വീഡിയോ കോൺഫെറെൻസിങ്
ഇന്നത്തെ ചുറ്റുപാടിൽ ബിസിനസിന്റെ നിലനിൽപ്പ് മറ്റൊരു വഴിത്തിരിവിലാണ്, ഡയറക്റ്റ് മാർക്കറ്റിംഗ് റിമോട്ട് മാർക്കറ്റിംഗിലേക്ക് വഴി മാറുകയാണ്. മീറ്റിംഗുകളും കോൺഫറൻസുകളും ക്ലൗഡ് മീറ്റിംഗിലേക്കും വീഡിയോ കോൺഫറൻസിംഗിലേക്കും മാറുന്നു. പലപ്പോഴും പ്രവർത്തനക്ഷമതയും അതിനുവേണ്ട ചിലവും നോക്കാതെ തന്നെ വീഡിയോ കോൺഫറൻസിംഗ് മീറ്റിംഗുകൾ ഓൺലൈനിൽ നടത്തേണ്ടിവരുന്നു. ഒരു നല്ല വീഡിയോ കോൺഫറൻസിങ്ങിലൂടെ വീട്ടിൽ നിന്നോ ഓഫിസിൽ നിന്നോ റിമോട്ടായി തന്നെ ജീവനക്കാരുടെപ്രവർത്തന മികവ് ഉയർത്താൻ കഴിയും, അതുപോലെ കസ്റ്റമേഴ്‌സുമായി ബന്ധപ്പെടാനും കഴിയും
മികച്ച വീഡിയോ കോൺഫറൻസിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് ഇത് സാധ്യമാക്കാം. മികച്ച സിസ്റ്റങ്ങൾക്ക് പ്രൊഡക്ടിവ് മീറ്റിംഗുകൾ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഉണ്ടായിരിക്കണം. ടീം അംഗങ്ങൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ വീട്ടിലെ അംഗങ്ങളുമായി ചാറ്റുചെയ്യുക, കണ്ടുമുട്ടുക. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ ഇവിടെ ചില മികച്ച ആപ്പ്ളികേഷനുകൾ നിർദ്ദേശിക്കുന്നു. വിലയും പ്രവർത്തന മികവും , ഓരോ മീറ്റിംഗിലും പങ്കെടുക്കാവുന്നവരുടെ എണ്ണം, പ്രൈവസി, സെക്യൂരിറ്റി തുടങ്ങിയവയാണ് ഇവിടെ പരിഗണിക്കുന്ന ഘടകങ്ങൾ.
വീഡിയോ കോൺഫറൻസിംഗ് എന്ന ആശയം ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഒരു വീഡിയോ കോൺഫറൻസിംഗ് ആപ്പ്ളിക്കേഷന്റെ അന്വേഷത്തിലാണോ നിങ്ങൾ ?
വീടിനോ ഓഫീസിനോ ഉള്ള വീഡിയോ കോൺഫറൻസിംഗ് ആപ്പ്ളിക്കേഷന് – https://liageorson.com/video-conferencing-solutions/ സന്ദർശിക്കുക
വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾക്കായുള്ള ഞങ്ങളുടെ മികച്ച ശുപാർശകൾ ചുവടെയുണ്ട്, എന്നാൽ വീഡിയോ കോൺഫറൻസിംഗിന്റെ ഉൾക്കാഴ്ചകളെക്കുറിച്ച് കൂടുതലറിയാൻ, ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ട.
