മഴക്കാലം ഏതാണ്ട് എല്ലാത്തരം കൃഷികൾക്കും അനുയോജ്യമായ കാലാവസ്ഥയാണ് ജൂൺ മുതൽ സെപ്തംബര് വരെ ഇടവിട്ടുള്ള മഴയും വെയിലും മുളച്ചു വരുന്ന എല്ലാചെടികൾക്കും അനുകൂലമായ കാലാവസ്ഥയാണ് . ലൈവ്കേരള യൂട്യൂബ് ചാനലിൽ ശ്രീമതി ആനിറ്റ് തോമസ് മഴക്കാലത്തു എളുപ്പം ചെയ്യാവുന്ന ഏതാനും വീഡിയോസ് നിങ്ങൾക്ക് സമർപ്പിക്കുകയാണ്. ഇത്രയും ലളിതവും ആധികാരികവുമായ വിവരണം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല കണ്ടു നോക്കൂ.

1. പയർ കൃഷി ഇനി വളരെ എളുപ്പം
എല്ലാകാലത്തും കൃഷി ചെയ്യാവുന്ന വിളയാണ് പയര്‍. ഓണത്തിന് നാടൻ പയറില്ലാത്ത ഓണസദ്യ മലയാളിക്ക് ഒരു അപൂർണമാണ്. ഓണത്തിന് പയർ വിളവെടുക്കണമെങ്കിൽ ഇടവത്തിൽ പയർ നടണം. പയർ നടലും പരിചരണവും വിശദമാക്കുന്ന ലൈവ് കേരളയിലൂടെ ശ്രീമതി അനിറ്റ് തോമസ് അവതരിപ്പിച്ചിരിക്കുന്നത് കണ്ടുനോക്കു.
2. കറിവേപ്പ് ഇനി വീട്ടിലും നട്ടുവളർത്തി പരിപാലിക്കാം
മലയാളിക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് കറിവേപ്പ്. ഒരു കറിവേപ്പെങ്കിലും ഇല്ലാത്ത വീട് ചുരുക്കമായിരിക്കും കറിവേപ്പ് മുറ്റത്തും, പറമ്പിലും ചട്ടിയിലും വളർത്താം. കറിവേപ്പിലയ്ക്ക് ഏറ്റവും ഫലപ്രദമായ വളവും കീടനാശിനിയും കഞ്ഞിവെള്ളമാണ് അത്രയും നിസ്സാരമായ കാര്യം എല്ലാവർക്കും അറിയണമെന്നില്ല. അതുപോലെ വളരെ പ്രധാനപ്പെട്ടതും എന്നാൽ ലളിതവുമായ പല കാര്യങ്ങളും നമുക്ക് പരിചയപ്പെടാം.ഈ വീഡിയോ കണ്ടു നോക്കു തീർച്ചയായും നിങ്ങക്ക് ഇഷപ്പെടും
3. നിറയെ കാന്താരി മുളക് ലഭിക്കാന്‍ വളങ്ങൾ അടുക്കളയിൽ തന്നെ
ഇന്ന് കടയിൽ നിന്ന് ലഭ്യമാകുന്ന പച്ചക്കറികളിൽ വിഷാംശത്തിന്റെ കാര്യത്തിൽ ഒട്ടും വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ് മുളക്. നമുക്ക് വളരെ എളുപ്പം കൃഷി ചെയ്യാവുന്നതും ഗുണവും എരുവും ഏറ്റവും കൂടുതൽ ലഭിക്കുന്ന ഒന്നാണ് കാന്താരിമുളക്. കേരളത്തിലെ എല്ലാ കാലാവസ്ഥയിലും കാന്താരി നന്നായി വളരും. ഈ മഴക്കാലം മുളക് കൃഷിക്ക് വളരെ അനുയോജ്യമായ ഒന്നാണ്, കാരണം വേനലിൽ വെളിച്ചയുടെ ആക്രമണം കൂടുതലായിരിക്കും. കുറച് ശ്രദ്ധ മാത്രം മതിയാകും. നല്ല രീതിയിൽ പരിചരിച്ച് കൊടുത്താൽ വിളവ് എങ്ങനെ നേടാം എന്ന് ഈ വിഡിയോവിലൂടെ നിങ്ങൾക്ക് മനസ്സിലാകും.
4. വെണ്ട കൃഷിയും രോഗ പ്രതിരോധ മാർഗങ്ങളും
അടുക്കളത്തോട്ടത്തിൽ എന്നും ചെയ്യാവുന്നതും നിത്യേന ആവശ്യമുള്ളതുമായ ഒരു കൃഷിയാണ് വെണ്ട. വെണ്ട എല്ലാ കാലത്തും ചെയ്യാം. എന്നാൽ ശക്തിയായ മഴ മാറിയിട്ട് ചെയ്യുകയാണെങ്കിൽ കൂടുതൽ ഫലപ്രദമായിരിക്കും. അധികം പരിചരണങ്ങൾ അവശ്യമില്ലാത്ത ഒന്നാണ് വെണ്ടക്കൃഷി. വെണ്ട കൃഷിയുടെ വിവിധ വശങ്ങൾ ശ്രീമതി അനിറ്റ് വിവരിക്കുന്നത് കണ്ടുനോക്കൂ നിങ്ങൾക്കും വേണ്ട കൃഷി ചെയ്യാൻ തോന്നും.
5. കോവൽ കൃഷി ആദായകരമായ കൃഷി
ഏറ്റവും ലളിതവും കൂടുതൽ കാലവും, വർഷം മുഴുവനും വിളവ് തരുന്നതുമായ ഒരു കൃഷിയാണ് കോവൽ. ഒരു കോവലിൽ നിന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ കോവൽ ലഭിക്കും. മാത്രമല്ല ആ വിളവ് രണ്ട് മൂന്ന് വർഷം തുടർച്ചയായി ലഭിക്കുകയും ചെയ്യും. ഒരു തരത്തിലുമുള്ള പരിചരണം കോവിലിന് ആവശ്യമില്ല. പന്തൽ ഒരുക്കികൊടുക്കണം അത്യാവശ്യം വെള്ളവും, വെയിലും വേണ്ടിവരും. നട്ട് ആറ് മാസത്തിനുള്ളിൽ വിളവെടുത്തു തുടങ്ങാം. ഒട്ടും കീടനാശിനിയില്ലാതെ ലഭിക്കുന്ന വിളയാണ് കോവൽ. എങ്ങനെ നല്ല വിളവുലഭിക്കും എന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും.
ലിവകേരള യൂട്യൂബ് ചാനലിൽ നിങ്ങൾക്കിഷ്ടപ്പെട്ട ധാരാളം കൃഷിവിഡിയോസ് ലഭ്യമാണ്. ലളിതവും ആധികാരികവുമായ വിവരണം കണ്ടുനോക്കുക നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യാനും മറക്കരുത്.
Leave a Reply