ഇഞ്ചിയും മഞ്ഞളും ഗന്ധംകൊണ്ടും സ്വാദു കൊണ്ടും നമ്മുടെ നിത്യ ഭക്ഷണ വിഭവങ്ങളിലെ സ്ഥിരം ചേരുവകളാണ്. കാലങ്ങളായി നാം പിന്തുടരുന്ന രീതിയാണിത്. ഇവ രണ്ടും നൂറ്റാണ്ടുകളായി ഔഷധമായും ഉപയോഗിച്ച് വരുന്നു. കറികളിലും, മറ്റ് ഡിഷുകളിലും, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വ്യത്യാസമില്ലാതെ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്.
മഞ്ഞളിന്റെ ഗുണങ്ങൾ
മഞ്ഞളിൽ കാണുന്ന കുർകുമിൻ രോഗപ്രതിരോധ ശക്തി നൽകുന്നു, കൂടാതെ ശരീരപോഷത്തിനും സഹായിക്കുന്നു. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി എന്നീ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകാല്യ വിറ്റാമിൻ സി, ഇ , കെ, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയെല്ലാം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കുന്നു, കരൾ രോഗങ്ങൾക്ക് ശമനം നൽകുന്നു. ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ ഉപയോഗിച്ച് വരുന്നു. മഞ്ഞളിട്ട പാൽ കുട്ടികൾക്ക് കൊടുക്കുന്നത് കഫക്കെട്ട് കുറയ്ക്കും.
Buy Mahagrand Turmeric
ഇഞ്ചിയുടെ ഗുണങ്ങൾ
ഇഞ്ചിയിലും ധാരാളം, വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്, അതോപോലെ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഇഞ്ചിക്കുണ്ട്. കൂടാതെ പൊട്ടാസ്യം, കോപ്പർ എന്നിവയും ഇഞ്ചിയിലടങ്ങിയിരിക്കുന്നു.
മഞ്ഞളിലും, ഇഞ്ചിയിലും ഉള്ള ഔഷധ ഗുണങ്ങൾ ഗൃഹ ചികിത്സയിലും പ്രയോജനപ്പെടുന്നുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിനെ സഹായിക്കുന്നു. ഇവ രണ്ടും, ഹൃദയാരോഗ്യത്തിന് ഉപകാരപ്രദമാണ്. അതുപോലെ സന്ധി വേദന, നീർക്കെട്ട്, തൊണ്ടയടപ്പ്, നീർക്കെട്ട്, എന്നിവയ്ക്ക് ഇവയുടെ ഉപയോഗം ഗുണം ചെയ്യുന്നു. കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു, ഡിപ്രെഷൻ പോലെയുള്ള പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു.
Buy Dry Ginger
പലതരത്തിലുംആരോഗ്യത്തിന് ഗുണകരമായ മഞ്ഞളും ഇഞ്ചിയും നമ്മുടെ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ശുദ്ധമായ മഞ്ഞളും, ഇഞ്ചിയും മഹാഗ്രാൻഡ് സ്‌പൈസസ് ഓർഡർ അനുസരിച്ചു നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരും. കേരളത്തിലെ ഇടുക്കി പോലുള്ള പ്രദേശങ്ങളിലെ തോട്ടങ്ങളിൽ നിന്ന് ഇടനിലക്കാരില്ലാതെ മറ്റു കെമിക്കലുകളോ ഒന്നും ചേർക്കാതെ ഫ്രഷായി വീട്ടിൽ എത്തിച്ചു തരുന്നു. വിശ്വസ്ഥതയോടെ ഉപയോഗിക്കാം.
Leave a Reply