വിഷലിപ്തമായ പച്ചക്കറികൾ വാങ്ങി ഉപയോഗിക്കാതെ അവ നമ്മുടെ വീട്ടുവളപ്പിൽ നട്ടു വളർത്താം. നമ്മുടെ നാട്ടിലെ കാലാവസ്ഥയും മണ്ണും കൃഷിക്ക് തികച്ചും അനുയോജ്യമാണ്. കൃഷി നമ്മുടെ വീട്ടിൽ നിന്നുമാരംഭിക്കം.
ഏതു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന നാടൻ പച്ചക്കറി ഇനമാണ് നിത്യ വഴുതന. ഒരിക്കൽ വിളവ് തന്നു തുടങ്ങിയാൽ പിന്നീട് തുടർച്ചയായി വിളവെടുക്കാം. വലിയ പരിചരണം ആവശ്യമില്ല, ഇവയ്ക്ക് താരതമ്യേന രോഗബാധ കുറവാണ്. നന്നായി പടർന്നു വളരുന്ന ഇവ നീളത്തിൽ വളരുകയും നല്ല വിളവ് തരികയും ചെയ്യും. 2 മാസത്തിനു ശേഷം പൂവിടാൻ തുടങ്ങും. ഗ്രോ ബാഗുകളിലും മുറ്റത്തും ഇത് കൃഷി ചെയ്യാം.
നിത്യ വഴുതനയിൽ നാരുകളും വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫ്രൈകൾ, കറികൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്നു.
കായകൾ പൂവിന്റെ മൊട്ടുപോലെ തോന്നിക്കുന്നവയാണ്. ഇതിൽ നീളമുള്ള ഭാഗമാണ് കറിക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ പോഷക മൂല്യമാണ് ഇതിനെ പ്രിയകരമാക്കുന്നത്. കാലങ്ങളോളം വിളവെടുക്കാം എന്നതും നിത്യ വഴുതനയുടെ സവിശേഷതയാണ്.
കായകൾ പൂവിന്റെ മൊട്ടുപോലെ തോന്നിക്കുന്നവയാണ്. ഇതിൽ നീളമുള്ള ഭാഗമാണ് കറിക്ക് ഉപയോഗിക്കുന്നത്. ഇതിന്റെ പോഷക മൂല്യമാണ് ഇതിനെ പ്രിയകരമാക്കുന്നത്. കാലങ്ങളോളം വിളവെടുക്കാം എന്നതും നിത്യ വഴുതനയുടെ സവിശേഷതയാണ്.
വിത്തുകൾ നേരിട്ട് പാകി മുളപ്പിക്കാം. ജൈവ വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്താൽ നല്ല വിളവ് കിട്ടും. ടെറസിലെ കൃഷിയ്ക്കും അനിയോജ്യമാണ്, ഗ്രോ ബാഗിലും വളർത്താം.വള്ളികൾ പടരാൻ പന്തൽ ഇട്ടു കൊടുക്കാം.
ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ചാൽ കൃഷിയിൽ മുന്നേറാം. ഗുണമേന്മയുള്ള ഇത്തരം വിത്തുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ സ്വാഭാവികവും ആരോഗ്യകരവുമായ വിളവെടുപ്പ് ഉറപ്പുവരുത്തുന്നു.
Leave a Reply