പരിസ്ഥിതിദിനത്തിൽ ഒരു തുടക്കമെന്ന നിലയിൽ നമ്മുടെ വീട്ടിലൊരു കൃഷി തോട്ടം ഉണ്ടാക്കാൻ ശ്രമിക്കാം. ഇതിനു ഒരു പ്രയാസവുമില്ല. കുറച്ചു ക്ഷമയും സമയവും മാത്രം മതി. വീട്ടമ്മമാർക്ക് അവരുടെ സമയം പ്രയോജനപ്രദമാക്കാനും കഴിയും. വിഷമടിച്ച പച്ചക്കറികൾ വാങ്ങാതെ കുടുംബത്തിന്റെ ആരോഗ്യവും സംരക്ഷിക്കാം. കൂടുതൽ പച്ചക്കറികൾ ഉണ്ടെങ്കിൽ വിൽക്കുകയും ചെയ്യാം. പച്ചപ്പ് നിറഞ്ഞ അടുക്കളത്തോട്ടം എല്ലാവീട്ടിലും ഉണ്ടാവണം.
ഇനി ഒരു അടുക്കളത്തോട്ടം ഒരുക്കുന്നതിന് എന്തെല്ലാം ചെയ്യണം?
നല്ലയിനം വിത്തുകൾ ഉപയോഗിച്ചു തന്നെ കൃഷി ചെയ്യണം. അല്ലെങ്കിൽ നമ്മുടെ സമയവും താല്പര്യവും തന്നെ ഇല്ലാതാകും. വിശ്വസനീയമായ ഇടത്തിൽ നിന്ന് തന്നെ വിത്തുകൾ വാങ്ങണം. ഹൈബ്രിഡ് വിത്തുകൾ നല്ല വിളവ് തരുന്നവയാണ്. മഹാഗ്രിൻ വിത്തുകൾ ഈ രംഗത്ത് വളരെ പരിചയമുള്ള ഓൺലൈൻ ഷോപ്പാണ്, നിങ്ങൾക്ക് ആവശ്യമുള്ള വിത്തുകൾ വീട്ടിൽ താമസം കൂടാതെ എത്തിച്ചു തരും.
എവിടെയാണ് കൃഷി ചെയ്യേണ്ടത് എന്ന് ആദ്യം തീരുമാനിക്കണം. മണ്ണിലോ, ടെറസിലോ കൃഷി ചെയ്യാം. ഗ്രോ ബാഗുകൾ റെഡിയാക്കാം.
മണ്ണിൽ കുമ്മായമിട്ട് ഇളക്കി, ചാണകപ്പൊടി,വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും കമ്പോസ്റ്റുണ്ടെങ്കിൽ അതും ചേർത്ത് മണ്ണ്, ചെടികൾ നടാൻ പാകമാക്കി വയ്ക്കാം. വിത്തുകൾ ഏതെല്ലാം എന്ന് തീരുമാനിക്കണം.നമുക്ക് നിത്യവും വേണ്ടവയുടെ വിത്തുകൾ വാങ്ങിക്കാം.
വെണ്ട , തക്കാളി പലതരം,ചീര, കുമ്പളം, വെള്ളരി, വഴുതന, പാവൽ എന്നിവ എല്ലാം നടാം. മഹാ ഗ്രിനിൽ എല്ലാ വിത്തുകളും ലഭ്യമാണ്. വിത്തുകൾ സ്യുഡോമോണസ് ലായനി ചേർത്ത വെള്ളത്തിൽ മുക്കി വെച്ച ശേഷം നടാം. ചെടികളിലും ഇത് രണ്ടാഴ്ച്ച കൂടുമ്പോൾ തളിച്ച് കൊടുക്കുന്നത് കീടബാധയില്ലാതാക്കും. മഴക്കാലത്തു ചെടികൾക്ക് താങ്ങു കൊടുക്കണം . വെള്ളകെട്ടുണ്ടാകാതെ നോക്കണം.
വിത്തുകൾ സ്യുഡോമോണസ് ലായനി ചേർത്ത വെള്ളത്തിൽ മുക്കി വെച്ച ശേഷം നടാം. ചെടികളിലും ഇത് രണ്ടാഴ്ച്ച കൂടുമ്പോൾ തളിച്ച് കൊടുക്കുന്നത് കീടബാധ
യില്ലാതാക്കും. മഴക്കാലത്തു ചെടികൾക്ക് താങ്ങു കൊടുക്കണം. വെള്ളകെട്ടുണ്ടാകാതെ നോക്കണം. എല്ലാ പച്ചക്കറികളും പോഷകകലവറകളാണ്, അവ നമ്മുടെ വീട്ടിൽ കീടനാശിനി ചേർക്കാതെ കഴിക്കാൻ പറ്റുന്നത് സന്തോഷവും ഒപ്പം നല്ല ആരോഗ്യവും നൽകും.
വെണ്ട കൃഷി അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യമാണ്. വെണ്ട അത്രയ്ക്ക് പോഷകഗുണമുള്ള പച്ചക്കറിയാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെവെണ്ടയ്ക്കയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.
മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓണ്ലൈനായി വാങ്ങുക
Leave a Reply