അതാതു സ്ഥലത്തിന്റെ മണ്ണും കാലാവസ്ഥയും അനുസരിച്ചു കൃഷി ചെയ്താൽ കൃഷി ഗുണകരമാകും. കൃഷി ഒരു സാമ്പത്തിക നേട്ടത്തിലെന്നതിനുപരി ഒരു ജീവിതചര്യയാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് വേണ്ടത് നാം കൃഷി ചെയ്യന്നു. അവനവന്റെ സ്ഥലത്തു കുറച്ചു ഭാഗം അഞ്ചോ പത്തോ പച്ചക്കറി വിത്ത് പാകാൻ മാറ്റിവെച്ചാൽ ഇത് സാധ്യമാകും. ടെറസിൽ ഗ്രോ ബാഗിലും കൃഷി ചെയ്യാം. മറ്റു ദൈനംദിന കാര്യങ്ങൾ നടക്കുന്നത് പോലെ തന്നെ കൃഷിയുടെ കാര്യങ്ങളും നടക്കും. ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
പച്ചക്കറി കൃഷിയിൽ ഇപ്പോൾ പലരും മുന്പോട്ടു വന്നിട്ടുണ്ട്. ജോലിക്കു പോകുന്ന വനിതകൾ പോലും വൈകുന്നേരങ്ങളിൽ ഇതിനു വേണ്ടി സമയം കണ്ടെത്തുന്നു. അതിനുകാരണം നമ്മുടെ കുഞ്ഞുങ്ങൾക്കും നമുക്ക് തന്നെയും മാരകമായ രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കേണ്ടത് ഒരാവശ്യമായി വന്നിരിക്കുന്നു.
കൃഷി പഴയ പോലെയല്ല. ഏതെങ്കിലും വിത്ത് വാങ്ങി പാകുകയും, മുളക്കാത്ത വിത്തുകളും, പുഷ്ടിയില്ലാത്ത
തൈകളും ഉപയോഗിച്ചു കൃഷി ചെയ്യുകയുമില്ല. മറിച്ചു നല്ല ഗുണമേന്മയുള്ള വിത്തുകളും, അവയുടെ തൈകളും ഉപയോഗിച്ച് അതാതു കാലാവസ്ഥയിൽ ശരിയായ രീതിയിലാണ് ഇന്ന് കൃഷി ചെയ്യുന്നത്. അതുകൊണ്ട് നല്ല കായ്‌ഫലവും കിട്ടുന്നു.
ഹൈബ്രിഡ് വിത്തുകൾ
വിത്ത് എവിടെ കിട്ടും എന്നന്വേഷിച്ചു നടക്കേണ്ട, ഓൺലൈനിൽ വിത്തുകൾ ലഭ്യമാണ്. മഹാ അഗ്രിൻ എല്ലാത്തരം പച്ചക്കറി വിത്തുകളും നൽകുന്നു. ഇവ ഹൈബ്രിഡ് വെറൈറ്റി ആണ്. വേഗത്തിൽ റിസൾട്ട് കിട്ടും, കീട ബാധ ഉണ്ടാവുകയില്ല. എല്ലാ കാലാവസ്ഥയിലും നന്നായി വളരും.
ജൈവ വൈവിധ്യത്തിന്റെ ഭാഗമായി നമ്മുടെ നാടൻ പച്ചക്കറികളും ഇപ്പോൾ വൻതോതിൽ നട്ട് പിടിപ്പിക്കുന്നു. ഇവയുടെ വിത്തുകളും മഹാ അഗ്രിനിൽ കിട്ടും. ചീര, കുമ്പളം, മത്തൻ, ചുരയ്ക്ക, പാവയ്ക്ക ഇവയെല്ലാംസ്വാദിഷ്ടമായ പച്ചക്കറികളാണ്.
Leave a Reply