കേരളീയർക്ക് പച്ചക്കറികൾ ഒഴിവാക്കി ഒരു ഓണ സദ്യ ആലോചിക്കാനേപറ്റില്ല. വിഷ രഹിത പച്ചക്കറികൾ നമ്മുടെ അടുക്കളതോട്ടത്തിൽ നട്ടാലോ. ഇപ്പോൾ വിത്ത് നട്ടാലേ ഓണത്തിന് വിളവെടുക്കാൻ പറ്റുകയുള്ളൂ. സാധാരണയായി ആവശ്യമുള്ള വെള്ളരിയ്ക്ക, വെണ്ടയ്ക്ക, പച്ചമുളക്, പാവൽ,തക്കാളി,പടവലം എന്നിവ പ്രയാസം കൂടാതെ നമുക്ക് നട്ടു പിടിപ്പിക്കാം.
നല്ല പച്ചക്കറികൾ കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാകുകയും ചെയ്യും. കുറച്ചു ക്ഷമയും, താത്പര്യവുമുണ്ടെങ്കിൽ നല്ല ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ച് ഈ ഓണം നമ്മുടെ തൊടിയിലെ പച്ചക്കറികൾ കൊണ്ടാകാം.
വെണ്ട
വെണ്ട കൃഷി അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യമാണ്. വെണ്ട അത്രയ്ക്ക് പോഷകഗുണമുള്ള പച്ചക്കറിയാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെവെണ്ടയ്ക്കയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.
പയർ
നല്ല മാംസ്യസമ്പുഷ്ടമായതിനാൽ പയർ നമ്മുടെ നിത്യഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. പയർ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയർ, കുറ്റിപ്പയർ, വൻപയർ, മമ്പയർ, അച്ചിങ്ങാ പയർ തുടങ്ങിയ പല പേരിലും, ഇനത്തിലും പയർ അറിയപ്പെടുന്നു.
പച്ചമുളക്
വിറ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.
വെള്ളരിയ്ക്ക
വെള്ളരി പധാനമായും കറികൾക്കുപയോഗിക്കുന്നതു രണ്ടു തരമാണ്. കണി വെള്ളരി, പിന്നെ പച്ചയും വെളുപ്പും കലർന്നതും. പൊതുവെ കേരളത്തിൽ എല്ലാ കാലാവസ്ഥയും ഇതിനു അനുകൂലമാണ്. അടുക്കളതൊടിയിൽ പണ്ടുകാലം തൊട്ടു തന്നെ വെള്ളരി സ്ഥാനം പിടിച്ചിരുന്നു.
വിത്തുകൾ വിശ്വസനീയമായ കേന്ദങ്ങളിൽ നിന്ന് മാത്രം വാങ്ങുക. അവ ഓൺലൈനിൽ മാത്രം വാങ്ങുക. മഹാ അഗ്രിനിൽ നിന്ന് വിത്തുകൾ ലഭ്യമാണ്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വിത്തുകൾ കേടുകൂടാതെ വളർന്ന് വരുന്നു. വിത്തുകൾ കുതിർത്തു വച്ചതിനുശേഷം നടുക. ഗ്രോ ബാഗിലോ , പാത്രങ്ങളിലോ നടാം.
Leave a Reply