1. സൂം
സവിശേഷതകളാൽ സമ്പന്നമായ വീഡിയോ കോൺഫറൻസിംഗ് സേവനം. സൂമിനെക്കുറിച്ചുള്ള ആദ്യ കാര്യം, ഇത് എല്ലാ ബിസിനസുകളുടെയും ബജറ്റുമായി യോജിക്കുന്നു. ഏതാണ്ട് എല്ലാ പ്ലാറ്റുഫോമുകളിലും വളരെ എളുപ്പം പ്രവർത്തിക്കുന്നു. ഒരു ക്രിയേറ്റീവ് മീറ്റിംഗിന് ആവശ്യമായ എല്ലാ ടൂൾസും സപ്പോർട് ചെയ്യും സൂമിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരേ സമയം എച്ച്ഡി വീഡിയോ ഫീഡും വെബ്‌ക്യാമും ഓണാക്കാനാകും. മറ്റ് മിക്ക വീഡിയോ കോൺഫറൻസ് പ്രോഗ്രാമുകളിൽ വീഡിയോ ഫീഡുകളുടെയും വെബ്‌ക്യാമിന്റെയും എണ്ണം ഒരേസമയം പ്ലേ ചെയ്യുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നു. സൂമിന്റെ മറ്റ് സവിശേഷതകൾ മീറ്റിംഗുകൾ റെക്കോർഡ് ചെയ്യാം, സ്ക്രീൻ ഷെയർ ചെയ്യാം, ഗ്രൂപ്പ് മെസ്സേജ് ചെയ്യാം, ക്രോം ബ്രൗസറുമായി ഇന്റഗ്രേറ്റ് ചെയ്യാം. മീറ്റിംഗിൽ പങ്കെടുക്കുന്നവരെ ഒരേ സമയം കാണാൻ അനുവദിക്കുന്ന എച്ച്ഡി വീഡിയോ,
സൂം മിക്കവാറും എല്ലാ സിസ്റ്റങ്ങളുമായും പൊരുത്തപ്പെടുന്നു, അതായത് മാക്, വിൻഡോസ് എന്നിവയ്ക്കുള്ള ഡെസ്ക്ടോപ്പ്, ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയ്ക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ. മീറ്റിംഗ് സൂമിൽ നിന്ന് നേരിട്ട് ഷെഡ്യൂൾ ചെയ്യാൻ കഴിയും, പങ്കെടുക്കുന്നവർ മീറ്റിംഗിൽ ചേരുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യണം
2 സോഹോ മീറ്റിംഗ്
സോഹോ – ഒരു ക്ലൗഡ് സോഫ്റ്റ്വെയർ സ്യൂട്ടാണ്, ഓൺലൈനിലൂടെ ബിസിനസ്സിന്റെ മുഴുവൻ പ്രൊഡക്ഷൻ ക്യാപസിറ്റിയും വർദ്ധിപ്പിക്കാൻ ഉപകരിക്കുന്ന അപ്പ്ലിക്കേഷനാണുകളാണ് അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം യൂസേഴ്സ് ഉള്ള സോഹോയുടെ 45 ൽ പരം ഉൽപ്പന്നങ്ങൾ നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയെ സഹായിക്കുന്നു.
സോഹോ മീറ്റിംഗ്: തത്സമയ ഓഡിയോ, വീഡിയോ, റിമോട്ട് കൺട്രോൾ , സ്‌ക്രീൻ ഷെയറിങ് എന്നിവയുള്ള ഒരു സുരക്ഷിത ഓൺലൈൻ മീറ്റിംഗ് പ്ലാറ്റ്‌ഫോമാണ് സോഹോ മീറ്റിംഗ്. സൂം മീറ്റിംഗിൽ ധാരാളം അംഗങ്ങളെ പങ്കെടുപ്പിക്കും പക്ഷെ അവരുടെ സെക്യൂരിറ്റി ചോദ്യം ചെയ്യപ്പെടുകയാണ്, പക്ഷെ സോഹോ അങ്ങനെയല്ല എൻക്രിപ്ഷനിലൂടെയും അന്തർദ്ദേശീയമായി അംഗീകരിച്ച സെക്യൂരിറ്റിയും പ്രൈവസിയും പാലിക്കുന്നതിലൂടെയും ഓൺലൈനായി നിങ്ങളുടെ വിവരങ്ങൾ പ്രൊട്ടക്ട് ചെയ്യൂന്നതിനുള്ള പ്രോട്ടോക്കോളുകൾ സോഹോ മീറ്റിംഗ് ഫോളോ ചെയ്യന്നുണ്ട് . പ്രൈവസിക്കായി ഇത് ലോക്ക് മീറ്റിംഗ് ഫെസിലിറ്റി – ഓൺലൈനിൽ പ്രൈവറ്റ് മീറ്റിംഗുകൾ നടത്താനും പങ്കെടുക്കുന്നവരുടെ എൻട്രി നിയന്ത്രിക്കാനും നിങ്ങളെ അനുവദിക്കുന്നു. ഹാക്കർമാർ, ദുരുപയോഗം ചെയ്യുന്നവർ എന്നിവ പോലുള്ള അപ്രതീക്ഷിത നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ഇത് നിങ്ങളുടെ ഓൺലൈൻ മീറ്റിംഗുകളെ പരിരക്ഷിക്കും. സോഹോ മീറ്റിംഗ് ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് ആവശ്യമുള്ള ഏത് സ്ഥലത്തുനിന്നും ഒരു കോൺഫറൻസ് മീറ്റിംഗിൽ ചേരാനും നിങ്ങളുടെ ടീമുമായി സഹകരിക്കാനും കഴിയും.
