയൊ വെയ്ക്കണം. കായകൾ ചെറുതായിരിക്കുമ്പോൾ തന്നെ നീളമുള്ളതും മുഴുവനും കവറ് ചെയ്യുന്നതുമായ പ്ലാസ്റ്റിക് കൂടുകൾ ഉപയോഗിക്കണം.
മഹാഗ്രിൻ വിത്തുകൾ അസാധാരണമായ ഗുണമേന്മയുള്ളതാണ്, ഉയർന്ന മുളയ്ക്കൽ നിരക്ക് കാണിക്കുന്നു.
Leave a Reply