മഴക്കാലം പൂന്തോട്ടങ്ങൾക്കും കൃഷിയിടങ്ങൾക്കും പുതു ജീവൻ നൽകുന്നു. മഴക്കാലത്ത് തഴച്ചുവളരുന്ന വിവിധതരം പച്ചക്കറികൾ ഇവയാണ് പാവയ്ക്ക, കുറ്റി ബീൻസ്, തക്കാളി,പച്ചമുളക്,ചുരയ്ക്കഎന്നിവ. മഴക്കാലത്തു ചെടികൾ നന്നായി വളരുകയും നല്ല വിളവ് തരുകയും ചെയ്യും.
മഴക്കാലത്തു കീടബാധ പൊതുവെ കുറവാണ്, നല്ല വളങ്ങൾ കൊടുത്താൽ ചെടികൾ നന്നായി വളരും. ചെറിയ പരിചരണം മാത്രം മതി.ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കരുത്. ചെടികൾക്ക് താങ്ങു കൊടുക്കണം. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ നല്ല ഡ്രൈനേജ് സൗകര്യം ഉണ്ടോ എന്ന് നോക്കണം.ഗ്രോ ബാഗുകൾ പൊക്കി വയ്ക്കണം, തറയിൽ നേരിട്ട് വെച്ചാൽ വെള്ളം കെട്ടികിടക്കും.
പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും കനത്ത മഴയിൽ മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു.തക്കാളി, ബീൻസ് തുടങ്ങിയ ഉയരമുള്ള ചെടികൾ കനത്ത മഴയിലും കാറ്റിലും നശിച്ചേക്കാം. ഈ ചെടികളെ താങ്ങിനിർത്താൻ താങ്ങുപയോഗിക്കാം.
ചെടികൾക്ക് ചുറ്റുമുള്ള വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിന് അധിക ഇലകൾ വെട്ടിമാറ്റുക. നനഞ്ഞ അവസ്ഥയിൽ വളരുന്ന ഫംഗസ് രോഗങ്ങളെ തടയാനും മഴവെള്ളത്തിൻ്റെ ഭാരത്തിൽ ശാഖകൾ ഒടിഞ്ഞുവീഴാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
കുറ്റിബീൻസ് മഴക്കാലത്ത് ബീൻസ് നന്നായ് വളരും.
കുറ്റി ബീൻസ് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. കുറ്റി ബീന്സിന് പന്തൽ ആവശ്യമില്ല. ഗ്രോ ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഗുണമേന്മയുള്ളവ ആകണം.
കൃഷിയുടെപുരോഗതി വിത്തിലാണ്. നല്ലയിനം വിത്തുകൾ ഉപയോഗിക്കുക. കീടബാധയില്ലാത്ത വേഗത്തിൽ മുളയ് ക്കുന്ന വിത്തുകൾ ആണ് നല്ലത്. വിത്തുകൾ പാകിയ ശേഷം രാവിലെയും വെള്ളം നനയ്ക്കാം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും.
രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും.
മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം. തറയിൽ പടരാതെ ശ്രദ്ധിക്കണം, അതിനു ചെറിയ കമ്പുകൾ നാട്ടി കൊടുക്കണം. പത്തു ദിവസം കൂടുമ്പോൾ വേപ്പെണ്ണ എമൽഷൻ തളിക്കാം. ജൈവ സ്ലറി മാസത്തിൽ ഒന്ന് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. നൈട്രജന്റെ അളവ് കൂടാതെ നോക്കണം, മണ്ണ് ഈർപ്പമുള്ളതായിരിക്കണം.
മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
Leave a Reply