വർണ്ണാഭമായ പൂക്കളും പച്ചപ്പും കൊണ്ട് അലങ്കരിച്ച പൂന്തോട്ടങ്ങൾ എന്നും ആകർഷണമാണ്.. അവ കണ്ണുകൾക്ക് കുളിർമ നൽകുന്നു. മഹാ അഗ്രിന്റെ പച്ചക്കറികൾ , പഴങ്ങൾ, പൂക്കൾ എന്നിവയുടെ വിത്തുകൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. അവ ഗുണമേന്മയുള്ള വിത്തിനങ്ങളാണ്.
ഡാലിയ ഡബിൾ ഫിഗാരോ മിക്സഡ്
ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട ഡാലിയ ഡബിൾ ഫിഗാരോ മിക്സഡ് 42 വൈവിധ്യമാർന്ന. ഇനങ്ങളിലുണ്ട്. സൂര്യകാന്തിപ്പൂക്കൾ, ഡെയ്സികൾ, സിനിയകൾ എന്നിവയ്ക്ക് സമാനമായി, ഡാലിയ പൂക്കൾ വളരെ ആകർഷകമാണ്. ഡാലിയ സാധാരണയായി ശീതകാല സസ്യമാണെങ്കിലും വേനൽക്കാലത്തും അവ കൃഷി ചെയ്യുന്നത് നല്ലതാണ്..
ഡാലിയ പൂക്കൾ കാണാൻ വളരെ മനോഹരമാണ്, രണ്ടോ മൂന്നോ വർഷം വരെ മാത്രമേ അവ നിലനിൽക്കുയുള്ളുവെങ്കിലും എന്നും പൂക്കൾ തരും. അവ പൂന്തോട്ടത്തിന്റെ സൗന്ദര്യം നിലനിർത്തുന്നു.
മഹാ അഗ്രിൻ വിത്തുകൾ ഗുണമേന്മയുള്ളവയാണ് അവയുപയോഗിച്ചു എളുപ്പം തൈകൾ കിളിർപ്പിക്കാം. എവിടെയാണോ കൃഷി ചെയ്യുന്നത് അതിൽ മണ്ണുനിറച്ച് വിത്ത് പാകണം. മണ്ണ് വളമിട്ട് ട്രീറ്റ് ചെയ്തിരിക്കണം. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ വിത്തുകൾ മുളക്കും.നനച്ച് മണ്ണിന്റെ ഈർപ്പം നിലനിർത്തുക.
ഓറഞ്ച്, ചുവപ്പ്, വയലറ്റ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിൽ അർദ്ധ-ഇരട്ട മുതൽ പൂർണ്ണമായും ഇരട്ട പൂക്കൾ കണ്ടു വരാറുണ്ട് . പാത്രങ്ങൾ, വിവിധ ലാൻഡ്സ്കേപ്പ് എന്നിവയിൽ ഭംഗിയായി അലങ്കാരമായി ഉപയോഗിക്കാം. കുള്ളൻ ഡാലിയ ആയതിനാൽ, ഫിഗാരോ ചെറിയ ഇടങ്ങളിലോ വലിയ പൂന്തോട്ടങ്ങളിലോ നടാം.
പരിചരണം
സൂര്യപ്രകാശത്തിൽ തഴച്ചുവളരുന്നു, ആരോഗ്യകരമായ വളർച്ചയെ പിന്തുണയ്ക്കുന്നതിന് നല്ല നീർവാർച്ചയുള്ള മണ്ണ് ആവശ്യമാണ്. കണ്ടെയ്നറുകൾ, ബോർഡറുകൾ, മുറിക്കകത്ത്, പുറത്തെ സ്ഥലങ്ങൾ എന്നിവിടെങ്ങളിലെല്ലാം നടാം. പ്രകൃതിയുടെ അനുഗ്രഹമാണ് ഒതുക്കമുള്ള ഈ പൂക്കൾ. ശിഖരങ്ങൾ വളരുമ്പോൾ കൊതി കൊടുക്കാം.ചെടി ധാരാളം പുഷ്പിക്കാൻ ഇതു സഹായിക്കും. ഇടയ്ക്ക് മണ്ണിളക്കികൊടുക്കുകയും വെള്ളവും വളവും കൊടുക്കുകയും വേണം. ചെടികൾ നന്നായി പുഷ്പിച്ചുകൊള്ളും. ചെടികൾ വീണുപോകാതായിരിക്കാൻ താങ്ങു കൊടുക്കാം.
മഹാഗ്രിൻ വിവിധ പൂക്കളും പച്ചക്കറി വിത്തുകളും നൽകുന്നു, മഹാഗ്രിനിൽ നിന്നുള്ള വിത്തുകൾ ഉയർന്ന ഗുണമേന്മയും വേഗത്തിലുള്ള മുളയ്ക്കലും സമ്മാനിക്കുന്നു. തുടക്കക്കാർക്കും പരിചയസമ്പന്നരായ തോട്ടക്കാർക്കും വിജയകരമായി കൃഷിചെയ്യാം.
വളപ്രയോഗം
മണ്ണ് നന്നായി നനക്കണം. ജൈവ വളങ്ങൾ ഇട്ടു മണ്ണ് നന്നായി ഒരുക്കണം. ചെടി വളരുന്നതനുസരിച്ച് വളമിട്ട് കൊടുക്കാം.
Leave a Reply