കേരളത്തിൽ ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ രുചിയിലും വ്യത്യസ്തതയിലും ഏറെ മുന്നിട്ടു നിൽക്കുന്നു. കേരളത്തിലെ മണ്ണും കാലാവസ്ഥയും ആണ് അതിനു പ്രധാന കാരണം. ഏഷ്യൻ രാജ്യങ്ങളിൽ തന്നെ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് ഇന്ത്യയിൽ കേരളത്തിനുണ്ട്. ശുദ്ധവും പ്രകൃതിദത്തവും അതിലേക്കാളുപരി കീടനാശിനി സാന്നിദ്ധ്യം തീരെ ഇല്ല എന്നുള്ളതാണ് തോട്ടം ഫാം ഫ്രെഷിൻറെ ഉല്പന്നങ്ങൾ
1. ജാതിക്കയും ജാതിപത്രിയും
ജാതിമരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്കയും ജാതിപത്രിയും. കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ എന്നതിനുപരി ജാതിക്കയും ജാതിപത്രിയും വിവധങ്ങളായ ഔഷധങ്ങൾക്കും ഉപയോഗിക്കുന്നു. ബേക്കറി പലഹാരങ്ങളിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു. തോട്ടം ഫാം ഫ്രെഷിലെ ജാതിക്കയും ജാതിപത്രിയും നാടൻ രീതിയിൽ വിളവെടുത്ത് വെയിലത്ത് ഉണക്കി തയ്യാറാക്കുന്നതാണ്. വെയിലിൽ ഉണക്കിയെടുക്കുന്ന പത്രികൾക്ക് മഞ്ഞകലർന്ന ചുവപ്പ് നിറമായിരിക്കും ഉണ്ടാകുന്നത്.
2. കുരുമുളക്
ലോകത്തിലെ ഏറ്റവും പരമ്പരാഗതമായ സുഗന്ധവ്യഞ്ജനം. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ കുരുമുളക് ഉത്പാദനത്തിന്‍റെ 90 ശതമാനവും കേരളത്തിന്‍റെ സംഭാവന. മിക്കവാറും എല്ലാ വിഭവങ്ങളിലും ഭക്ഷ്യവസ്തുക്കളിലും കുരുമുളക് ഉപയോഗിക്കുന്നു. മാത്രമല്ല, ഇതിന് ഔഷധമൂല്യം ഉണ്ട്. ദഹനത്തെ ഉത്തേജിപ്പിക്കുന്നു, മലബന്ധം ഒഴിവാക്കുന്നു, തൈരും തേനും ഉപയോഗിക്കുമ്പോൾ ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ എ, സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനുകൾ, മറ്റ് ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കുരുമുളക്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതാണ് തോട്ടം ഫാം ഫ്രഷ് വിപണനം ചെയ്യുന്ന കുരുമുളക്
3. കാട്ടു തേൻ
തോട്ടം ഫാം ഫ്രഷ് വിപണനം ചെറുയ്യുന്ന തേൻ, കേരളത്തിലെ വനമേഖലകളിൽ നിന്നും സംഭരിക്കുന്നതാണ് വൈൽഡ് ഹണി അല്ലെങ്കിൽ കാട്ടുതേൻ ഇത് 100% ശുദ്ധവും പ്രകൃതിദത്തവുമാണ്. തേനീച്ചകൾ പൂക്കളിൽ നിന്നും ശേഖരിക്കുന്ന മധുരമുള്ള ദ്രാവകമാണ് തേൻ. അതിന്റെ മാധുര്യത്തിനും രുചിയുടെ ആഴത്തിനും ലോകമെമ്പാടും പ്രിയപ്പെട്ടതാണ്. തേനിന് കൊഴുപ്പില്ല, പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ ചെറിയ അളവിൽ ചില പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, തേനിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കും ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ശക്തികൾക്കും കാരണമാകുന്നു. അസംസ്‌കൃത തേൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കാൻസർ വിരുദ്ധ ഗുണങ്ങൾ കാണിക്കുന്നതുമാണെന്ന് കരുതപ്പെടുന്നു. ഒരു ഭക്ഷണ പദാർത്ഥം എന്നതിലുപരി തേനിന്റെ ഔഷധ ങ്ങൾക്കായാണ് കൂടുതലും ആളുകൾ ഉപയോഗിക്കുന്നത്.
4. മസാല ചായ
ചായ ഊർജ്ജസ്വലമാക്കാനും രോഗപ്രതിരോധഷേഷി ആർജ്ജിക്കാനും കാൻസർപോലുള്ള രോഗങ്ങളെ ചെറുക്കാനും സാധക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഉണ്ടാക്കുന്നതാണ് മസാല ചായ. മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി പാരാസൈറ്റിക് പ്രോർട്ടികളുള്ള നിരവധി സുഗന്ധവ്യഞ്ചനങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അവ തുമ്മൽ, ജലദോഷം എന്നിവയിൽ നിന്നും നമ്മെ സംരക്ഷിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും അതിൽ അടങ്ങിയിരിക്കുന്ന ഏലക്കയും, ഗ്രാമ്പുവും സഹായിക്കുന്നു. ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾക്കും അസിഡിറ്റിക്കും നല്ലൊരു പ്രതിവിധിയാണ് മസാല ചായ.
5. മലബാർ ഗ്രാമ്പൂ
കൈകൊണ്ട് പറിച്ചെടുത്ത ശുദ്ധവും പ്രകൃതിദത്തവും കീടനാശിനി രഹിതവുമായ ഒരു തനി കേരള ഉത്പന്നം. ഗ്രാമ്പുവിൽ നിരവധി പോഷകങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ക്യാൻസറിനെ പ്രതിരോധിക്കും, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം എല്ലുകളുടെ ആരോഗ്യം, വയറ്റിലെ അൾസർ എന്നിവയ്ക്ക് ആശ്വസം. കേരളത്തിൽ വളരുന്ന ഗ്രാമ്പൂ പ്രത്യേകതകളേറെയാണ് അതിന്റെ സങ്കീർണ്ണതയും വൈവിധ്യവും അതിനെ ഏറ്റവും കൂടുതൽ ഡിമാൻറുള്ള സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ്. ഇതിന് ഊഷ്മളവും തീക്ഷ്ണവുമായ സുഗന്ധമുണ്ട്. “ഫ്ലവർ സ്പൈസസ്” എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും അറിയപ്പെടുന്ന സുഗന്ധവ്യഞ്ജനമാണിത്.
പ്രകൃതിദത്തവും ശുദ്ധവുമായ കൂടുതൽ സ്പൈസുകൾക്ക് തോട്ടം ഫാം ഫ്രെഷ് സന്ദർശിക്കുക.
Leave a Reply