വീട്ടിലെ അടുക്കളത്തോട്ടകൃഷി എളുപ്പമാക്കാം
പരിചയം, സ്ഥല പരിമിതി ഇതൊന്നും ഒരു പ്രശ്നമേയല്ല. താത്‌പര്യമാണ് വേണ്ടത്. ഒരു കുറച്ചു സമയം കൃഷിക്കായി മാറ്റി വെച്ചാൽ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം. പണവും ലാഭിക്കാം, പലപ്പോഴും വിലക്കയറ്റമാണ് എന്ന് പറഞ്ഞു പച്ചക്കറികൾ വാങ്ങുന്നത് കുറയ്ക്കും. ഇനീ അങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കണം.
കൃഷി ഇങ്ങനെ ചെയ്തു നോക്കൂ. വീട്ടിലെ അംഗങ്ങൾക്ക് ഇഷ്ടമുള്ളതും എന്നാൽ പോഷകഗുണമുള്ളതുമായ കുറച്ചു പച്ചക്കറികൾ സെലക്ട് ചെയ്യുക. അവയുടെ വിത്തുകൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കണം. പരിചയ സമ്പന്നരായ കമ്പനിയുടെ വിത്തുകൾ മാത്രം വാങ്ങുക. കാരണം വിത്തുകൾ കൃഷിയുടെ നട്ടെല്ലാണ്. വിത്തുകൾ മഹാ അഗ്രിനിൽ നിന്ന് വാങ്ങി നോക്കൂ. പ്രത്യേകത മനസ്സിലാകും. എല്ലാ വിത്തുകളും മുളയ്ക്കും, കീടബാധ ഇവയെ ബാധിക്കില്ല കാരണം ഇവ ഹൈബ്രിഡ് വെറൈറ്റി ആണ്. വിത്തുകൾ തേടി നടക്കേണ്ട. ഓൺലൈനിൽ ലഭ്യമാണ്.
മണ്ണിന്റെ പി എച്ചു മൂല്യം നോക്കുന്നത് നല്ലതാണു, മണ്ണ് കുമ്മായമിട്ടു ഇളക്കി രണ്ടാഴ്ചയെങ്കിലും ഇടണം. മണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കോഴി വളം, ആട്ടിൻകാഷ്ഠം ഇവയിട്ട് ഇളക്കി വയ്ക്കണം, ചകിരിപ്പൊടിയും ചേർക്കാം. ഗ്രോ ബാഗിൽ ടെറസിൽ കൃഷി ചെയ്യാം, നല്ല സൂര്യപ്രകാശം കിട്ടും, കീട ബാധയുണ്ടാവുകയുമില്ല. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ മുക്കി വെച്ച ശേഷം മുളപ്പിക്കണം. മുളച്ച തൈകൾ ഗ്രോ ബാഗിലോ മണ്ണിലോ നടാം.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇടയ്ക്കു തളിച്ച് കൊടുക്കണം, അതുപോലെ സ്യുഡോമോണസ്സ് ലായനി വെള്ളം ചേർത്ത് തളിച്ച് കൊടുക്കുന്നതും നല്ലതാണ്. കീടങ്ങളെ തുരത്താനാണിത്. കൃഷി വളരെഎളുപ്പമാണെന്ന് മനസ്സിലായില്ലേ ഇനി കൃഷിയിൽ മുന്നേറൂ വിത്തുകൾ മഹാഗ്രിനിൽ നിന്ന്തന്നെ.
മഹാ ഗ്രിനിൽ എല്ലാത്തരം പച്ചക്കറി വിത്തുകളും ലഭ്യമാണ്. പയർ, പാവൽ, മത്തൻ, കുമ്പളം, ചീര പലതരം, ചതുരപ്പയർ,തടപയർ, എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും നാടൻ പച്ചക്കറി വിത്തുകളും കിട്ടും. ഇന്ന് തന്നെ വിത്തുകൾ ഓൺലൈനിൽ ബുക്ക് ചെയ്യൂ.
Buy Mahaagrin Seeds Online
Leave a Reply