അധിക സവിശേഷതകൾ:
i) കോൺഫറൻസിംഗ് സെഷനുകളിലും, മീറ്റിംഗുകളെ കൺട്രോൾ ചെയ്യാനും മോഡറേറ്റർസാധിക്കും.
ii) മീറ്റിംഗുകൾ റെക്കോർഡുചെയ്‌ത് ക്ലൗഡിൽ സേവ് ചെയ്യും . മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാത്ത അംഗങ്ങളുമായി റെക്കോർഡിംഗുകൾ വീണ്ടും പ്ലേ ചെയ്യാം , അല്ലെങ്കിൽ ഓഫ്‌ലൈൻ ഉപയോഗത്തിനായി റെക്കോർഡിംഗ് ഡൗൺൺലോഡ് ചെയ്യാം .
iii) സോഹോ മീറ്റിംഗ് സുരക്ഷിതമായ ഓഡിയോ, വീഡിയോ, സ്ക്രീൻ ഷെയറിങ് എന്നിവ ഉറപ്പാക്കുന്നു. മീറ്റിംഗുകളുടെ സ്ക്രീൻ ഷെയറിങ് അതുപോലെ ഡിസ്കഷൻ’കോണ്ടെസ്റ്റുകൾ, പ്രസന്റേഷൻ ഡോക്യൂമെന്റുകൾ എന്നിവ സന്ദര്ഭത്തിന് അനുസരിച് ചെയ്യാൻ കഴിയുന്നു.
iv) ഓൺലൈൻ മീറ്റിംഗിനായി പങ്കെടുക്കുന്ന എല്ലാവർക്കും ആവശ്യമുള്ള വിഷയം, അജണ്ട, തീയതി, സമയം, ചേരുന്ന ലിങ്ക്, ആക്സസ് കോഡ്, ഡയൽ-ഇൻ നമ്പറുകൾ എന്നിവ ഉപയോഗിച്ച് ഇത് ഇമെയിൽ ഇൻവിറ്റേഷൻ എളുപ്പത്തിൽ അയയ്ക്കും. ഇൻവിറ്റേഷൻ റിമൈൻഡ് ചെയ്യുക എന്നിങ്ങനെ ഒരു സ്മാൾ ബിസിനസ്സ് കോൺഫെറെൻസിന് ആവശ്യമായ അനേകം കാര്യങ്ങൾ സോഹോ മീറ്റിംഗിൽ സാധ്യമാക്കും ..
3. ഗൂഗിൾ മീറ്റ്
ബിസിനസ്സ് ആവശ്യങ്ങൾക്ക് സുരക്ഷിതമായ മീറ്റിംഗിനായി തയ്യാറാക്കിയ ഒരു പ്രീമിയം വീഡിയോ മീറ്റിംഗ് ആപ്പ്ളിക്കേഷനാണ്, എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാം
ഗൂഗിൾ ഹാങ്ഔട്ടിന്റെ പരിഷ്കരിച്ച പതിപ്പാണ് ഗൂഗിൾ മീറ്റ് ഇത് ഒരു മികച്ച കോൺഫറൻസിംഗ് സേവനം നൽകുന്നു . നിങ്ങളുടെ വീഡിയോ, ഡെസ്ക്ടോപ്പ്, പ്രെസെന്റഷന്സ് , ടീം അംഗങ്ങളുമായും ഉപഭോക്താക്കളുമായും ഷെയർ ചെയ്യാൻ സഹായിക്കുന്നു. ഒരേ സമയം ധാരാളം ആളുകളെ പങ്കെടുപ്പിക്കാം എന്നത് ഇതിന്റെ ഒരു സവിശേഷതയാണ്. ഫാസ്റ്റ് ഇന്റർഫേസിങ് മീറ്റിംഗ് ലാഗ് ചെയ്യുന്നത് ഒഴിവാക്കും.
