ഞാറ്റു വേലയ്ക്കു നട്ടാൽ ഓണത്തിന് വിളവെടുക്കാം. പച്ചക്കറികൾ വീട്ടിൽ നട്ടു പിടിപ്പിക്കാം. ഓണത്തിന് വേണ്ടി വരുന്ന പച്ചക്കറികൾ മഹാ അഗ്രിൻ വിത്തുകൾ ഉപയോഗിച്ച് നട്ടു പിടിപ്പിക്കാം. ഈ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, ഏതു കാലാവസ്ഥയിലും വിളവ് തരും, നല്ല പ്രതിരോധ ശക്തി ഈ വിത്തുകൾക്കുണ്ട്.
പ്രധാനപ്പെട്ട പച്ചക്കറികളായ വെണ്ട, തക്കാളി, പയർ, വെള്ളരി,പടവലം , പച്ചമുളക്, ചുരയ്ക്ക ഒക്കെ ഇപ്പോൾ നട്ടു തുടങ്ങാം. പച്ചക്കറി വില അതി വേഗം കുതിച്ചുയരുമ്പോൾ നമുക്ക് ചെയ്യാവുന്ന കാര്യമാണ് നമ്മുടെ വീട്ടിൽ കുറച്ചു പച്ചക്കറികൾ നടുക എന്നത്. ഇനി ഇപ്പോൾ നല്ല വിത്തുകളും ലഭ്യമാണ്.
പച്ചമുളക്
മഴക്കാലത്തു നന്നായി പരിചരിച്ചാൽ പച്ചമുളക് കൃഷി പൊടി പൊടിക്കും. നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ട പച്ചക്കറി വിത്തുകൾ വാങ്ങി ഈ മഴക്കാലത്തു നട്ടു പിടിപ്പിക്കാം. വലിയ പ്രയാസം കൂടാതെ തൈകൾ മുളപ്പിച്ചെടുക്കാം. പച്ചമുളക് നമ്മുടെ ഭക്ഷണത്തിൽ സ്ഥിര സാന്നിധ്യമാണ്.
ധാരാളം ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്റ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്. മഹാഗ്രിനിൽ നിന്നുള്ള പ്രീമിയം പച്ചമുളക് വിത്തുകൾ തിരഞ്ഞെടുക്കുക.
Buy Chilli Ujjwal (പച്ചമുളക് (ഉജ്വൽ)) seeds
തക്കാളി
വീട്ടിൽ തക്കാളി നട്ടുവളർത്തുന്നതിൻ്റെ പ്രയോജനങ്ങൾ ഇവയാണ്, ദോഷകരമായ കീടനാശിനികളിൽ നിന്ന് മുക്തവും രുചികരവുമായ പച്ചക്കറികൾ കൃഷി ചെയ്തതിൻ്റെ സംതൃപ്തിയും ലഭിക്കും. ശരിയായ പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിൽ, തക്കാളി നന്നായി കൃഷി ചെയ്തെടുക്കാം.
Buy Cherry Tomato Biocarve Seeds (ചെറി ടൊമാറ്റോ)
പയർ
പ്രോട്ടീൻ സമ്പുഷ്ടമായ പയർ, വീട്ടിൽ കൃഷി ചെയ്യാൻ ഒരു പ്രയാസവുമില്ല. വിലയ്ക്ക് വാങ്ങുന്ന പയറിനേക്കാൾ സ്വാദും ഗുണവും ഇതിനു കൂടുകയും ചെയ്യും. ടെറസിലോ മുറ്റത്തോ എത്ര കുറച്ചു സ്ഥലമായാലും അവിടെ ഗ്രോ ബാഗിലോ ചട്ടിയിലോ മണ്ണിലോ കൃഷി ചെയ്യാം.
വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്.
രോഗപ്രതിരോധത്തിനും, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ്. മലബന്ധം തടയുകയും ചെയ്യുന്നു.
Leave a Reply