മഴക്കാല പച്ചക്കറികൾ നടാം. വഴുതനയും പയറും, പാവലും, ചുരയ്ക്കയും,വെണ്ടയും നടാൻ പറ്റിയ സമയം. മഴക്കാലത്തു കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
മണ്ണ് കുമ്മായം ചേർത്ത് ഇളക്കി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയും ചേർത്ത് ഗ്രോ ബാഗിൽ നിറയ്ക്കാം. വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ച ശേഷം വേണം നടാൻ. വിത്തുകൾ മുളക്കുന്നതുവരെ മഴ നനയാതെ നോക്കാം. രണ്ടില പരുവമാകുമ്പോൾ മാറ്റി ഗ്രോ ബാഗിൽ നടാം.
മഴക്കാലത്തു ഇടയ്ക്കിടയ്ക്ക് മണ്ണും വളവും ഇട്ടുകൊടുക്കണം. ഇതിനായി ഒരു ചാക്കിൽ മണ്ണ് കരുതി വയ്ക്കുന്നത് നന്നായിരിക്കും. മഴവെള്ളം വീണു ചെടികൾ വീണുപോകാതെ താങ്ങു കൊടുക്കണം. നല്ല പരിചരണവും ഇടവേളകളിൽ വളവും കൊടുത്താൽ നല്ല വിളവ് കിട്ടും. സൂര്യപ്രകാശം അധികം കിട്ടാത്തതുകൊണ്ട് കീട ബാധയുണ്ടാകാം ചെടികളിൽ സ്യുഡോമോണസ് ലായനി തളിച്ചുകൊടുക്കണം. ഇലകൾ കേടുവന്നത് നീക്കം ചെയ്യണം, പരിസരം വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാൻ ഇടവരരുത്. സൂര്യപ്രകാശം അധികം കിട്ടാത്തതുകൊണ്ട് കീട ബാധയുണ്ടാകാം
വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.ഏതു കാലാവസ്ഥയിലും ഇവ നന്നായി വിളവ് തരുന്നു.
മഴക്കാലത്തു പൊതുവെ പച്ചക്കറികൾക്ക് വലിയ വിലയാണ്, നമ്മുടെ അടുക്കളത്തോട്ടത്തിൽ നിന്ന് ഫ്രഷായി ഉപയോഗിക്കാൻ നമുക്ക് കഴിയണം. വഴുതന, ചീര, പയർ, ഒക്കെ നന്നായി വിളവ് തരും. ഇനി കൃഷി തുടങ്ങുകയേ വേണ്ടൂ.
മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.
മഹാ അഗ്രിൻ വിത്തുകൾ
Leave a Reply