മുളകുകൾ പലതരത്തിലുണ്ട് , പുതുമ തോന്നുന്ന ഒരു മുളക് വെറൈറ്റി കൂടി മഹാ അഗ്രിൻ എത്തിക്കുന്നു. ഒരു പൂച്ചെടിയുടെ ഭംഗിയും നല്ല എരിവുമുള്ള മുളകാണ് മുന്തിരി ചില്ലി. കാണാൻ നല്ല ഭംഗിയാണ്, ഉരുണ്ട ഇത്തരം ചെറിയ മുളക് മറ്റു മുളകുകൾക്കൊപ്പം എരിവുള്ളവയാണ്. ഗുണങ്ങളിലും മുന്നിലാണ്. പഴുക്കുമ്പോൾ ഇവ ചുവപ്പു നിറത്തിലാണ് കാണുന്നത്. വളരെ കൗതുകം തോന്നിപ്പിക്കുന്ന ഇവയ്ക്കു ഇപ്പോൾ നല്ല ഡിമാൻഡ് ആണ്.
ശരീരഭാരം കുറയ്ക്കാനും, രോഗപ്രതിരോധ ശക്തി നൽകാനും, കഴിവുള്ള ഈ മുളകുകൾ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ്. സ്വാദ് മറ്റു മുളകുകളിലെ പോലെ തന്നെയാണ്.
വിത്ത് തയ്യാറാക്കൽ:
മഹാഗ്രിൻ , ഇവയുടെ വിത്തുകൾ ഓൺലൈൻ ആയി എത്തിച്ചു തരും. ഗൂഗിൾ പേ, നെറ്റ് ബാങ്കിങ്, വാട്സാപ്പ് എന്നിവ വഴിയും വിത്തുകൾ വാങ്ങാം.
മഹാ അഗ്രിന്റെ ഉയർന്ന നിലവാരമുള്ള മുന്തിരി മുളക് വിത്തുകൾ തിരഞ്ഞെടുത്ത് കൃഷി ആരംഭിക്കാം. വിത്തുകൾ സ്യുഡോമോന്സ് ലായനിയിൽ ഏകദേശം 30 മിനിറ്റ് മുക്കിവയ്ക്കുക. ഇത് വിത്ത് മൃദുവാക്കുകയും വേഗത്തിൽ മുളയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എങ്ങനെ നടാം?
വിത്ത് പാകാൻ പോ ട്രേ അല്ലെങ്കിൽ ചെറിയ പാത്രങ്ങൾ തിരഞ്ഞെടുക്കുക. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഇവ നടാം. കുതിർത്ത വിത്തുകൾ മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ നടുക. വിത്തുകൾ നേരെ സൂര്യ പ്രകാശം കിട്ടുന്ന വിധത്തിലായിരിക്കരുത് രണ്ടാഴ്ചക്കുള്ളിൽ വിത്തുകൾ മുളച്ചു തുടങ്ങും, മുളച്ച തൈകൾ ഗ്രോ ബാഗിലേയ്ക്ക് മാറ്റാം . വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി ഇവയിട്ട മണ്ണ് ഗ്രോ ബാഗിൽ നിറച്ചു വയ്ക്കണം, മണ്ണ് കുമ്മായമിട്ടു വെയില്കൊള്ളിച്ചശേഷം വേണം ഗ്രോ ബാഗിൽ നിറയ്ക്കാൻ. നല്ല ആരോഗ്യത്തോടെ ചെടികൾ വളർന്നു കൊള്ളും.
വീടിനും, കറികൾക്കും അഴക് പകരും നിങ്ങളുടെ മുന്തിരി മുളകുകൾ നന്നായി വളരാൻ മഹാ ഗ്രിൻ വിത്തുകൾ ഇന്ന് തന്നെ ഓൺലൈനായി ഓർഡർ ചെയ്യുക.
Buy Best Munthiri Chilli Online
Leave a Reply