പച്ചമുളക്, നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. മഴക്കാലത്തു പച്ചമുളക് നടാൻ പറ്റിയ സമയമാണ്. നല്ല ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്താൽ നല്ല വിളവ് കിട്ടും. മഴക്കാലത്തു കീടങ്ങളുടെ ശല്യം കുറവാണു. പ്രത്യേകിച്ചു വെള്ളീച്ചയുടെ ശല്യം.
പല തരത്തിലുള്ള മുളകുകൾ ഉണ്ട്. കാന്താരി മുളക് , പച്ചമുളക് NS ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ അടുക്കളത്തോട്ടത്തിൽ വെച്ച് പിടിപ്പിക്കാം. ഇവയുടെ വിത്തുകൾ മഹാ അഗ്രിൻ ഓൺലൈൻ സ്റ്റോറിൽ കിട്ടും.
മുളകിൽ പോലും കീടനാശിനികൾ തളിച്ച ശേഷമാണ് നമുക്ക് മാർക്കറ്റിൽ കിട്ടുന്നത്. ഇവ കഴിക്കുന്നത് കൊണ്ടുതന്നെ മാരകമായ അസുഖങ്ങൾ പിടിപെടാം. സ്വന്തം വീട്ടുമുറ്റത്തു ഒരു തോട്ടമുണ്ടാക്കി പച്ചക്കറികൾ നട്ട് പിടിപ്പിക്കാം. അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാം.
ചില്ലി ഉജ്വൽ
ചില്ലി ഉജ്വൽ ഇനം സാധാരണയായി കീടങ്ങളോടും വൈറസുകളോടും ശക്തമായി പ്രതിരോധിക്കുന്നവയാണ്, ആരോഗ്യകരവും കൂടുതൽ വിശ്വസനീയവുമായ വിളവെടുപ്പ് ഉറപ്പാക്കുന്നു. ഉജ്വൽ മുളക് മൈക്രോ സെഗ്‌മെന്റ് മുളക് വിഭാഗത്തിൽ മികച്ചതാണ്.80 മുതൽ 90% വരെ വിത്തുകൾ മുളയ്ക്കുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ വിള ഉറപ്പാക്കുന്നു. ഉജ്ജ്വല് വിത്തുകൾക്ക് ദ്രുതഗതിയിലുള്ള പക്വത നിരക്ക് ഉണ്ട്, പറിച്ചുനട്ടതിന് ശേഷം 60-65 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് സാധ്യമാണ്.
പച്ചമുളക് കൃഷി എങ്ങനെ തുടങ്ങാം
മണ്ണിര കമ്പോസ്റ്റ് കൊണ്ട് സമ്പുഷ്ടമാക്കിയ ജൈവ പോട്ടിംഗ് മണ്ണിൽ വിതയ്ക്കുക , മിതമായ വെള്ളം ഉപയോഗിക്കാം, മുളപ്പിച്ച വിത്തുകൾ രണ്ടോ മൂന്നോ ആഴ്ച്കഴിഞ്ഞു പറിച്ചു നടാം. വെറും 60-70 ദിവസത്തിനുള്ളിൽ ചെടി വളർച്ച പ്രാപിക്കും.
ഒരു പച്ചമുളക് ചെടി കുറെക്കാലം വിളവുതരും. ഇടയ്ക്ക് അവയുടെ കമ്പുകൾ കോതി കൊടുക്കാം. നട്ട ചെടികൾക്ക് രണ്ടുനേരം വെള്ളം നനയ്ക്കാം. ആഴ്ചയിൽ രണ്ടുതവണ സ്യൂഡോമോണസ് വെള്ളത്തിൽ ചേർത്ത് തളിക്കാം. ജൈവവളം ഉപയോഗിച്ച് വളർച്ച വർദ്ധിപ്പിയ്ക്കാം. ഇടയ്ക്കു ജൈവ സ്ലറി ഒഴിച്ചുകൊടുക്കാം, ജൈവ വളങ്ങളായ ചാണകപൊടി, കോഴി വളം, ആട്ടിൻ കാഷ്ടം ഇവ മണ്ണ് ഇളക്കി ചുറ്റും ചേർത്ത് കൊടുക്കാം. വെളുത്തുള്ളി മിശ്രിതം തളിച്ച് കീട ബാധകളിൽ നിന്ന് സംരക്ഷിക്കാം.
Leave a Reply