നമ്മുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ട പോഷക ഗുണങ്ങൾ ധാരാളമുള്ള ഒരു പച്ചക്കറിയാണ് ചതുര പയർ. പ്രോട്ടീൻ സമ്പുഷ്ടമായ ചതുരപ്പയർ നമ്മുടെ വീട്ടുവളപ്പിൽ നട്ടു വളർത്താൻ യാതൊരു പ്രയാസവുമില്ല. വളരെ എളുപ്പത്തിൽ ഇവ കൃഷി ചെയ്യാം, കുറഞ്ഞ പരിചരണം മാത്രം മതി. ധാരാളം വിളവും കിട്ടും.
നമ്മുടെ ആരോഗ്യത്തിനു ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ചതുരപ്പയറിൽ അടങ്ങിയിട്ടുണ്ട് മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോൾ കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും ചതുരപ്പയറിനു കഴിയും. കൂടതെ ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ് . ചതുരപയറിൽ കലോറി തീരെ കുറവായതുകൊണ്ടുതന്നെ ശരീരഭാരം കുറയ്‌ക്കാനും കഴിയും.
തോരനായോ, മെഴുക്കുപുരട്ടിയായോ ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ കഴിയ്ക്കാം, ദീർഘനാൾ വിളവ് തരും എന്നതും ചതുരപ്പയറിന്റെ മറ്റൊരു ഗുണമാണ്. ചതുര പയറിന്റെ ഇലയ്ക്കും പൂവിനും ഗുണമുണ്ട്. ഇലകളിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇലകളും തോരൻ വയ്കാം. സോയാബീൻ പയറിന്റെ പോലെ തോന്നിക്കുന്ന ഉരുണ്ട വിത്തുകളാണുള്ളിൽ. വിത്ത് നട്ട് 40-140 ദിവസം കഴിഞ്ഞ് പൂവിടും. രണ്ടാഴ്ചയ്ക്കുള്ളിൽ കായകൾ ഉണ്ടായി തുടങ്ങും.
വിത്തുകൾ വാങ്ങുമ്പോൾ നല്ലയിനം വിത്തുകൾ സുരക്ഷിതമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്നുംവാങ്ങാൻ ശ്രദ്ധിക്കണം. മഹാഅഗ്രിൻ വിത്തുകൾ ഉന്നത ഗുണനിലവാരം നൽകുന്നു, എല്ലാ വിത്തുകളും മുളയ്ക്കും, ചെടികൾ കരുത്തോടെ വളരും. പ്രീമിയം മഹാഗ്രിൻ വിത്തുകൾ, കീടങ്ങളെ പ്രതിരോധിക്കുന്നു. ചെടികൾക്ക് പ്രതിരോധ ശക്തി നൽകുന്നു. ചതുര പയർ വിത്തുകൾ ഇന്ന് തന്നെ വാങ്ങൂ.
BuyWinged Beans Seeds (ചതുരപ്പയർ)online
Near Lakshmi Puram Palace
Puzhavathu, Changanacherry -686101
Ph : +91 9497 030 500
Email : info@mahaagrin.com
Leave a Reply