നല്ല ചിരിയ്ക്ക് നല്ല പല്ലുകൾ വേണം. പൂക്കളെ പോലെ ചിരിക്കാൻ പല്ലുകളെ ശ്രദ്ധയോടെ പരിചരിക്കണം. പല്ല് വേദന വന്നാൽ സഹിക്കാൻ കഴിയില്ല. പല്ല് വേദന എങ്ങനെ മാറ്റാം ? വേദന മാറ്റാൻ പല്ല് റൂട്ട് കനാൽ ചെയ്യണോ ? എങ്ങനെ അറിയും? ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല്ല് റൂട്ട് കനാൽ ചെയ്യണോ വേണ്ടയോ എന്നറിയാം. ഒന്നാമതായി പല്ലിനുണ്ടാകുന്ന ഡിസ്ക്കളറൈസെഷൻ അതായതു ഒരു പല്ലിനു മാത്രമായി കളർ വ്യത്യാസം വരുക. അത് കൂടി വരുന്നുണ്ടെങ്കിൽ പല്ല് ഡെഡ് ആവുന്നതിന്റെ ലക്ഷണമാണ്. അത് റൂട്ട് കനാൽ ചെയ്യേണ്ടിവരും. രണ്ടാമതായി സഹിക്കാൻ പറ്റാത്ത വേദന, പെയിൻ കില്ലെറൊക്കെ കഴിച്ചിട്ടും വേദന മാറാതിരിക്കുമ്പോൾ റൂട്ട് കനാൽ ചേയ്യേണ്ടി വരും. അടുത്തതായി പല്ലിന്റെ അടിഭാഗത്തു കേടു വരുക. കുരുപോലെ വന്നിട്ട് പഴുപ്പ് വരുക, ഇത് ഇടയ്ക്കിടെ വരികയും പോവുകയും ചെയ്യുന്ന സ്ഥിതി, റൂട്ട് കനാൽ ചെയ്യുകയാണ് ഇതിനൊരു പരിഹാരം. നാലാമതായി പല്ലിന് പുളിപ്പ് വരുക. തണുപ്പുള്ള ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ. കുടിച്ചു കഴിഞ്ഞാലും പുളിപ്പ് തോന്നുക.
അഞ്ചാമതായി പല്ല് കടിക്കുമ്പോഴുള്ള വേദന. രാത്രി ഉറങ്ങാൻപോലും പറ്റാത്ത അവസ്ഥ. ഇങ്ങനെയുള്ള അവസ്ഥകളിലെല്ലാം റൂട്ട് കനാൽ ചെയ്യേണ്ടി വരും. ഉടൻ തന്നെ റൂട്ട് കനാൽ സ്പെഷ്യലിസ്റ്റിനെയോ അല്ലെങ്കിൽ ഒരു സ്പീരിയൻസ്ഡ് ആയ ഡെന്റിസ്റ്റിനെയോ കണ്ട് ട്രീറ്റ് മെൻറ് ചെയ്യണം.
Leave a Reply