ഒരിക്കലെങ്കിലും പല്ല് വേദന വരാത്തവരായി ആരെങ്കിലുമുണ്ടോ? വേദന വന്നാൽ സഹിക്കാൻ കഴിയില്ല. പല്ലെടുക്കാതെ വേദന മാറ്റാൻ പറ്റുമോ? പറ്റുമല്ലോ, അങ്ങനെ ഒരു ട്രീറ്റുമെന്റുണ്ട്.
എന്താണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ് ? പല്ലിന്റെ എല്ലാ വേദനയും ഇത് കൊണ്ട് മാറുമോ? ഇനി സംശയങ്ങൾ വേണ്ട. റൂട്ട് കനാൽ ട്രീറ്റ്മെന്റിനെക്കുറിച്ചു കൂടുതലറിയാം.
റൂട്ട് കനാൽ ചെയ്യേണ്ടത് എപ്പോഴെല്ലാം
പല്ലിന് നിറവ്യത്യാസം ഉണ്ടാകുകയും, ഈ നിറവ്യത്യാസം കൂടി വരികയും ചെയ്യുന്നുണ്ടെങ്കിൽ ആ പല്ലിന് റൂട്ട് കനാൽ ആവശ്യമാണ്.
അതുപോലെ കഠിനമായ പല്ലു വേദനയുള്ളപ്പോൾ, വേദന സംഹാരികൾ കഴിച്ചിട്ടും പല്ല് വേദന മാറാത്തപ്പോൾ റൂട്ട് കനാൽ ട്രീറ്റ്മെന്റ് ചെയ്യേണ്ടി വരും.
ചിലർക്ക് പല്ലിന്റെ വശങ്ങളിൽ കുരുപോലെ വന്നിട്ട് അതിലൂടെ പഴുപ്പ് വരുകയും, അങ്ങനെ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ റൂട്ടുകനാൽ ട്രീറ്റ്മെന്റ് ഫലപ്രദമാണ്.
പല്ലിൽ പുളിപ്പുണ്ടാകൽ അതായത് തണുപ്പുള്ള ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ, ഇത്തരം സഹചര്യങ്ങളിലും ഈ ചികിത്സ വേണ്ടി വരാറുണ്ട്.
കടിക്കുമ്പോൾ പല്ലിൽ ഉണ്ടാകുന്ന വേദന, ഈ വേദന കാരണം രാത്രിയിൽ ഉറങ്ങാൻ പറ്റാതെ വരിക. ഇങ്ങനെയുള്ള അവസ്ഥകളിൽ റൂട്ട് കനാൽ ട്രീറ്റ്മെന്റ് കൊണ്ട് നല്ല ആശ്വാസം ഉണ്ടാകാറുണ്ട്.
നിങ്ങളുടെ പല്ലിന് ഇങ്ങനെയുള്ള അവസ്ഥകളുണ്ടെങ്കിൽ തീർച്ചയായും ഈ മേഖലയിൽ പ്രഗത്ഭനായ ഒരു ദന്തരോഗവിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. കൊച്ചിയിലെ കടവന്ത്രയിലുള്ള ഡെൻ്റൽ പോയിൻ്റ് ഡെൻ്റൽ ക്ലിനിക്കിൽ, ദന്തൽ വിഭാഗത്തിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഒരു കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യുന്നതിനായി ഡെൻ്റൽ പോയിൻ്റുമായി ബന്ധപ്പെടുക.
Dental Point
Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020
Call: +91 97440 20555
Email: contact@dentalpoint.in
Web site: https://www.dentalpoint.in/
Leave a Reply