ഈ മഴക്കാലത്തു നമ്മുടെ വീട്ടു മുറ്റത്തു ഒരു കൃഷി തോട്ടം ഉണ്ടാക്കി പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ കീടനാശിനികൾ തളിച്ചവയാണ്, പല മാരക രോഗങ്ങൾക്കും അത് കാരണമാകാം. പുറത്തു നിന്നും പച്ചക്കറികൾ വാങ്ങാതെ സ്വന്തമായി നട്ടു വളർത്തിയവ ഉപയോഗിക്കാം. സ്വാദും പോഷകങ്ങളും ഇവയിൽ കൂടുതലായിരിക്കും. പോഷക കലവറയായ പച്ചക്കറികൾ നിത്യവും കഴിക്കേണ്ടത് ആരോഗ്യത്തിന് ആവശ്യമാണ്.
വിത്തുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. നല്ല ഗുണമേൻമയുള്ള വിത്തുകൾ വേണം ഉപയോഗിക്കാൻ. മഹാ ഗ്രിൻ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, വേഗത്തിൽ വളരും, നല്ല വിളവും തരും. മഴക്കാലത്തു നടാൻ പറ്റിയ പച്ചക്കറിയിനങ്ങളാണ് വെണ്ട, ചീര, തക്കാളി, പാവൽ, പടവലം. വെള്ളരി എന്നിവ.
വെണ്ട
വെണ്ട കൃഷി അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യമാണ്. വെണ്ട അത്രയ്ക്ക് പോഷകഗുണമുള്ള പച്ചക്കറിയാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെവെണ്ടയ്ക്കയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.
തക്കാളി
തക്കാളി ഇല്ലാതെ വീട്ടമ്മമാർക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ല എന്ന സ്ഥിതിയാണ്. നമ്മുടെ കറികളിലധികവും തക്കാളി ചേർത്തവയാണ്. കൂടാതെ സാലഡുകൾ ഉണ്ടാക്കാനും വേവിക്കാത്ത തക്കാളിയാണ് എടുക്കുന്നത്. ഇതിനൊക്കെ നാം ആശ്രയിക്കുന്നത് പുറമെനിന്നുള്ള പച്ചക്കറികളെയാണ്.
അനുയോജ്യമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക: ധാരാളം സൂര്യപ്രകാശമുള്ള ഒരു സ്ഥലം, ദിവസേന 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം. മണ്ണ് നല്ല നീർവാർച്ചയുള്ളതും ജൈവവസ്തുക്കളാൽ സമ്പുഷ്ടവുമാണെന്ന് ഉറപ്പാക്കുക.
തക്കാളി വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വച്ചശേഷം നടാം. ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിക്കുക. കുമ്മായം ചേർത്ത മണ്ണിൽ കൃഷിചെയ്യുന്നത് നല്ലതാണ്. വിത്തുകൾ മുളച്ചശേഷം ഗ്രോ ബാഗിൽ മണ്ണും ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കബോസ്റ്റ് , ചകിരിച്ചോർ എന്നിവ കലർത്തിയ ശേഷം നടാം.
തക്കാളി ചെടികളെ പരിപാലിക്കുമ്പോൾ, ആവശ്യത്തിന് സൂര്യപ്രകാശം, നല്ല നീർവാർച്ചയുള്ള മണ്ണ്, സ്ഥിരമായ ഈർപ്പം എന്നിവ നൽകേണ്ടത് അത്യാവശ്യമാണ്. ചെടികൾക്ക് ചുറ്റും പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും രോഗം തടയാനും സഹായിക്കുന്നു. ചൂടുള്ള താപനിലയിൽ തക്കാളി തഴച്ചുവളരുന്നു. വളരുന്ന സീസണിൽ വളപ്രയോഗം നടത്തുക.
മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓണ്ലൈനായി വാങ്ങുക
Leave a Reply