അടുക്കള തോട്ടത്തിൽ പച്ചക്കറിവിത്തുകൾ നടാൻ ഏറ്റവും പറ്റിയ സമയമാണ് ഇപ്പോൾ. നമ്മുടെ തോട്ടത്തിലെ പച്ചക്കറികൾ വിശ്വസിച്ചു കഴിക്കാം. ഗുണമുള്ള പച്ചക്കറി വിത്തുകൾ നട്ടാൽ എല്ലാവരുടെയും ആരോഗ്യവും സംരക്ഷിക്കാം. എത്ര കുറച്ചു സ്ഥലമാണെങ്കിൽ പോലും ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കാം. ഫ്ളാറ്റിലെ പരിമിതികൾക്കുള്ളിലും ഗ്രോ ബാഗിൽ പച്ചക്കറി നടാം.
നല്ലയിനം വിത്തുകൾ വേണം കൃഷിക്ക് ഉപയോഗിക്കാൻ. മഹാ ഗ്രിൻ വിത്തുകൾ ഹൈബ്രിഡ് വെറൈറ്റി ആണ്. അവ വേഗത്തിൽ വളരും, നല്ല വിളവും കിട്ടും.
ഇത്തവണ കാന്താരി മുളക് നട്ടാലോ?
കാന്താരി മുളക്
കാന്താരി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണമാണ്. രക്ത സമ്മർദ്ദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ കാന്താരിക്കു കഴിയും. വിറ്റാമിന് എ, സി ഇവ കാന്താരിയിലടങ്ങിയിട്ടുണ്ട്. പൊണ്ണത്തടി കുറയ്ക്കാനും ഇതിന് കഴിയും. ദഹനം എളുപ്പത്തിലാക്കുന്നു.
വലിയ പരിചരണം ഈ കൃഷിക്ക് ആവശ്യമില്ല. ഇളം വെയിലാണ്കാന്താരിക്ക് നല്ലത്. വർഷങ്ങളോളം ഒരു ചെടിക്കു വിളവ് തരാൻ കഴിയും. വലിയ കീടബാധയും ഉണ്ടാകാറില്ല. ശ്രദ്ധയോടെ മുളക് പറിച്ചെടുക്കണം. വെള്ളം ആവശ്യത്തിന് നല്കണം. കാന്താരി നൂറു മേനി കായ്ക്കും. കാന്താരി ഉണക്കി സൂക്ഷിക്കാനും കഴിയും, ഇതിനും മാർക്കറ്റിൽ നല്ല വിലയാണ്.
വിത്ത് ഉപയോഗിച്ചാണ് ഇത് നടുന്നത്, സാധാരണയായി നട്ട് 5-10 ദിവസങ്ങൾക്ക് ശേഷം മുളച്ച് തുടങ്ങും. കാന്താരി കൃഷി ചെയ്യാൻ, വിതയ്ക്കുന്നതിന് മുമ്പ് വിത്തുകൾ വെള്ളത്തിൽ 3-6 മണിക്കൂറുകൾ കുതിർത്ത് വയ്ക്കുക. മണ്ണ് കുമ്മായമിട്ട് 14 ദിവസം ഇട്ടതിനു ശേഷം ജൈവവളക്കൂട്ടുകളായ ചാണകപ്പൊടി,കോഴി വളം,വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് ചേർത്ത് മണ്ണിളക്കി വയ്ക്കണം.നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അക ലം വേണം. അമിതമായ നനവ് ഒഴിവാക്കുക. മഴയത്തു കാന്താരി നന്നായി വളരും, വര്ഷങ്ങളോളം കാന്താരി വിളവ് തരും.
കാന്താരി പലതരം
പച്ച, വയലറ്റ്,വെള്ള എന്നിങ്ങനെ. ഗുണത്തിൽ മൂന്നും ഒരുപോലെയാണ്. രുചിയിൽ ചെറിയ വ്യത്യാസം ഇവയ്ക്കു തമ്മിൽ ഉണ്ട്. കൂടുതൽ എരിവ് പച്ച കാന്താരിക്കാണ്. ഇതിനു ഡിമാൻഡും കൂടുതലാണ് . വയലെറ്റ് കാന്താരി കാണാനും നല്ല ഭംഗിയാണ്. പാകമാകുമ്പോൾ ഇതു നല്ല തുടുത്തു വരും. ഇതിന്റെ തണ്ടിന് ചെറിയ കറുപ്പ് നിറമാണ് . ഇത് സൂര്യപ്രകാശത്തിൽ തഴച്ചു വളരും .
നാടൻ കേരളിയ ഭക്ഷണമാണ് കപ്പയും കാന്താരി ചമ്മന്തിയും. ചട്നി ആയും അച്ചാറിടാനും ഇത് ഉപയോഗിക്കുന്നു, മോരും കാന്താരി ചതച്ചതും പ്രിയ വിഭവങ്ങളാണ്.
വിത്ത്
മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.
Leave a Reply