പച്ചക്കറി കൃഷിയിൽ ഇനി പിന്നോട്ടില്ല, എന്ന് ഓരോ വീട്ടുകാരും തീരുമാനിച്ചാൽ പച്ചക്കറി കൃഷിയിൽ നിന്ന് നല്ല വിളവെടുക്കാം. ഈ വേനൽക്കാലത്തു ഇതിനുള്ള തുടക്കം കുറിക്കാം. ഇപ്പോൾ പച്ചക്കറി വിത്ത് നടാൻ പറ്റിയ സമയമാണ്. ഏതെല്ലാം പച്ചക്കറികൾ നടണം എന്ന് തീരുമാനിക്കുകയേവേണ്ടൂ.
വേനൽക്കാലത്തു നടാൻ പറ്റിയ ചിലയിനം പച്ചക്കറികൾ ഇവയാണ്, തക്കാളി, വെള്ളരിക്ക, ചുരയ്ക്ക, കുമ്പളം, ചീര, പയർ തുടങ്ങിയവ. ഒരൽപ്പം ശ്രദ്ധയും സമയവും അടുക്കളത്തോട്ടത്തിന് വേണ്ടി മാറ്റിവച്ചാൽ നമുക്കും വീട്ട്മുറ്റത്തു അത്ഭുതം വിളയിക്കാം. വിലകൂടിയതും കീടനാശിനികൾ ഉപയോഗിക്കുന്നതുമായ പച്ചക്കറികളെ ഒഴിവാക്കാം. പേടികൂടാതെ നല്ല ഭക്ഷണം കഴിക്കാം. പണവും ലാഭിക്കാം.
ഒരു അടുക്കളത്തോട്ടത്തിനു ആദ്യം സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരെഞ്ഞെടുക്കാം. മണ്ണ് ഇതിനായി തയ്യാറാക്കാം.നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വിത്തുകൾ
കൃഷിയിൽ വിത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. നല്ലയിനം വിത്തുകൾ വാങ്ങി ഉപയോഗിക്കണം. വിശ്വസനീയവും ഈ രംഗത്തു പരിചയ സമ്പത്തുമുള്ള മഹാഅഗ്രിൻ വിത്തുകൾ വാങ്ങിയുപയോഗിക്കാം.ഈ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, അവ സാധാരണയായി സസ്യങ്ങൾക്കുണ്ടാകുന്ന രോഗങ്ങളിൽ നിന്ന്
മുക്തമാണ്. ഏതു കാലാവസ്ഥയിലും ഉർജ്‌ജസ്വലതയോടെ വളർച്ച കൈവരിക്കുന്നു.അവ സൂക്ഷ്മമായി പായ്ക്ക് ചെയ്തിരിക്കുന്നു, അവ വേഗത്തിൽ വളരുന്നവയും കീടങ്ങളെ പ്രതിരോധിക്കുന്നവയുമാണ്.വിത്തുകൾ ഓൺലൈനായി വാങ്ങാം.
കൃഷി രീതി
മണ്ണ് നന്നായി ഒരുക്കി ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ത്തു ഇടാം. കുമ്മായം കൂടി ചേര്‍ത്ത് രണ്ടു ദിവസം ഇട്ടു ചാണകപ്പൊടി, ചകിരിചോറ് എന്നിവ ചേര്‍ത്ത് ഇളക്കി തൈകൾ നടാം.പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം, പിണ്ണാക്ക് ഇവ വേറെ ഇട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്. വിത്തുകള്‍ ഒരു മണിക്കൂര്‍ സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെച്ചിട്ടു വേണം നടാൻ. വിത്ത് പാകി മുളപ്പിച്ച ശേഷം തൈകൾ പറിച്ചു നടാം.
തക്കാളി
വിറ്റാമിനുകളാൽ സമ്പന്നമായ തക്കാളി, കൃഷി ചെയ്യാൻ എളുപ്പമാണ്. തക്കാളി വിവിധ വിഭവങ്ങളുടെ രുചിയും പോഷണവും വർദ്ധിപ്പിക്കുന്നു.നല്ലയിനം വിത്തുകൾ ഉപയോഗിച്ച് വേണം കൃഷി ചെയ്യാൻ.65-70 ദിവസത്തിനുള്ളിൽ വേഗത്തിൽ നല്ല വളർച്ചയുണ്ടാകും. 80-90 ഗ്രാം വീതം ഭാരമുള്ള ഈ തക്കാളി രുചികരം മാത്രമല്ല, വൃത്താകൃതിയിലുള്ളതും ഉറച്ചതുമാണ്. തുടർച്ചയായി നല്ല ഉൽപ്പാദനം ഉറപ്പാക്കുന്നു.
ചീര
ചുവന്ന അമരാന്തസ്, ധാരാളം പോഷകങ്ങൾ അടങ്ങിയതാണ്. ഇവ ചുവപ്പു നിറത്തിലും, വെള്ള നിറത്തിലുമുണ്ട്. നമ്മുടെ ശരീര ഭാരം കുറക്കാനും രോഗപ്രതിരോധ ശക്തിക്കും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും അമരാന്തസ്സിനു കഴിയും.
വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ തൈകൾ ആയതിനുശേഷം പറിച്ചുനടുകയോ ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. പോഷകങ്ങൾ ആഗിരണം ചെയ്യാനും സസ്യങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും വളരുന്ന സീസണിൽ സമീകൃത വളം നൽകാം. നിങ്ങളുടെ പച്ച ചീര ഊർജ്ജസ്വലതയോടെ തഴച്ചുവളരുകയും അതിന്റെ സമ്പന്നമായ വിളവെടുപ്പിന് പാകമാകുകയും ചെയ്യുന്നു. ചീര റെഡ് സീഡ്സ് ഓൺലൈനായി വാങ്ങുക
മഹാഗ്രിനിൽ എല്ലാവിധ പച്ചക്കറി വിത്തുകളും ലഭ്യമാണ്.കൂടാതെ 5, 10 എന്നിങ്ങനെ ബൻഡിൽ പാക്കുകളും ലഭ്യമാണ്. പച്ചക്കറി വിത്തുകൾ ഓൺലൈനിൽ ലഭ്യമാക്കുന്നു.
Leave a Reply