വേനലിന്റെ ചൂടിൽ നന്നായി വളരുന്ന നാടൻ പച്ചക്കറിയിനങ്ങളെ പരിചയപ്പെടാം. വെണ്ട, വെള്ളരി, വഴുതന, തക്കാളി, പീച്ചിങ്ങ , ചീര,പാവൽ, എന്നിവയെല്ലാം വേനൽക്കാല വിളകളാണ്.
നമ്മുടെ നിത്യേനയുള്ള ഭക്ഷണാവശ്യങ്ങൾ മുഴുവനും നിറവേറ്റാൻ അടുക്കളത്തോട്ടത്തിലെ ഈ പച്ചക്കറികൾ മാത്രം മതിയാകും. കുടുംബത്തിലെ മൊത്തം അംഗങ്ങളുടെയും ആരോഗ്യം ഇങ്ങനെ സംരക്ഷിക്കാം. അടുക്കളത്തോട്ടത്തിലേക്കൊന്നിറങ്ങിയാൽ നമ്മുടെ ഭക്ഷണത്തിനു വേണ്ടത് അവിടെ റെഡിയാണെങ്കിൽ ഇതിൽ പരം സന്തോഷം വേണോ?
അടുക്കളത്തോട്ടത്തിനു എന്തെല്ലാം ഒരുക്കണം?
ഒരടുക്കളത്തോട്ടത്തിന് അത്യാവശ്യം വേണ്ട ചില കാര്യങ്ങളുണ്ട്. നമുക്ക് കുറച്ചു ക്ഷമയും, പ്രവർത്തിക്കാനുള്ള മനസ്സും വേണം. സൂര്യപ്രകാശമുള്ള സ്ഥലം കണ്ടെത്തണം, ടെറസിലും കൃഷി ചെയ്യാം. പച്ചക്കറികൾ നടാൻ പറ്റിയ ഗ്രോ ബാഗുകൾ, പാത്രങ്ങൾ എന്നിവ എടുക്കണം. മണ്ണിന്റെ കാര്യത്തിലും, അവ ട്രീറ്റ് ചെയ്തു ഗ്രോബാഗിൽ നിറയ്ക്കാനും ശ്രദ്ധിക്കണം. ഏതെല്ലാം പച്ചക്കറി വിത്തുകൾ വേണം എന്ന് നിശ്ചയിക്കണം. വിത്തിന്റെ ഗുണനിലവാരം നോക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്.
നാടൻ പച്ചക്കറിയിനങ്ങൾ
തക്കാളി
മണ്ണിന്റെ പിഎച്ച് ക്രമീകരിക്കാൻ കുമ്മായമോ ഡോളോമേറ്റൊ ചേർത്ത് മണ്ണൊരുക്കുക. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ അടിവളമായി നൽകുക. നാലോ അഞ്ചോ ഇല വളർച്ചയായ തൈകൾ പറിച്ചു നടാം തടത്തിലോ, ഗ്രോബാഗിലോ നടാം, വൈകുന്നേരം നടുന്നതാണ് ഉത്തമം. ചെടികൾ തമ്മിൽ അകലം നില നിർത്തണം.
വെള്ളരി
വിത്ത് മുളയ്ക്കുന്നതിൽ മണ്ണ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടവും നല്ല ഡ്രെയിനേജ് സംവിധാനമുള്ളതുമായ (എക്കൽ മണ്ണ്) മണ്ണിൽ കുക്കുമ്പർ വിത്ത് വിതയ്ക്കുന്നതാണ് നല്ലത്.വെള്ളരിത്തോട്ടത്തിന്, നന്നായി തയ്യാറാക്കി കളകളില്ലാത്ത പാടം ആവശ്യമാണ്. ചാക്കിലോ ഗ്രോ ബാഗിലോ ടെറസിൽ കൃഷി ചെയ്യാം.
വഴുതന
ബ്ലാക്ക് ബ്യൂട്ടി വഴുതന അടുക്കളയിൽ വൈവിധ്യമാർന്നതാണ്, ഗ്രില്ലിംഗ്, റോസ്റ്റിംഗ്, വറുത്തത്, തുടങ്ങിയ വിവിധ പാചകത്തിന് അനുയോജ്യമാണ്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇവ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. ഇത് വീക്കം ഉൾപ്പെടുന്ന അവസ്ഥകൾക്ക് ഗുണം ചെയ്യും.
പീച്ചിങ്ങ
പച്ചക്കറികളിൽ നമ്മൾ വലിയ ശ്രദ്ധ കൊടുക്കാത്ത പീച്ചിങ്ങയുടെ ഗുണം അറിഞ്ഞാൽ അത്ഭുതപ്പെടും. വിറ്റാമിനുകളും ധാതുക്കളും ധാരാളം ഇതിലടങ്ങിയിട്ടുണ്ട്. പീച്ചിങ്ങ പല പേരുകളിലും അറിയപ്പെടുന്നു.
കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളാൻ വെച്ചിട്ട് വിത്തുകൾ നടാം. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ മുക്കി വെച്ചശേഷമാണ് നടേണ്ടത്. ടെറസിൽ ഗ്രോ ബാഗിൽ പീച്ചിങ്ങ നട്ടു പിടിപ്പിക്കാം. 1 ഇഞ്ച് ആഴത്തിലും 3 അടി അകലത്തിലും തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് വിത്ത് വിതയ്ക്കുക. വള്ളി വീശുമ്പോൾ താങ്ങു നൽകുക.
മഹാഗ്രിൻ വിത്തുകൾ അസാധാരണമായ ഗുണമേന്മയുള്ളതാണ്, ഉയർന്ന മുളയ്ക്കൽ നിരക്ക് കാണിക്കുന്നു.
Leave a Reply