പച്ചക്കറികൾ നടാനുള്ള സമയമാണിപ്പോൾ, എന്തും നട്ടാൽ മുളക്കുന്ന കാലാവസ്ഥ. പോഷക സമ്പുഷ്ടമായ പച്ചക്കറി കൃഷി, വീട്ടിലെ അടുക്കളത്തോട്ടത്തിൽ തുടങ്ങിയാലോ? ചട്ടികളിലോ ഗ്രോബാഗുകളിലോ കൃഷിചെയ്യാം. അമരാന്തസ് ചുവപ്പ് ചീരയിൽ നിന്ന് തന്നെ കൃഷി തുടങ്ങാം. ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചീര ആർക്കും എളുപ്പത്തിൽ നട്ടുപിടിപ്പിക്കാം. വലിയ പ്രയാസംകൂടാതെ അത് വളർന്നു കൊള്ളും.
ചീര പലതരമുണ്ട്, പച്ച, ചുവപ്പു, സുന്ദരി ചീര എന്നിങ്ങനെ. സ്വാദും നിറവുമുള്ള സുന്ദരി ചീര തോട്ടത്തിന് ഒരു അലങ്കാരവുമാണ്. വളരെയധികം പോഷകമൂല്യമുള്ള അമരാന്തസ് ചുവപ്പ് ചീര
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്.
അമരാന്തസ് ചുവപ്പ് ചീര നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. അമരാന്തസ് ചുവപ്പ് ചീരയിൽ അടങ്ങിയിയിട്ടുള്ള നാരുകൾ ദഹനം സുഗമമാക്കുന്നു, പ്രധാനപ്പെട്ട വിറ്റാമിനുകളായ എ, സി, ഇ, ഇവ ചീരയിൽ അടങ്ങിയിരിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്തിക്കാനും ചീരയ്ക്ക് സാധിക്കും.
ഒരു പിടി ചീര ദിവസവും നമുക്ക് കറികൾക്കായി ഉപയോഗിക്കാൻ ഇനി യാതൊരു ബുദ്ധിമുട്ടുമില്ല. നല്ല വിത്തുകൾ പാകിയാൽ വേഗത്തിൽ വിളവെടുക്കാം. ജൈവാംശം ഉള്ള മണ്ണിൽ ചീര നന്നായി കൃഷി ചെയ്യാം. ആദ്യം മണ്ണ് നന്നായി കിളച്ചു കൃഷിക്കായി പാകപ്പെടുത്തി എടുക്കാം. മണ്ണിൽ കുമ്മായം ചേർത്തിടുക. വിത്ത് തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ളവ മാത്രമേ ഉപയോഗിക്കാവൂ. വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ചിട്ടു വേണം നടാൻ. മഹാഅഗ്രിൻ വിത്തുകൾ ഉന്നത ഗുണനിലവാരം നൽകുന്നു, എല്ലാ വിത്തുകളും മുളയ്ക്കും, ചെടികൾ കരുത്തോടെ വളരും. പ്രീമിയം മഹാഗ്രിൻ വിത്തുകൾ, കീടങ്ങളെ പ്രതിരോധിക്കുന്നു. വിത്തുകൾ പ്രോട്രേയിലോ ഗ്ലാസിലോ വളർത്തി നാലില പ്രായമാകുമ്പോൾ മാറ്റി നടാം.
ഗ്രോബാഗിലാണു ചെയ്യുന്നതെങ്കിൽ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ വെക്കുക. വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം.
മണ്ണിൽ ട്രൈക്കോഡെര്മ കൊടുക്കുന്നത് നല്ലതാണു. ചാണകപ്പൊടി, എല്ലുപൊടി, ചാരം, കോഴിവളം ഇവയൊക്കെ നന്നായി ഇളക്കി അടിവളമായി കൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഇവ വീണ്ടും ഇട്ടുകൊടുക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. പുതയിട്ടു കൊടുത്താൽ കളകൾ വളരാതിരിക്കും. ചീര നന്നായി വളർന്നു കൊള്ളും.
Buy Amaranthus Red Cheera Seeds Online
Leave a Reply