മഴക്കാലം കൃഷി ചെയ്യാൻ പറ്റിയ സമയമാണ്. ഒരു കുടുംബത്തിലേയ്ക്ക് ആവശ്യമുള്ള പച്ചക്കറികൾ വീട്ടുമുറ്റത്ത് കൃഷി ചെയ്യാൻ പറ്റിയാൽ എത്ര രസകരമായിരിക്കും? ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ലിത്. നമുക്കുള്ള സ്ഥലത്തു വേണ്ട പച്ചക്കറികൾ കൃഷി ചെയ്യാൻ താല്പര്യം ഉണ്ടായാൽ മാത്രം മതി.
നമ്മുടെ ആരോഗ്യം നിലനിർത്താൻ മാരകമായ കീടനാശിനി ഉപയോഗിച്ചുള്ള പച്ചക്കറികൾ ഒഴിവാക്കണം. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും, കുട്ടികൾ മുതൽ വലിയവർ വരെയുള്ളവരുടെ ആരോഗ്യത്തിനും നമ്മൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ ഉപകരിക്കും.
കൃഷി ചെയ്യുമ്പോൾ വിത്തുകളുടെ ഗുണനിലവാരം ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഹൈബ്രിഡ് ഇനമാണ് വേഗത്തിൽ വളരുന്നു, നല്ല വിളവും കിട്ടും, ഏതു കാലാവസ്ഥയിലും നല്ല വളർച്ച കാഴ്ചവെക്കുന്നു. കൃഷി ചെയ്യാൻ പറ്റിയ ചിലയിനം പച്ചക്കറികൾ പരിചയപ്പെടാം.
വെണ്ട
പച്ചക്കറികളിൽ ഒഴിവാക്കാൻ കഴിയാത്ത ഏറ്റവും പോഷകപ്രദമായ ഒന്നാണ് വെണ്ടയ്ക്ക. ഏതു പ്രായക്കാർക്കും ഗുണകരമായ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഊർജ്ജസ്വലമായ നിറമാണ് ഈ വെണ്ടയ്ക്ക്. ഇതിൽ ഉയർന്ന തോതിൽ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നു.
നടീൽ:
മണ്ണ് കുമ്മായമിട്ട് ഇളക്കി, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് വയ്ക്കണം. അതിലാണ് നടേണ്ടത്, ഗ്രോ ബാഗിൽ ടെറസിൽ കൃഷി ചെയ്യാം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഇട്ടുവെച്ചശേഷം വേണം നടാൻ. ഏതെങ്കിലും ഒരു പാത്രത്തിൽ വിത്തിട്ടു മുളപ്പിച്ച ശേഷം വേണം നടാൻ. തൈകൾ രണ്ടോ മൂന്നോ ഇല പരുവമാകുമ്പോൾ മാറ്റി നടാം. നട്ടുവളർത്താൻ, നല്ല നീർവാർച്ചയുള്ള മണ്ണിൽ 1 ഇഞ്ച് ആഴത്തിൽ വിത്ത് വിതയ്ക്കുക. ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നതിന് സ്ഥിരമായി വെള്ളം നൽകുകയും ചെടികൾക്കിടയിൽ മതിയായ അകലം നൽകുകയും ചെയ്യുക. വിവിധ കാലാവസ്ഥകളിൽ വിജയകരമായി വളർത്താം, ഇത് ഹോം ഗാർഡനുകൾക്ക് ഭംഗിയും, നമ്മുടെ ആരോഗ്യത്തിന് സംരക്ഷണവും നൽകുന്നു.
പരിപാലനം:
പരിപാലിക്കുന്നതിൽ പതിവായി നനവ്, ജൈവ പോഷകങ്ങൾ ഉപയോഗിച്ച് ഇടയ്ക്കിടെ വളപ്രയോഗം, കീടങ്ങളെ നശിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.
നിത്യ വഴുതന
ഏതു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന നാടൻ പച്ചക്കറി ഇനമാണിത്. ഒരിക്കൽ വിളവ് തന്നു തുടങ്ങിയാൽ പിന്നീട് തുടർച്ചയായി വിളവെടുക്കാം. വലിയ പരിചരണം ആവശ്യമില്ല, ഇവയ്ക്ക് താരതമ്യേന രോഗബാധ കുറവാണ്. നന്നായി പടർന്നു വളരുന്ന ഇവ നീളത്തിൽ വളരുകയും നല്ല വിളവ് തരികയും ചെയ്യും. 2 മാസത്തിനു ശേഷം പൂവിടാൻ തുടങ്ങും. ഗ്രോ ബാഗുകളിലും മുറ്റത്തും ഇത് കൃഷി ചെയ്യാം.
നിത്യ വഴുതനയിൽ നാരുകളും വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫ്രൈകൾ, കറികൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്നു.
പാലക് ചീര
ഔഷധ ഗുണമുള്ള പാലക് ചീര ഉത്തരേന്ത്യൻ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുന്നു. ദഹനത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പാലക് ചീര കഴിക്കുന്നത് നല്ലതാണ്.
പോഷകസമൃദ്ധമായ പാലക് ചീര വിറ്റാമിനുകൾ (എ, സി, കെ), അവശ്യ ധാതുക്കൾ (ഇരുമ്പ്, കാൽസ്യം), ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. പതിവായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഗുണകരമാണ്.
നടീൽ:
വിത്തുകൾ സ്യുഡോമോണസ് ലായനി വെള്ളവുമായി ചേർത്ത് നേർപ്പിച്ചതിൽ മുക്കി വച്ചിട്ട് വേണം നടാൻ. വിത്തുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളവ വാങ്ങണം. ട്രീറ്റ് ചെയ്ത മണ്ണിൽ ചട്ടിയിൽ പാലക് ചീര നടാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. വേനൽക്കാലത്തു പുതയിട്ടു കൊടുക്കണം. ഇടയ്ക്കു കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ഇട്ട് കൊടുക്കാം. സ്യുഡോമോണസ്സ് ലായനി ഇലകളിൽ തളിച്ച് കൊടുക്കാം. ഇലകള്‍ക്ക് 15 -30 സെ.മി. നീളംആകുമ്പോള്‍ വിളവെടുക്കാം. തണുത്ത കാലാവസ്ഥയാണ് കൂടുതൽ അനുയോജ്യം.
മഹാഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും
Leave a Reply