ഏറ്റവും പോഷകഗുണമുള്ള പ്രോട്ടീനുകള്‍ ഏറ്റവും ചിലവുകുറഞ്ഞ രീതിയില്‍ ലഭിക്കാനുള്ള മാര്‍ഗ്ഗമാണ് ഇലക്കറികൾ. ഇലക്കറികളില്‍ നാരുകളടങ്ങിയ ഭക്ഷണത്തിന്‍റെ പ്രധാന സ്രോതസ്സാണ്. ഇരുമ്പ്, കാല്‍സ്യം വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ലൂട്ടീന്‍, ഹോളിക് ആസിഡ് എന്നിവയുടെ കലവറയാണ് ഇലക്കറികള്‍. ജൈവ രീതിയിലുള്ള കൃഷി പരിചരങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കൃഷിക്ക് തയ്യാറെടുക്കുമ്പോൾ മണ്ണ് തയ്യാറാക്കേണ്ട രീതികൾ, വിത്ത് കണ്ടെത്തേണ്ടത് എങ്ങിനെ, പരിചരണം മുതൽ വിളവെടുപ്പുവരെ അങ്ങിനെ എല്ലാം ഈ വീഡിയോകളിൽ വളരെ ലളിതവും ആകർഷകവുമായരീതിൽ അവതരിപ്പിച്ചിരിക്കുന്നു.
1. ചീര 25 ദിവസംകൊണ്ട് വിളവെടുക്കാം
ചീര വിത്ത് വിതയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ-മാർച്ച് ആണ്. ഗ്രോ ബാഗുകൾ, ട്രേകൾ, ഗ്ലാസുകൾ എന്നിവ വിതയ്ക്കാൻ ഉപയോഗിക്കാം. അല്ലെങ്കിൽ നമുക്ക് അവയെ നേരിട്ട് നിലത്ത് വിതയ്ക്കാം. മണ്ണ്, മണൽ, കൊക്കോ പീറ്റ്, ചാണകപ്പൊടി എന്നിവയുടെ മിശ്രിതം നല്ല പോട്ടിംഗ് മിശ്രിതമായിരിക്കും. ചീര വിത്ത് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുന്നത് വേഗത്തിൽ മുളയ്ക്കുന്നതിന് സഹായിക്കും.
2. പാലക് ചീര
പച്ച ചീരയുമായി വളരെ സാദൃശ്യമുള്ളഒരു ചീരയാണ് പാലക് ചീര ഉത്തരേന്ത്യൻ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ്. പാലക് ചീര നമുക്കും കൃഷി ചെയ്യാം, ഇന്ത്യന്‍ സ്പിനാക് എന്നും ഈ ചീരയ്ക്കു പേരുണ്ട്. തണുത്ത കാലാവസ്ഥയാണ് കൂടുതൽ അനുയോജ്യം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ കൂടുതലായി ലഭിക്കും. ഇലകള്‍ക്ക് 15 -30 സെ.മി. നീളംആകുമ്പോള്‍ വിളവെടുക്കാം.
3. സുന്ദരി ചീര – 365 ദിവസവും കൃഷി ചെയ്യാം
ഗ്രോബാഗിലോ ചട്ടിയിലോ ടെറസുകളിലും ബാൽക്കണിയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് സുന്ദരി ചീര. കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് മണ്ണിലേക്ക് ചകിരി ചോറ്, ഉണക്ക ചാണക പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അതിലേക്ക് മുളപ്പിച്ച ചെടികൾ പറിച്ചുനടാം. ഒരു ഗ്രോ ബാഗിൽ അഞ്ച് ചീര തൈകൾ വരെ നടാനാകും. ചൂട് കൂടിയ കാലാവസ്ഥയിൽ രണ്ടു നേരം നനച്ച് കൊടുക്കാവുന്നതാണ്. 25 ദിവസങ്ങൾക്ക് ശേഷം സുന്ദരി ചീരയുടെ വിളവെടുപ്പ് നടത്താനാകും.
4. സാമ്പാർ ചീര – എന്നും എവിടെയും കൃഷിചെയ്യാം
വളരെ കുറഞ്ഞ പരിചരണം, തണ്ട് മുറിച് നട്ട് കൃഷിചെയ്യാം, മാറ്റ് ചീരകളിലേതുപോലെ പ്രോട്ടീൻ , അയേൺ, കാൽസ്യം, വിറ്റാമിനുകൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. അധികം അധ്വാനമില്ലാതെ പെട്ടന്ന് വളരുന്ന ഈ ചീര നട്ടുകഴിഞ്ഞ് ഒന്നര മാസത്തിനു ശേഷം വിളവെടുപ്പ് തുടങ്ങാം. കീടങ്ങളൊന്നും തന്നെ സാമ്പാർചീരയെ ബാധിക്കാറില്ല. വയലറ്റ് പൂക്കളുടെ ഭംഗിയും മഞ്ഞ നിറത്തിലുള്ള കായ്കളും ഇലകളുടെ നല്ല പച്ചപ്പും ഉള്ള സാമ്പാർ ചീര പൂന്തോട്ടത്തിൽ വളർത്താനും.
5. തഴുതാമ
തഴുതാമ തണ്ടും ഇലകളും ഭക്ഷണയോഗ്യമാണ്. വളരെ എളുപ്പം വീട്ടുവളയിലോ, ഗ്രോബാഗിലോ കൃഷിചെയ്യാവുന്നതാണ് ഒരേസമയം ഔഷധവും ഭക്ഷണവുമാണ്, തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതൽ ഉപയോഗ്യമായ ഭാഗം.
കൂടുതൽ കൃഷി വീഡിയോകൾക്ക് സന്ദർശിക്കുക Livekerala.com
പച്ചക്കറി വിത്തുകൾ വാങ്ങാനും, കൃഷിരീതികളെക്കുറിച്ച് കൂടുതൽ അറിയാനും സന്ദർശിക്കുക AgriEarth.com
Leave a Reply