മഴക്കാലമായി പച്ചക്കറി വിത്തുകൾ നടാൻ ഏറ്റവും നല്ല സമയം. ഇപ്പോൾ നട്ടാൽ ഓണത്തിന് വിളവെടുക്കാം. പൊള്ളുന്ന വിലകൊടുത്തു കീടനാശിനികൾ അടിച്ച പച്ചക്കറികൾ വാങ്ങാതെ വീട്ടുമുറ്റത്തു കുറച്ചു പച്ചക്കറികൾ നട്ടാലോ. എന്തൊക്കെ പച്ചക്കറികളാണ് നടേണ്ടത്?
നമുക്ക് നിത്യേന ആവശ്യമുള്ള പച്ചക്കറികൾ നട്ടാലോ. പയർ, പച്ചമുളക്, കാന്താരി, വഴുതന ഇവയൊക്കെ വളരെ എളുപ്പത്തിൽ നട്ടു പിടിപ്പിക്കാം.
വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.ഏതു കാലാവസ്ഥയിലും ഇവ നന്നായി വിളവ് തരുന്നു.
വെണ്ട
വെണ്ട കൃഷി അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യമാണ്. വെണ്ട അത്രയ്ക്ക് പോഷകഗുണമുള്ള പച്ചക്കറിയാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെവെണ്ടയ്ക്കയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.
പാവയ്ക്ക
പാവയ്ക്കയുടെ വിത്തുകൾ നടുന്നതിനു മുൻപ് സ്യുഡോമോണസ് ചേർത്ത ലായനിയിൽ മുക്കി വയ്ക്കണം, എന്നിട്ടു വേണം നടാൻ. നടുന്നതിന് മുൻപ് മണ്ണ് ഫലഭൂയിഷ്ടമാക്കണം. മണ്ണിൽ കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയ്ക്കണം. മണ്ണിലും നടാം, വിത്തുകൾ മുളച്ച ശേഷം നല്ല തൈകൾ നോക്കി വേണം മാറ്റി നടാൻ. വള്ളി വീശാൻ തുടങ്ങുമ്പോൾ താങ്ങു കൊടുക്കണം. ഒരു മാസം ആകുമ്പോഴേക്കും പൂവിടാൻ തുടങ്ങും. കീട ബാധ വരാതെ ശ്രദ്ധിക്കണം. ജൈവ കീടനാശിനികൾ തളിച്ച് കൊടുക്കാം.
പയർ
നല്ല മാംസ്യസമ്പുഷ്ടമായതിനാൽ പയർ നമ്മുടെ നിത്യഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. പയർ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയർ, കുറ്റിപ്പയർ, വൻപയർ, മമ്പയർ, അച്ചിങ്ങാ പയർ തുടങ്ങിയ പല പേരിലും, ഇനത്തിലും പയർ അറിയപ്പെടുന്നു.
കാന്താരി
മാർക്കറ്റിൽ നല്ല വിലയുള്ള ഒന്നാണ് കാന്താരി. ധാരാളം ഗുണങ്ങളുള്ള കാന്താരിയുടെ ഉൽപ്പാദനം കുറവാണ്. എന്നാൽ കാന്താരി കൃഷി എളുപ്പവും ഏതു കാലാവസ്ഥയിലും വിളവ് കിട്ടുന്നതുമാണ്. നല്ല വരുമാനം ഉണ്ടാക്കാനും ഈ കൃഷിയിലൂടെ സാധിക്കും. സാധാരണയായി പച്ച, വെള്ള , വയലെറ്റ് എന്നീ നിറത്തിൽ കാന്താരിമുളകുകൾ ഉണ്ട്. പച്ച കാന്താരിക്കാണ് നല്ല ഡിമാൻഡ്.
വഴുതന
ഇഷ്ട വിഭവങ്ങളായ സാംബാർ, അവിയൽ എന്നിവയിലും, മെഴുക്കു പുരട്ടിയായും, ചപ്പാത്തിക്കുള്ള കറിയായും ഒക്കെ വഴുതന ഉപയോഗിക്കാം. സ്വന്തം വീട്ടിലുണ്ടായാൽ എപ്പോഴും ഒരു കറിയുണ്ടാക്കാൻ ഇത് ധാരാളം. ആൻ്റിഓക്സിഡൻ്റുകൾ, ഫൈബർ, പൊട്ടാസ്യം എന്നിവ അടങ്ങിയ പോഷകങ്ങൾ നിറഞ്ഞതും കുറഞ്ഞ കലോറിയുള്ളതുമായ പച്ചക്കറിയാണിത്.
ഏതെങ്കിലും വിത്തുവാങ്ങി മുളപ്പിച്ചാൽ ഫലമുണ്ടാകില്ല. അതുകൊണ്ട് നല്ല ഗുണമേന്മയുള്ള വിത്തുകൾ വാങ്ങി ഉപയോഗിക്കാം. മഹാ അഗ്രിൻ വിത്തുകൾ ഗുണനിലവാരമുള്ള വിത്തുകളാണ് , വിശ്വസിക്കാൻ പറ്റിയ വിത്തിനങ്ങളാണ്, നട്ടാൽ നല്ല വിളവെടുക്കാം.
Leave a Reply