ആരു വിചാരിച്ചാലും ഒരു വീട്ടിലേയ്ക്കു വേണ്ട പച്ചക്കറികൾ കൃഷി ചെയ്യാൻ പറ്റും. അതിനു പ്രത്യേകം പരിശീലനം ഒന്നും വേണ്ട. നമ്മുടെ ആരോഗ്യത്തിന് വേണ്ട പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. വിഷലിപ്തമായ പച്ചക്കറികൾ വേണ്ടെന്നു വയ്ക്കാം. പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന പച്ചക്കറികൾ നട്ടു പിടിപ്പിക്കാം.
മഴക്കാല പച്ചക്കറികൾ നടാൻ പറ്റിയ സമയം. വെണ്ടയും, പച്ചമുളകും,പയറും, പാവലും ഒക്കെ നടാം.
കൃഷിയിൽ പ്രധാനം വിത്തുകളാണ്. മഹാഗ്രിൻ എല്ലാ പച്ചക്കറി വിത്തുകളും ഓൺലൈനായി വീട്ടിൽ എത്തിച്ചു തരുന്നു. ഹൈബ്രിഡ് വിത്തുകളാണവ നല്ല വിളവ് തരുന്നു, ഏതു കാലാവസ്ഥയിലും നന്നായി വളരുന്നു.
മഴക്കാലമാണെന്നു കരുതി വള പ്രയോഗം കുറയ്ക്കരുത്, ഇടയ്ക്കിടക്ക് വളം നൽകണം. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കരുത്. ചെടികൾ വീഴാതെ താങ്ങു കൊടുക്കണം.
പോഷക ഗുണമുള്ള പച്ചക്കറികൾ ഏതെന്നു നോക്കാം.
പച്ചമുളക്
വിറ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.
കാന്താരി മുളക് , പച്ചമുളക് NS ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ അടുക്കളത്തോട്ടത്തിൽ വെച്ച് പിടിപ്പിക്കാം.
വഴുതന
കാൻസറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനും, ഓർമ്മ ശക്തിയുണ്ടാകാനും കഴിക്കേണ്ട ഒരു പച്ചക്കറിയാണ് വഴുതന. കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. ഇതിന്റെ പോഷക പ്രധാന്യവും എളുപ്പത്തിലുള്ള കൃഷി രീതിയും മനസ്സിലാക്കി വീട്ടിൽ നിർബന്ധമായും വഴുതന കൃഷി ചെയ്യണം.
വഴുതന പലനിറത്തിലും പല വലിപ്പത്തിലും ഉണ്ട്. പച്ച, വെള്ള, വയലെറ്റ്, എന്നിങ്ങനെ നിറത്തിലും ഉരുളൻ, നീണ്ടത് എന്നിങ്ങനെ പല ആകൃതിയിലും ഉണ്ട്. കുറച്ചു ശ്രദ്ധയും നല്ലയിനം വിത്തുകളുമുണ്ടെങ്കിൽ നമ്മുടെ മുറ്റത്തും വഴുതന നന്നായി വിളവെടുക്കാം. ഒരു ചെടിയിൽ നിന്നും രണ്ടു വർഷത്തോളം വിളവെടുക്കാം.
പാവയ്ക്ക
പാവയ്ക്ക, കയ്പയ്ക്ക എന്നൊക്കെ അറിയപ്പെടുന്ന ഈ പച്ചക്കറി എല്ലാവരുടെയും പ്രിയഇനമാണ്. പാവയ്ക്ക തീയൽ, മെഴുക്കുപുരട്ടി ഇവയൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള വിഭവങ്ങളാണ്. പണ്ടു മുതലെ മിക്ക വീടിന്റെയും മുറ്റത്തു പാവക്ക ഒക്കെ നട്ടു പിടിപ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാൽ ഇന്ന് നല്ല ഹൈബ്രിഡ് വിത്തുകൾ ലഭ്യമാണ്.
ഈ ചെടിയുടെ വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും. വേനൽക്കാല പച്ചക്കറി വിത്തുകൾക്കായി മഹാ അഗ്രിനിൽ ഓർഡർ നൽകൂ , നിങ്ങളുടെ അടുക്കളത്തോട്ടം സമൃദ്ധമാക്കൂ.
Leave a Reply