അമരാന്തസ് ചീര പോഷകമൂല്യത്തിൽ വളരെ മുന്നിലാണ്. പൊതുവെ ഇലക്കറികൾ എല്ലാം തന്നെ വിറ്റാമിനുകളും ധാതുക്കളും ഒക്കെ അടങ്ങിയവയാണ്. കൊളസ്‌ട്രോൾ കുറയ്ക്കാനും,വിളർച്ച തടയാനും, ദഹനം സുഗമമാക്കാനും അമരാന്തസ്സിനു കഴിയും. കേരളത്തിൽ കൃഷി ചെയ്യുന്ന ഇലക്കറികളിൽ പ്രാധാന്യമുള്ള ഒന്നാണ് അമരാന്തസ്. കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്.
അമരന്തേസി കുടുംബത്തിൽ പെട്ടതാണ് അമരാന്ത്സ്. ഇത് വർഷം മുഴുവനും വളർത്താം. വൈവിധ്യമാർന്ന മണ്ണിൻ്റെ അവസ്ഥയ്ക്ക് അനുയോജ്യമാണ് ഈ വിള. നേരിയ അസിഡിറ്റി ഉള്ള മണൽ മണ്ണാണ് ഏറ്റവും അനുയോജ്യം. പ്രോട്ടീനുകളുടെയും അവശ്യ അമിനോ ആസിഡുകളുടെയും സമ്പന്നമായ ഉറവിടമാണ്. വിത്ത് മുളപ്പിച്ചാണ് തൈകൾ നടുന്നത്.
വിത്ത് മുളപ്പിച്ചാണ് തൈകൾ നടുന്നത്. വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം, നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ വിളവ് മോശമാകും. നല്ല കരുത്തുറ്റ അമരാന്തസ് തോട്ടം ചുവന്ന പട്ടു വിരിച്ചപോലെ തോന്നും. ഗ്രോ ബാഗിലോ മണ്ണിലോ കൃഷി ചെയ്യാം, മണ്ണിലാണെങ്കിൽ തടമുണ്ടാക്കി നടാം. വിത്ത് സ്യുഡോമോണസ് ലായനി മുക്കി വെച്ചിട്ടുവേണം നടാൻ. വിത്തുകൾ പോട്രെയ്‌കളിൽ മുളപ്പിച്ചിട്ടു വേണം മാറ്റി നടാൻ, വൈകുന്നേരം മാറ്റി നടുന്നതാണ് നല്ലത്
കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് മണ്ണിലേക്ക് ചകിരി ചോറ്, ഉണക്ക ചാണക പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അതിലേക്ക് മുളപ്പിച്ച ചെടികൾ പറിച്ചുനടാം. ഒരു ഗ്രോ ബാഗിൽ അഞ്ച് ചീര തൈകൾ വരെ നടാനാകും. ചൂട് കൂടിയ കാലാവസ്ഥയിൽ രണ്ടു നേരം നനച്ച് കൊടുക്കണം. 25 ദിവസങ്ങൾക്ക് ശേഷം ചീരയുടെ വിളവെടുപ്പ് നടത്താനാകും.
അമരന്തസ് ഏതു കാലാവസ്ഥയിലും വളരും, നല്ല വിളവും തരും, നമ്മുടെ വീട്ടിൽ വൃത്തിയായ പരിസരത്തു ജൈവ വളം ചേർത്ത് ചീര കൃഷിചെയ്താൽ ആരോഗ്യത്തിനും മനസ്സിനും ഗുണമാണ്.
Leave a Reply