ഇപ്പോൾ ഗൂഗിൾ മീറ്റിൽ പുറത്തുനിന്നുള്ളവരുമായി എളുപ്പത്തിൽ ഇടപഴകാം . ഒരു വെബ് ആപ്ലിക്കേഷൻ എക്സ്പീരിയൻസ് പ്രൊവൈഡ് ചെയ്യുന്നതിലൂടെ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല അത്കൊണ്ട് ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. രണ്ടാമതായി, ഇത് ഒരു ഡെഡിക്കേറ്റഡ് ഡയൽ-ഇൻ നമ്പർ നൽകുന്നു, എവിടെയായിരുന്നാലും ജീവനക്കാർക്ക് ചേരാനാകും, കൂടാതെ ലൈനിന്റെ ഗുണനിലവാരം നിലനിർത്തുന്നുവെന്നും ഡ്രോപ്പ് ഔട്ടുകൾ ഇല്ലെന്നും ഉറപ്പാക്കുന്നു.
ആപ്ലിക്കേഷനുകൾ ആപ്പിൾ ആപ്പ്സ്റ്റോർ, ആൻഡ്രോയിഡിനായുള്ള ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലും ലഭ്യമാണ്, ഗൂഗിൾ മീറ്റിന് നിലവിലുള്ള കോൺഫറൻസിംഗ് ഹാർഡ്‌വെയറുമായി പ്രവർത്തിക്കാനും കഴിയും, അതായത് ഇത് സ്കൈപ്പ്, സിസ്കോ മുതലായവയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നു. ഗൂഗിൾ മീറ്റ് ഒരു മികച്ചു ബിസിനസ് ഗ്രേഡ് കോൺഫറൻസിംഗാണ് ചെലവ് കുറഞ്ഞ ഹാർഡ്‌വെയർ ഉള്ള പ്ലാറ്റ്ഫോം, ഇത് എല്ലാ വലുപ്പത്തിലുമുള്ള ബിസിനസുകൾക്ക് ഉപയോഗപ്രദമാണ്.
4. സ്കൈപ്പ്
വീഡിയോ കാളിങ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആദ്യം വരിക സ്കൈപ്പ് ആയിരിക്കും, അത് മലയാളികൾക്ക് അത്രപരിചിതമായ ഒന്നാണ്.
ബിസിനസ്സുകൾക്കായി എവിടെനിന്നും എപ്പോൾ വേണമെങ്കിലും കണക്റ്റുചെയ്യുന്നതിനായി നിർമ്മിച്ച മൈക്രോസോഫ്റ്റിന്റെ സൗജന്യ വീഡിയോ കോൺഫറൻസിംഗ് അപ്പ്ലിക്കേഷനാണ് സ്കൈപ്പ് മീറ്റിംഗുകൾ, ഇത് വളരെ പോപ്പുലറായ ഒന്നാണ് , മുൻ കാലങ്ങളിൽ വ്യക്തികൾ തമ്മിലുള്ള കോൺഫെറെൻസിനും ഇന്റർവ്യൂസിനും വ്യാപകമായി ഉപയോഗിചിരുന്ന ഒരു സൗജന്യ അപ്പ്ലിക്കേഷണനാണിത്. ഇന്ന് ഇത് ബിസ്സിനസ്സ് മീറ്റിങ്ങുകൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയിരിക്കുന്നു. ഇതിന്റെ പ്രവർത്തന രീതിയും വളരെ ലളിതമാണ്. ഒരു പഴ്സണലൈസ്ഡ് അഡ്രസ്സിന്റെ സഹായത്തോടെ പങ്കെടുക്കുന്നവർക്ക് ഏത് ഉപകരണത്തിൽ നിന്നും സ്കൈപ്പ് മീറ്റിംഗുകളിൽ ചേരാനാകും. പങ്കെടുക്കേണ്ടവർക്കു ഇൻസ്റ്റന്റ് മെസ്സേജ് അയക്കാം, വീഡിയോ കോൺഫറൻസിംഗ്, കോളിംഗ്, ഡോക്യുമെന്റ് ഷെയറിങ് എന്നിവ ഒരൊറ്റ കംബൈൻഡ് അപ്ലിക്കേഷനായി സജ്ജീകരിച്ചിരിക്കുന്നു – ഒപ്പം പുതിയ പ്രവർത്തന രീതികളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
