മഴക്കാലത്തു പച്ചക്കറികൾ കൃഷി ചെയ്താൽ നല്ല വിളവ് നേടാം. അവ നന്നായി വളരുന്നതിനു വേണ്ട പരിചരണം കൊടുക്കണം.
വീട്ടിൽ നട്ട് പിടിപ്പിക്കാവുന്ന പച്ചക്കറി വിത്തുകൾ ഏതാണെന്നു നോക്കാം. വെണ്ട, വഴുതന, പാവയ്ക്ക,പച്ചമുളക്, എന്നിവയെല്ലാം കൃഷി ചെയ്യാം. നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.മഴക്കാലത്തു വിത്തുകൾ വാങ്ങുമ്പോൾ നല്ല ഗുണമേന്മയുള്ള വിത്തുകൾ വാങ്ങണം. വിത്ത് നല്ലതല്ലെങ്കിൽ കൃഷി വെറുതെ ആകും, നിരാശപ്പെടേണ്ടി വരും. മഹാ അഗ്രിൻ ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകളാണ് വിതരണം ചെയ്യുന്നത്. ഓൺ ലൈനായി ഇവ നിങ്ങളുടെ വീട്ടിൽ എത്തും.
വെണ്ട കൃഷി നന്നായി ചെയ്യാം
വെണ്ട പലതരം ഉണ്ട്. ആനക്കൊമ്പൻ വെണ്ട, ചുവന്ന വെണ്ട, സാധാരണയായി നാം കാണുന്ന പച്ച വെണ്ട. ഇതിൽ ആനക്കൊമ്പൻ വെണ്ട വലിപ്പം കൂടിയതാണ്, കുറച്ചു വെണ്ട മതി ഒരു കറിയ്ക്ക്.
വെണ്ടയുടെ നല്ല വിത്തുകൾ എടുത്തു സ്യുഡോമോന്സ് ലായനിയിൽ കുതിർത്തിട്ടു മാത്രമേ നടാവൂ. അതിനുമുൻപ് എവിടെയാണ് മുളച്ചു കഴിഞ്ഞാൽ നടന്നതെന്നു തീരുമാനിയ്ക്ണം. മണ്ണിലോ ഗ്രോ ബാഗിലോ നടാം. മണ്ണ്, കുമ്മായമിട്ടു കുറച്ചു ദിവസം വെച്ചിട്ടു വേണം നടാൻ. നടുന്നതിനു മുൻപ് ചാണക പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ് എന്നിവ ഇട്ടു ഇളക്കിയ മണ്ണിൽ വേണം നടാൻ. വിത്തുകൾ ചെറിയ പാത്രത്തിലോ പോട്രെയ്‌കളിലോ നടാം. വിത്തുകൾ മഴ നനയാതെ സൂക്ഷിക്കണം. വിത്ത് മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞു മാറ്റി നടാം.
മഴക്കാലത്ത് വളം നന്നായി കൊടുക്കണം. വളം കൊടുക്കുമ്പോൾ കുറച്ചു മണ്ണോ, കരിയിലയോ, ചകിരി ചോറോ കൂടി ഇടാം, മഴക്കാലത്തു ചുവട്ടിലെ മണ്ണ് നഷ്ടപ്പെടാതിരിക്കാനാണിത്.
വഴുതന പലതരം
ഒരു വഴുതന രണ്ടു വർഷത്തോളം കായ് ഫലം തരുന്നു. അടുക്കള തോട്ടത്തിൽ ഒഴിവാക്കാനാകത്ത പച്ചക്കറിയാണ് വഴുതന. ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. ശരീര ഭാരം കുറയ്ക്കാൻ, ഹ്രദയാരോഗ്യത്തിന് എന്നിങ്ങനെ നമ്മുടെ ശരീരത്തിന് ഗുണകരമായ ഒരു പച്ചക്കറിയാണ് വഴുതന.
വെളുത്ത വഴുതനങ്ങകളുടെ രുചി വ്യത്യസ്തമാണ്, മാത്രമല്ല കയ്പും കുറവാണ്. വിറ്റാമിൻകെ, സി, ബി എന്നിങ്ങനെ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള വഴുതനങ്ങ നമ്മുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തണം.
Buy Brinjal Purple/Violet Seeds
അടുക്കളയിൽ വൈവിധ്യമാർന്നതാണ്, ഗ്രില്ലിംഗ്, റോസ്റ്റിംഗ്, വറുത്തത്, തുടങ്ങിയ വിവിധ പാചകത്തിന് അനുയോജ്യമാണ്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇവ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. ഇത് വീക്കം ഉൾപ്പെടുന്ന അവസ്ഥകൾക്ക് ഗുണം ചെയ്യും.
മെച്ചപ്പെട്ട വിളവെടുപ്പിന് മഹാ അഗ്രിൻ വിത്തുകൾ ഓൺ ലൈനായി വാങ്ങാം.
Buy Brinjal Black Beauty Seeds
Leave a Reply