ക്രിസ്തുമസ് ആഘോഷ രാവുകൾ എത്തിച്ചേർന്നു, ഇനി കൊതിയൂറും വിഭവങ്ങൾ കൊണ്ട് ആഘോഷം ഗംഭീരമാക്കാം. താറാവ് മപ്പാസും, ബീഫ് ഫ്രൈയും, ചിക്കൻ ഫ്രൈയും, മട്ടൺ സ്റ്റൂവും, ബിരിയാണിയും, കേക്കുകളും. പുഡിങ്ങും എല്ലാം വീടുകളിൽ തയ്യാറാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മണവും സ്വാദുമുള്ള ഈ വിഭവങ്ങൾ തയ്യാറാക്കാൻ ഗുണമുള്ള കേരള സ്‌പൈസസ് വേണ്ടേ ?
ദൈവത്തിൻ്റെ സ്വന്തം നാടായ കേരളം സുഗന്ധവ്യഞ്ജനങ്ങളുടെ സമൃദ്ധിയിൽ അനുഗൃഹീതമാണ്. ലോകമെമ്പാടുമുള്ള വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്ന കുരുമുളക് മുതൽഏലം, ഗ്രാമ്പൂ, കറുവാപ്പട്ട, ജാതിക്ക, മഞ്ഞൾ , ഇഞ്ചി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജനങ്ങൾ കേരളത്തിലുണ്ട്. ഈ സുഗന്ധവ്യഞ്ജനങ്ങൾ കേരളത്തിൻ്റെ ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. നൂറ്റാണ്ടുകളായി, മലബാർ തീരം സുഗന്ധവ്യഞ്ജന വ്യാപാരത്തിൻ്റെ ആഗോള കേന്ദ്രമായിരുന്നു, അറബ് ലോകം, ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളെ കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ ആകര്ഷിച്ചിരുന്നു കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കുരുമുളക്, കറുവാപ്പട്ട, എന്നിവയ്ക്ക് വിപണിയിൽ വലിയ സ്ഥാനമായിരുന്നു.
പാചക പാരമ്പര്യത്തിൻ്റെ ഹൃദയവും ആത്മാവുമാണ് സുഗന്ധവ്യഞ്ജനങ്ങൾ. ബിരിയാണി, പുലാവ്, വെജ് , നോൺ വെജ് കറികൾ തുടങ്ങിയവയ്ക്കെല്ലാം അവ ജീവൻ നൽകുന്നു. ഗരം മസാല, ഇത് സുഗന്ധവ്യഞ്ജന മിശ്രിതമാണ്, കറുവാപ്പട്ട, ഏലം, ഗ്രാമ്പൂ, ജീരകം, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ട്. ഇവ കറികൾക്കും ബിരിയാണിയ്ക്കും പുലാവിനും സ്വാദും മണവും നൽകി രുചി വർദ്ധിപ്പിക്കുന്നു.
കേരള സുഗന്ധവ്യഞ്ജനങ്ങളുടെ ആരോഗ്യ ഗുണങ്ങൾ
കുരുമുളക്: ദഹനശക്തിയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു.
മഞ്ഞൾ: രോഗ പ്രതിരോധ ശക്തി നൽകുന്നു, കൂടാതെ മഞ്ഞൾ നല്ല ആൻ്റിഓക്‌സിഡന്റാണ് .
ഏലം: ദഹനത്തെ ശമിപ്പിക്കുകയും ശ്വാസഗതി നിയന്ത്രിക്കുകയും ചെയ്യുന്നു.
ഗ്രാമ്പൂ: ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമൃദ്ധം.
ശുദ്ധവും പ്രീമിയം നിലവാരമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങൾ എവിടെ കിട്ടും ?
ഓരോ വിഭവത്തിനും സമൃദ്ധിയും സ്വാദും നൽകുന്നതിനായി തയ്യാറാക്കിയ മഹാഗ്രാൻഡ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ക്രിസ്മസ് വിരുന്ന് തയ്യാറാക്കൂ. ബിരിയാണി, മട്ടൺ, ചിക്കൻ, ബീഫ് ഫ്രൈ, കുരുമുളക് ചെമ്മീൻ ഫ്രൈ, താറാവ് മപ്പാസ്, പുഡ്ഡിംഗ്സ്, കേക്ക്, ഹൽവ ,വൈൻ എന്നിവ തയ്യാറാക്കുമ്പോൾ ശുദ്ധമായ മസാല ഉപയോഗിയ്ക്കൂ.
മഹാഗ്രാൻഡ് സ്പൈസസ് ഓൺലൈനായി വാങ്ങുക
Leave a Reply