ശരീരത്തിന് രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവയിൽ ഉയർന്ന അളവിൽ നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, സോഡിയം പോലുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട് . ജീവിത ശൈലീ രോഗങ്ങളിൽ നിന്നും മോചനം നേടാനും പതിവായി പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്.
വിഷലിപ്തമായ പച്ചക്കറികൾ വാങ്ങി ഉപയോഗിക്കാതെ ഇവ നമ്മുടെ വീട്ടുവളപ്പിൽ നട്ടു വളർത്താം. നമ്മുടെ നാട്ടിലെ കാലാവസ്ഥയും മണ്ണും കൃഷിക്ക് തികച്ചും അനുയോജ്യമാണ്. ഒരു പുതിയ കാർഷിക സമ്പ്രദായം നമ്മുടെ വീട്ടിൽ നിന്നുമാരംഭിക്കം.
ഗുണമേന്മയുള്ള നല്ലയിനയം വിത്തുകൾ ഓൺ-ലൈനായി ലഭ്യമാണ്. വിത്തിനങ്ങളെ പരിചയപ്പെടാം.
നിത്യ വഴുതന
ഏതു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന നാടൻ പച്ചക്കറി ഇനമാണിത്. ഒരിക്കൽ വിളവ് തന്നു തുടങ്ങിയാൽ പിന്നീട് തുടർച്ചയായി വിളവെടുക്കാം. വലിയ പരിചരണം ആവശ്യമില്ല, ഇവയ്ക്ക് താരതമ്യേന രോഗബാധ കുറവാണ്. നന്നായി പടർന്നു വളരുന്ന ഇവ നീളത്തിൽ വളരുകയും നല്ല വിളവ് തരികയും ചെയ്യും. 2 മാസത്തിനു ശേഷം പൂവിടാൻ തുടങ്ങും. ഗ്രോ ബാഗുകളിലും മുറ്റത്തും ഇത് കൃഷി ചെയ്യാം.
നിത്യ വഴുതനയിൽ നാരുകളും വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫ്രൈകൾ, കറികൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്നു.
ഗുണമേന്മയുള്ള ഇത്തരം വിത്തുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ സ്വാഭാവികവും ആരോഗ്യകരവുമായ വിളവെടുപ്പ് ഉറപ്പുവരുത്തുന്നു.
Leave a Reply