പാവയ്ക്കയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട് , പൊട്ടാസ്യവും മറ്റു ജീവകങ്ങളും അടങ്ങിയ പോഷക മൂല്യമുള്ള പച്ചക്കറിയാണ് പാവയ്ക്ക. ഇത്രയധികം ഗുണങ്ങളുള്ള പാവയ്ക്ക പുറത്തുനിന്നും വാങ്ങാൻ നിൽക്കാതെ നമ്മുടെ വീട്ടിലെ മുറ്റത്തു നട്ടു വളർത്താം.
നല്ല ഗുണമേന്മയുള്ളവിത്തുകൾ ഉപയോഗിച്ച് വേണം കൃഷി ചെയ്യാൻ. വിത്തിലാണ് കൃഷിയുടെ വിജയം. വിത്ത് നല്ലതല്ലെങ്കിൽ കൃഷി മോശമാകും, നമ്മുടെ ശ്രമം വെറുതെയും ആകും. മഹാ ഗ്രിൻ വിത്തുകൾ മികച്ച ഫലം തരും. ഇവ ഓൺ ലൈനായി വീട്ടിൽ കിട്ടും.
പാവയ്ക്കയുടെ വിത്തുകൾ നടുന്നതിനു മുൻപ് സ്യുഡോമോണസ് വെള്ളം ചേർത്ത ലായനിയിൽ മുക്കി വയ്ക്കണം, എന്നിട്ടു വേണം നടാൻ. കൃഷിക്ക് ഗ്രോ ബാഗുകളോ ചട്ടികളോ ഉപയോഗിക്കുക.
നടുന്നതിന് മുൻപ് മണ്ണ് ഫലഭൂയിഷ്ടമാക്കണം. മണ്ണിൽ കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയ്ക്കണം. ടെറസിലാവുമ്പോൾ കീടങ്ങളുടെ ശല്യം കുറയും. പോട്ടിങ് മിശ്രിതം നേരെത്തെ തയ്യാറാക്കണം. മണ്ണിൽ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്തിളക്കി വേണം നടാൻ. പൂക്കൾ വരുമ്പോഴും കായകൾ ഉണ്ടാകുമ്പോഴും നല്ല പരിചരണം കൊടുക്കണം.
പാവയ്ക്കയുടെ വിത്തുകൾ നടുന്നതിനു മുൻപ് സ്യുഡോമോണസ് ചേർത്ത ലായനിയിൽ മുക്കി വയ്ക്കണം, എന്നിട്ടു വേണം നടാൻ. നടുന്നതിന് മുൻപ് മണ്ണ് ഫലഭൂയിഷ്ടമാക്കണം. മണ്ണിൽ കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയ്ക്കണം. മണ്ണിലും നടാം, വിത്തുകൾ മുളച്ച ശേഷം നല്ല തൈകൾ നോക്കി വേണം മാറ്റി നടാൻ. വള്ളി വീശാൻ തുടങ്ങുമ്പോൾ താങ്ങു കൊടുക്കണം. ഒരു മാസം ആകുമ്പോഴേക്കും പൂവിടാൻ തുടങ്ങും. കീട ബാധ വരാതെ ശ്രദ്ധിക്കണം. ജൈവ കീടനാശിനികൾ തളിച്ച് കൊടുക്കാം.
വേപ്പെണ്ണ മിശ്രിതം തളിച്ചുകൊടുക്കാം. കായകൾ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കാം. . ഒരു തൈയ്യിൽ നിന്നും മൂന്നോ നാലോ മാസം വിളവെടുക്കാം. വള്ളി വീശി കഴിഞ്ഞു കടല പിണ്ണാക്കു പുളിപ്പിച്ചു തെളി വെള്ളം ചേർത്ത് ഒഴിച്ചുകൊടുക്കാം. ചാണകവും വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം. ഇലകൾ നിരന്തരം ശ്രദ്ധിക്കണം. ബിവെറിയം അഞ്ച് ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് തളിക്കുന്നതും നല്ലതാണ്. ഇങ്ങനൊക്കെ ശ്രദ്ധിച്ചാൽ പാവയ്ക്ക ധാരാളം ഒരു ചുവട്ടിൽ നിന്ന് തന്നെ കിട്ടും.
Leave a Reply