വിഷലിപ്‌തവും അന്യ നാടുകളിൽ നിന്നെത്തുന്നവയുമായ പച്ചക്കറികൾ ഉപയോഗിക്കാതെ ശുദ്ധവും ഗുണമേന്മയുള്ളതുമായവ നമ്മുടെ വീട്ടുമുറ്റത്തു കൃഷി ചെയ്യാം. നമ്മുടെ ആവശ്യത്തിൽ കൂടുതലുണ്ടെങ്കിൽ വിൽക്കുകയും ചെയ്യാം.
നമ്മുടെ ആരോഗ്യത്തിനു ഒരു ദിവസം ഒരാൾ കഴിക്കേണ്ട അളവ് പച്ചക്കറി കഴിക്കാൻ അടുക്കളത്തോട്ടപച്ചക്കറി കൃഷിയിലൂടെ കഴിയും. അങ്ങനെ പോഷകകുറവു പരിഹരിക്കാനും ഭക്ഷണകാര്യത്തിൽ സ്വയം പര്യാപ്‌തത നേടാനും പറ്റും.
പച്ചക്കറി കൃഷിയിൽ വിജയം നേടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
കുറച്ചു സ്ഥലം, സൂര്യപ്രകാശം കൊള്ളുന്നയിടം ആദ്യം കണ്ടെത്തണം. വെള്ളത്തിന്റെ ലഭ്യത, നല്ല നനവുള്ള മണ്ണ്, എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.
കൃഷിസ്ഥലം ഒരുക്കാം
കൃഷിസ്ഥലം ഒരുക്കാൻ ആദ്യം മണ്ണ് കുറച്ചു താഴ്ചയിൽ കിളച്ചു, ചാണകപ്പൊടി, എല്ലുപൊടി, കമ്പോസ്റ്റു എന്നിവ ചേർത്ത് ഇളക്കിയിടണം. കല്ലും, കട്ടയും, കളകളും മാറ്റണം. ഇനി ടെറസിലാണെങ്കിൽ ഗ്രോ ബാഗോ, പാത്രങ്ങളോ എടുക്കാം.
മണ്ണ്, കുമ്മായം ചേർത്ത് കുറച്ചു ദിവസം ഇടണം. മണ്ണ്, ചാണകപ്പൊടി, ചികിരിച്ചോർ, മണൽ, എന്നിവയിട്ട് ഇളക്കി, അതിൽ വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, എന്നിവയും ചേർത്ത് ഗ്രോബാഗിൽ നിറയ്ക്കാം. വെള്ളം ഒഴിച്ച് നനവ് നിലനിർത്തണം. വിത്തുകൾ വെള്ളത്തിൽ മുക്കി വെച്ചിട്ടു വേണം നടാൻ. വിത്തുകൾ മുളപ്പിക്കുന്നതിനു മുൻപ് സ്യുഡോമോണസ് ലായനിയിൽ ഇട്ടു വയ്ക്കാം. മുളപ്പിച്ച തൈകൾ ഗ്രോ ബാഗിൽ നടാം. തൈകൾ തണലത്തു വെക്കണം.
വിളകൾ എങ്ങനെ നടാം
കാലാവസ്ഥയ്ക്കനുസരിച്ചുള്ള വിളകൾ തിരെഞ്ഞെടുക്കണം. ദീർഘകാലവിളകൾ എല്ലാം ഒരിടത്തു വയ്ക്കാം ,ഇതിനടുത്തായി തണൽ ആവശ്യമുള്ളവ കാന്താരി പോലുള്ളവ നടാം. പടർത്താവുന്ന പയറുപോലെയുള്ളവ താങ്ങുകൊടുത്തു ഭംഗിയായി ഒരു സ്ഥലത്തു വയ്ക്കണം. ചുരക്ക, പീച്ചിങ്ങ പോലുള്ളവ അടുത്തായി നട്ടാൽ പറിക്കാൻ എളുപ്പമായിരിക്കും, വിളകൾ തമ്മിൽ അകലം ഇടണം.
ചുറ്റും വൃത്തിയായി സൂക്ഷിക്കണം, എല്ലാ ദിവസവും വിളകളെ ശ്രദ്ധിച്ചു കീട ബാധയുള്ള ഇലയും പൂവും പറിച്ചു കളയണം.അടുക്കളത്തോട്ടത്തിനടുത്തായി കമ്പോസ്റ്റ് കുഴിയടുത്താൽ ജൈവ വളവും കിട്ടും. ഇവ നന്നായി ഉണക്കി, ചാണകവുമായി ചേർത്ത് വേണം ഇടാൻ. കരിയില കമ്പോസ്റ്റും ഉപയോഗിക്കാം.
വേനൽക്കാലത്തു ചെടികൾക്ക് പുതയിട്ടു കൊടുക്കാം. രണ്ടു നേരവും വെള്ളം ഒഴിച്ച് കൊടുക്കണം.
കീട ബാധനിയന്ത്രിക്കാം
വേപ്പണ്ണ വെളുത്തുള്ളി എമൽഷൻ ഉപയോഗിക്കാം, പുകയില കഷായം , ഗോമൂത്രവും കാന്താരിയും ചേർത്ത മിശ്രിതം, പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു തളിക്കാം. പഞ്ചഗവ്യം, ജൈവ സ്ലറി എന്നിവയും ഒഴിച്ച് കൊടുക്കാം. സ്യുഡോമോണസ് നേർപ്പിച്ചു തളിച്ച് കൊടുക്കാം.
കൃഷിയുടെ സുസ്ഥിരതയിൽ പ്രതിജ്ഞാബദ്ധരായ മഹാഗ്രിൻ വിത്തുകൾ വാങ്ങി അടുക്കളത്തോട്ടം മെച്ചപ്പെട്ടതാക്കൂ.
മഹാഗ്രിൻ വിത്തുകൾ
Leave a Reply