ആരോഗ്യകരമായ ഭക്ഷണം ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമാണ്. എന്നാൽ ഇന്ന് നാം കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം കീടനാശിനികൾ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചു പച്ചക്കറികളിൽ. പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിഷാംശം മാരക രോഗങ്ങൾക്ക് വരെ കാരണമായിത്തീരുന്നു. ഇതിനൊരു പരിഹാരമാണ് നമ്മുക്ക് വേണ്ടത് നാം തന്നെ കൃഷി ചെയ്യുകയെന്നത്.
കൃഷി പരിചയമില്ലെന്നതും സ്ഥലക്കുവാണെന്നതും ഒരു പരിമിതിയല്ല. എത്ര കുറച്ചു സ്ഥലത്തും, കൃഷി ചെയ്യാം. താത്പര്യമുണ്ടാകണം എന്ന് മാത്രം. തുടക്കക്കാർക്ക് പോലും കൃഷി എളുപ്പത്തിൽ ചെയ്യാം.
പ്രകൃതിയെ അറിയാനും, പരിസ്ഥിതിതിയുമായി നല്ല ബന്ധം ഉണ്ടാക്കാനും കൃഷി സഹായിക്കും, വളർന്നു വരുന്ന തലമുറ വീട്ടിൽ തന്നെ ഇതൊക്കെ കണ്ടും പരിചയിച്ചും പ്രകൃതിയോടിണങ്ങി ജീവിക്കാൻ പഠിക്കും.
കൃഷിയുടെ ഭാവി വിത്തുകളിലാണ്. വിത്തുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രം വാങ്ങണം. മഹാ അഗ്രിൻ പച്ചക്കറി വിത്തുകൾ ഇപ്പോൾ ഓൺലൈനിൽ കിട്ടും. അവ നിങ്ങളുടെ വീട്ടിൽ എത്തിച്ചുതരും. നാടൻ പച്ചക്കറി വിത്തുകളും ഇപ്പോൾ ലഭ്യമാണ്. കൂടാതെ ബൻഡിൽ പാക്കുകളും ഇപ്പോൾ കിട്ടും.
മഹാഅഗ്രിൻ വിത്തുകൾ ഹൈബ്രിഡ് വെറൈറ്റിയാണ്. എല്ലാ വിത്തുകളും മുളയ്ക്കും, കീട ബാധ കുറവാണു. ഈ രംഗത്തു വിശ്വാസം നേടിയെടുത്ത മഹാഅഗ്രിൻവിത്തുകൾക്ക് നല്ല ഡിമാൻഡാണ്. കുമ്പളം, മത്തൻ , ചുരയ്ക്ക, അമരാന്തസ് ചീര, പാവയ്ക്ക വി, നിത്യ വഴുതന എന്നീ വിത്തുകൾ ഇപ്പോൾ ലഭ്യമാണ്.
വീട്ടിലെ എല്ലാവര്ക്കും ഒരുമിച്ചു കൃഷിയിൽ പങ്കു ചേരാം. എവിടെയാണ് കൃഷി ചെയ്യുന്നത് എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ മണ്ണ് കുമ്മായമിട്ടു ഒരുക്കിയെടുക്കണം. വെയിൽ കൊള്ളിക്കുന്നത് നല്ലതാണു. മണ്ണിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കമ്പോസ്റ്റ് എന്നിവ ചേർത്ത് മണ്ണുമായിഇളക്കി അതിൽ മുളപ്പിച്ച വിത്തുകൾ നടാം. കീട ബാധ തടയാൻ സ്യുഡോമോണസ് വെള്ളം ചേർത്ത് നേർപ്പിച്ചു തളിച്ച് കൊടുക്കാം. വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം. ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. വീട്ടിലെ ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റാം.
Buy Mahaagrin Vegetable Seeds Online
Leave a Reply