5. ബ്ലൂജീൻസ്
ബ്ലൂജീൻസ്: ബന്ധം നിലനിർത്തുക – സുരക്ഷിത വീഡിയോ കോൺഫറൻസിങ്ങിലൂടെ വീട്ടിലിരുന്നുകൊണ്ട് വർക്ക് അറ്റ് ഹോമിനും റിമോട്ട് വർക്കേഴ്‌സുമായും കസ്റ്റമേഴ്‌സുമായും ഉള്ള ഉള്ള ബന്ധം ദൃഢമാക്കാം. ഏത് ഉപകരണത്തിലും എവിടെ നിന്നും വീഡിയോ, ഓഡിയോ, വെബ് കോൺഫറൻസിംഗും ഫലപ്രദമായി പ്രവർത്തിപ്പിക്കാം. വലുതും ചെറുതുമായ കമ്പനികൾക്ക് അവരുടെ വീഡിയോ കോൺഫറൻസിംഗിനും വലിയ തോതിലുള്ള വീഡിയോ മീറ്റിംഗ് ആവശ്യങ്ങൾക്കും ബ്ലൂജീൻസ് സേവനം നൽകുന്നു. വീഡിയോ കോൺഫറൻസിംഗ് “നിങ്ങളുടെ ജീൻസ് പോലെ സുഖകരവും കാഷ്വലും” ആക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. മിക്ക വീഡിയോ, ഓഡിയോ ഹാർഡ്‌വെയറുകളിലും അവരുടെ സോഫ്റ്റ്വെയർ പ്രവർത്തിക്കുന്നതിനാൽ ബ്ലൂജീൻസ് “എൻഡ്‌പോയിന്റ് അഗോനോസ്റ്റിക് ” എന്നും അറിയപ്പെടുന്നു.
പ്രധാനമായും ബ്ലൂജീൻ സിന് മൂന്ന് 3 പ്രൊഡക്ടുകൾ ആണ് ഉള്ളത്.
(i) ബ്ലൂജീൻസ് മീറ്റിംഗുകൾ: വെബ് മീറ്റിംഗുകൾ, ഓഡിയോ മീറ്റിംഗുകൾ, വീഡിയോ മീറ്റിംഗുകൾ എന്നിവ ഈ സേവനം സപ്പോർട്ട് ചെയ്യന്നു . ബ്ലൂജീൻസ് ബ്രൗസറിൽ നിന്ന് നേരിട്ട് ഓപ്പൺ ചെയ്യാം, മൈക്രോസോഫ്റ്റ് ടീമുകൾ, ഫേസ്ബുക്ക് വർക്ക് പ്ലെയ്‌സ് എന്നിവയുമായുള്ള ഇന്റഗ്രേഷൻ സാധ്യമാക്കുന്നു. കൂടാതെ ക്ലൗഡിൽ മീറ്റിംഗുകൾ റെക്കോർഡുചെയ്യാനും ഷെയർ ചെയ്യാനും സാധിക്കും.
(ii) ബ്ലൂജീൻസ് സ്മാർട്ട് മീറ്റിംഗുകൾ
പ്രധാനപ്പെട്ട മീറ്റിംഗ് പോയിന്റുകൾ തിരിച്ചറിയുന്നതിനും ചെയ്യേണ്ടവയെ അസൈൻ ചെയ്യുക മീറ്റിംഗ് അവസാനിച്ചതിന് ശേഷം ടാസ്ക് പ്രിയോറിറ്റി നല്കാൻ ടീമിനെ സഹായിക്കുന്നതിനും സ്മാർട്ട് മീറ്റിംഗുകൾ അപ്ലിക്കേഷനിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നു.
(iii) ബ്ലൂജീൻസ് റൂമുകൾ
നിങ്ങളുടെ ഓഫീസിലെ ആളുകൾക്ക് മറ്റ് ഓഫീസുകളിലോ വീട്ടിലോ ഉള്ളവരുമായി ഒരു വീഡിയോ കോൾ വേഗത്തിൽ ആരംഭിക്കുന്നത് എളുപ്പമാക്കുന്നു. കമ്പനിക്കും മീറ്റിംഗ് റൂമുകളുടെയും വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഈ സൊല്യൂഷൻ ഉപകാരപ്രദമായിരിക്കും. മുറികൾ വൺ-ടച്ച് മീറ്റിംഗുകൾ, വയർലെസ് സ്‌ക്രീൻ പങ്കിടൽ, കലണ്ടറുമായും ഷെഡ്യൂളിംഗ് അപ്ലിക്കേഷനുകളുമായുള്ള സംയോജനം, അഡ്‌മിൻ നിരീക്ഷണം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു
Leave a Reply