പച്ചക്കറി കൃഷിയും കാലാവസ്ഥയുമായി ബന്ധമുണ്ട്. നല്ല വിളവ് ലഭിക്കാൻ അനുകൂല കാലാവസ്ഥ ഗുണം ചെയ്യും. എന്നാൽ ഒട്ടു മിക്ക വിളകളും എല്ലാ കാലാവസ്ഥയിലും നടാനും പറ്റുന്നവയാണ്. കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളേക്കാൾ എന്തുകൊണ്ടും ആരോഗ്യകരവും പോഷകഗുണമുള്ളതുമാണ് നമ്മൾ നട്ടു വളർത്തുന്ന വിഷമടിക്കാത്ത പച്ചക്കറികൾ.
ചില പച്ചക്കറികൾ നടുന്നതിന് മഴക്കാലം വളരെ അനുയോജ്യമാണ്. ഇപ്പോൾ നടാൻ പറ്റുന്നവയാണ് തക്കാളി, വെള്ളരി, ബീൻസ്, മത്തങ്ങ, വഴുതന, പച്ചമുളക് എന്നിവ. നല്ല വിത്തുകൾ ഉപയോഗിച്ചു പുതിയതും സമൃദ്ധവുമായ വിളവെടുപ്പ് ഉറപ്പാക്കാം.
ബീൻസ്
പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമായ വൈവിധ്യമാർന്ന പച്ചക്കറിയാണ് ബീൻസ്. എളുപ്പത്തിൽ വളരുന്നു, വലിയ പരിചരണം ആവശ്യമില്ല.വിത്ത് നേരിട്ട് മണ്ണിൽ 1 ഇഞ്ച് ആഴത്തിലും 3 ഇഞ്ച് അകലത്തിലും നടുക.
വെള്ളരി
സലാഡുകൾക്കും ലഘുഭക്ഷണങ്ങൾക്കും അവ മികച്ചതാണ്.വെള്ളരി പലതരമുണ്ട്. സാലഡ്, സാംബാർ വെള്ളരി എന്നിങ്ങനെ. സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി മലയാളികളുടെ പ്രിയയിനമാണ്.
പാവയ്ക്ക
പാവയ്ക്കയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട് , പൊട്ടാസ്യവും മറ്റു ജീവകങ്ങളും അടങ്ങിയ പോഷക മൂല്യമുള്ള പച്ചക്കറിയാണ് പാവയ്ക്ക. ഇത്രയധികം ഗുണങ്ങളുള്ള പാവയ്ക്ക പുറത്തുനിന്നും വാങ്ങാൻ നിൽക്കാതെ നമ്മുടെ വീട്ടിലെ മുറ്റത്തു നട്ടു വളർത്താം.
നടുന്നതിന് മുൻപ് മണ്ണ് ഫലഭൂയിഷ്ടമാക്കണം. മണ്ണിൽ കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയ്ക്കണം. ടെറസിലാവുമ്പോൾ കീടങ്ങളുടെ ശല്യം കുറയും. പോട്ടിങ് മിശ്രിതം നേരെത്തെ തയ്യാറാക്കണം. മണ്ണിൽ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്തിളക്കി വേണം നടാൻ.
Leave a Reply