നല്ലൊരു വേനൽക്കാല വിളയാണ് പീച്ചിങ്ങ. മഴക്കാലത്തും നല്ല വിളവ് തരും. പീച്ചിങ്ങയുടെ കൃഷി വളരെ എളുപ്പമാണ്. അടുക്കളത്തോട്ടത്തിൽ നിര്ബന്ധമായും നട്ടു പിടിപ്പിക്കേണ്ട പച്ചക്കറിയാണിത്. കൂടുതൽക്കാലം വിളവ് തരും എന്നത് പീച്ചിങ്ങ ചെടിയുടെ ഗുണമാണ് .
ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് പീച്ചിങ്ങ. വിറ്റാമിൻ എ, സി, എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിനും , പ്രമേഹത്തിനും ഒരു പ്രതിവിധി കൂടിയാണ് പീച്ചിങ്ങ. കണ്ണിന്റെ ആരോഗ്യത്തിനും, ചർമ്മ സംരക്ഷണത്തിനും പീച്ചിങ്ങ കഴിക്കുന്നത് നല്ലതാണ്. ദഹനത്തിനും, പൊണ്ണത്തടികുറയ്ക്കാനും പീച്ചിങ്ങ സഹായിക്കുന്നു.
പീച്ചിങ്ങ എങ്ങനെ നന്നായി വിളവെടുക്കാം
ടെറസിൽ ഗ്രോ ബാഗിൽ പീച്ചിങ്ങ നട്ടു പിടിപ്പിക്കാം. വിത്തുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളവ വാങ്ങണം ഇല്ലെങ്കിൽ കൃഷിയിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല . വിത്തുകൾ നന്നായി ഒരുക്കിയ മണ്ണിൽ അധികം താഴ്ചയില്ലാതെ നടാം. കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളാൻ വെച്ചിട്ട് വിത്തുകൾ നടാം. 1 ഇഞ്ച് ആഴത്തിലും 3 അടി അകലത്തിലും തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് വിത്ത് വിതയ്ക്കുക. രണ്ടാഴ്ച് കൂടുമ്പോൾ ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. ഇലകളിൽ കഞ്ഞി വെള്ളം നേർപ്പിച്ചു ഒഴിച്ച് കൊടുക്കാം. ഇടക്ക് ജൈവവളങ്ങൾ മണ്ണും ചകിരിച്ചോറും ചേർത്ത് ഇട്ടു കൊടുക്കാം. വെള്ളം രാവിലെയും വൈകീട്ടും ഒഴിച്ച് കൊടുക്കാം.
വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ശരിയായ നടീലും പരിചരണവും കൊടുത്താൽ , ചൂടുള്ള കാലാവസ്ഥയിലും തഴച്ചുവളരുന്നു. കായകൾ നന്നായി പൊതിഞ്ഞു സൂക്ഷിക്കാം. വേഗത്തിൽ വിളവെടുപ്പ് നടത്താം, കായകൾ പാകമാകുമ്പോൾ അധികം മൂക്കാതെ പറിച്ചെടുക്കണം. കായകൾ പറിച്ചു കഴിഞ്ഞു ഉണങ്ങിയ കമ്പുകൾ കൊതികൊടുത്താൽ വീണ്ടും നന്നായി വളരും.
മഹാഗ്രിൻ വിത്തുകൾ അസാധാരണമായ ഗുണമേന്മയുള്ളതാണ്, ഉയർന്ന മുളയ്ക്കൽ നിരക്ക് കാണിക്കുന്നു.
മഹാ അഗ്രിൻ : ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓൺലൈനായി വാങ്ങാം.
Leave a Reply